ലോക്ക്ഡൌൺ സമയത്തു കൂടിയ സിമെന്റിന്റെയും കമ്പിയുടെയും വില കുറഞ്ഞു, കൂടുതൽ അറിയാം

കോവിഡ് മഹാമാരിക്കിടയിൽ ഉണ്ടായ ലോക്കഡൗണിൽ നിർമ്മാണ മേഖലയും സ്തംഭിച്ചിരുന്നു. പ്രധാനമായും സിമെന്റിനും, കമ്പിക്കും അടക്കം എല്ലാം വില കൂടിയിരുന്നു. പക്ഷെ ഇപ്പോൾ ആശ്വാസ വാർത്തയാണ് വന്നിരിക്കുന്നത്.

കുത്തനെ കൂടിയ കമ്പിയുടെയും, സിമെന്റിന്റെയും വില ഇപ്പോൾ കുറഞ്ഞിട്ടുണ്ട്. നിർമ്മാണ മേഖലക്ക് ഇത് വലിയൊരു സന്തോഷ വാർത്തയാണിത്. സാധാരണക്കാരന് താങ്ങാനാവുന്നതിലും  അപ്പുറം ആയിരുന്നു വില വർദ്ധന. സിമെന്റിന്റെ വില 500 രൂപയിലേക്ക് എത്തിയിരുന്നു. അതു ഇപ്പോൾ 370 രൂപയായി കുറച്ചു. കമ്പിക്ക് 80 രൂപവരെ ആയിരുന്നു. അതു ഇപ്പോൾ 63 രൂപയായി കുറച്ചു. കമ്പനികൾക്കിടയിലെ മത്സരവും വില കുറച്ചു കിട്ടാൻ നിർമ്മാണ മേഖലയിൽ ഉള്ളവർ നടത്തിയ ഇടപെടലും വില കുറയാൻ കാരണമായി.

പക്ഷെ ഇനിയും വില കൂടാൻ സാധ്യത ഉണ്ട്. ജനുവരി മാസം മുതൽ ഏപ്രിൽ വരെ നല്ല രീതിയിൽ നിർമ്മാണങ്ങൾ നടക്കുന്ന സമയമാണ്. അതുകൊണ്ട് തന്നെ ഈ സാമഗ്രികളുടെ ആവശ്യകത മുന്നിൽ കണ്ടു കൊണ്ടാണ് സാധനങ്ങളുടെ വില കൂട്ടാൻ പോകുന്നതെന്ന് കാലിക്കറ്റ്‌ ചേമ്പർ ഓഫ് കോമേഴ്‌സ് പ്രസിഡന്റ്‌ സുബൈർ കോളക്കാടൻ പറഞ്ഞു. വലിയ നിർമാണ കമ്പനികൾ ഇത് മുൻകൂട്ടി കണ്ടു സാമഗ്രികൾ സ്റ്റോക് ചെയ്തു വച്ചിട്ടുണ്ടായിരിക്കും.

Similar Posts