വനിതകൾക്കായുള്ള പുതിയ പദ്ധതി ആരും അറിയാതെ പോകരുത് !

സ്ത്രീകളുടെ ഉയർച്ചയും ഉന്നമനവുമാണ് ഒരു സമൂഹത്തിന്റെ ശക്തിയും കരുത്തും.സ്ത്രീശാക്തീകരണത്തിന്റെ ഭാഗമായി സ്വന്തം കാലിൽ നിന്ന് വരുമാനം നേടുക എന്നത് തന്നെയാണ് ഒരു വനിതയെ കരുത്തുറ്റവരാക്കി മാറ്റുന്നതും.ജീവിതത്തിലെ പ്രതിസന്ധികളെയും വെല്ലുവിളികളെയും മറികടക്കാൻ സ്ത്രീകൾക്കു സ്വന്തമായി സാമ്പത്തിക അടിത്തറ ഉണ്ടായേ മതിയാകൂ.

ഇതാ ഇപ്പോൾ സ്ത്രീകൾക്ക് താങ്ങും തണലുമാകാൻ ഇതാ സഹായ ഹസ്തം പദ്ധതി.ഈ പദ്ധതിയിലൂടെ 30,000 രൂപ വരെ സഹായമായി ലഭിക്കുന്നതാണ്.സ്വയം തൊഴിൽ ചെയ്ത വരുമാന മാർഗ്ഗം കണ്ടെത്തുവാൻ സഹായ ഹസ്തം പദ്ധതി സാമ്പത്തിക പിന്നോക്കം നിൽക്കുന്ന 55 വയസ്സിനു താഴെ പ്രായമുള്ള വിധവകളായ സ്ത്രീകൾക്ക് ഒറ്റ തവണ സഹായമായി 30,000 രൂപ വരെ അനുവദിക്കുന്ന സഹായ ഹസ്തം പദ്ധതിയിൽ 2022 -2023 വർഷത്തേക്ക് ഓൺലൈൻ ആയി അപേക്ഷ ക്ഷണിച്ചു.

വിശദ വിവരങ്ങളും അപേക്ഷ ഫോറങ്ങളും www .schemes.wcd.kerala.gov.in എന്ന വെബ്‌സൈറ്റിൽ നിങ്ങൾക്ക് ലഭ്യമാണ്. അപേക്ഷ ഓൺലൈനായി സമർപ്പിയ്ക്കേണ്ട അവസാന തീയതി:സെപ്റ്റംബർ 30. സ്വയം പര്യാപ്തരാകുവാനുള്ള ഈ അവസരം പ്രയോജനപ്പെടുത്തൂ.

Similar Posts