വനിതകൾക്ക് സ്വയംതൊഴിൽ കണ്ടെത്തുന്നതിന് 140000 രൂപ, ഗ്രൂപ്പ്‌ സംരംഭങ്ങൾക്ക് 6 ലക്ഷം രൂപ, 2.4 ലക്ഷം രൂപ സബ്സീഡി

വനിതകൾക്ക് ലഭിക്കുന്ന രണ്ടു പ്രധാനപ്പെട്ട വായ്പകളെ കുറിച്ചാണ് താഴെ പറയാൻ പോകുന്നത്. വനിതകൾക്ക് വീട്ടിലിരുന്ന് തന്നെ വരുമാനം കണ്ടെത്താൻ വേണ്ടി 1,40,000 രൂപ വരെ ധനസഹായം ലഭിക്കുന്ന ഒരു പദ്ധതിയെക്കുറിച്ചും ഗ്രൂപ്പ് സംരംഭങ്ങൾ തുടങ്ങാൻ വേണ്ടി രണ്ട് ലക്ഷത്തി നാൽപതിനായിരം രൂപ വരെ ലഭിക്കുന്ന മറ്റൊരു പദ്ധതിയെക്കുറിച്ചും ആണ് താഴെ പറയുന്നത്. വീട്ടിലിരുന്ന് വരുമാനം കണ്ടെത്താനാകുന്ന ഒരുപാട് സംരംഭങ്ങൾ ഉണ്ട്.

ചെറുകിട ബിസിനസുകൾ കൃഷി അനുബന്ധ പ്രവർത്തനങ്ങളും കൈത്തൊഴിലുകളും ഉൾപ്പെടെ നിരവധി ആശയങ്ങൾ സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നിൽക്കുന്നവർക്കായി സർക്കാർ അവതരിപ്പിക്കുന്നുണ്ട്. ഇത്തരത്തിൽ സമൂഹത്തിൻറെ പിന്നോക്ക വിഭാഗത്തിൽ നിന്ന് മുഖ്യധാരയിലേക്ക് കുതിക്കുവാൻ വേണ്ടി എപ്പോഴും പരിശ്രമിക്കുന്നവരാണ് സ്ത്രീകൾ. സ്വയം വരുമാനം കണ്ടെത്തണമെന്ന് ആഗ്രഹിക്കുന്ന വനിതകൾകൊപ്പം സർക്കാറും പങ്കുചേരുന്ന ഒരു ചെറിയ പദ്ധതിയാണ് മഹിളാ സമൃദ്ധി യോജന.

സ്ത്രീകൾക്ക് സ്വയം തൊഴിൽ നൽകുന്നതിനുള്ള സർക്കാർ വായ്പ ചെറിയ ഒരു സംരംഭത്തിനായി കുറഞ്ഞ പലിശയിൽ ഒന്നര ലക്ഷം രൂപയ്ക്ക് അടുത്തു വരെ വായ്പ നൽകുന്നത് പോലെയുള്ള നിരവധി ധനസഹായങ്ങൾ ഇതിലൂടെ സർക്കാർ നൽകി വരുന്നുണ്ട്. സ്ത്രീകൾക്ക് സ്വയംതൊഴിൽ കണ്ടെത്താൻ സഹായിക്കുന്ന മഹിളാ സമൃദ്ധി യോജന യുടെ പരമാവധി ധനസഹായം എന്ന് പറയുന്നത് 1,40,000 രൂപയാണ്. ഈ വായ്പയുടെ തിരിച്ചടവ് കാലാവധി എന്ന് പറയുന്നത് മൂന്നു വർഷമാണ്.

പദ്ധതി ചെലവിന്റെ പരമാവധി 90% വരെ സഹായം ആയിട്ടാണ് ലഭിക്കുന്നത്. ഈ വായ്പകൾ ലഭ്യമാകുന്നത് നാഷണൽ ഷെഡ്യൂൾഡ് കാസ്റ്റ് ഫിനാൻസ് ആൻഡ് ഡെവലപ്മെൻറ് കോർപറേഷൻ വഴിയാണ്. മൂന്നുമാസം മൊറട്ടോറിയം ലഭ്യമാണ്. മഹിളാ സമൃദ്ധി യോജന പദ്ധതിയുടെ കീഴിൽ പിന്നോക്ക വികസന കോർപ്പറേഷൻ വായ്പകൾ അനുവദിക്കുന്നുണ്ട്. തൊഴിൽ രഹിതരും അതുപോലെതന്നെ 18 വയസ്സിനും 50 വയസ്സിനും ഇടയിലുള്ള വർക്കാണ് സഹായം ലഭിക്കുക.

പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപ്പെട്ട തൊഴിൽരഹിതരായ യുവതികൾക്ക് മഹിളാ സമൃദ്ധി യോജന യുടെ വായ്പയ്ക്കായി അപേക്ഷിക്കുവാൻ സാധിക്കും. തൊഴിൽ രഹിതരും നിർദ്ദിഷ്ട പ്രായത്തിലുള്ള വരും വായ്പക്കായി അപേക്ഷിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. ഇവരുടെ വാർഷിക കുടുംബ വരുമാനം പരമാവധി ഒരു ലക്ഷത്തി ഇരുപതിനായിരം രൂപയിൽ താഴെയായിരിക്കണം. ഈ വിഭാഗത്തിൽപ്പെട്ട വനിതകൾക്ക് മാത്രമാണ് ഈ വായ്പ ലഭിക്കുക. മഹിളാ സമൃദ്ധി യോജനക്ക് കീഴിൽ അപേക്ഷിക്കുന്ന മഹിളകൾ ആരംഭിക്കാൻ ആഗ്രഹിക്കുന്ന വിജയസാധ്യതയുള്ള ഏത് സ്വയംതൊഴിൽ സംരംഭത്തിനും ധനസഹായം ഉറപ്പാക്കുന്നുണ്ട്.

ഇവയുടെ വിശദ വിവരങ്ങൾ അറിയാൻ ജില്ലാ പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷനുമായി ബന്ധപ്പെടാൻ സാധിക്കുന്നതാണ്. പട്ടികജാതിയിൽപ്പെട്ട വനിതാ സംരംഭകരെ മാത്രം ഉൾക്കൊള്ളിച്ചുകൊണ്ടുള്ള സ്വയം തൊഴിൽ സംരംഭകർക്കും പ്രത്യേക സഹായങ്ങൾ നൽകുന്ന പദ്ധതികളുണ്ട്. പത്തോ പതിനഞ്ചോ അംഗങ്ങളുള്ള ഒരു സംഘത്തിന് പരമാവധി ആറു ലക്ഷം രൂപ വരെ അനുവദിക്കാറുണ്ട്. ഇതിൽ സബ്സിഡി ലഭിക്കുന്നത് 240000 രൂപയാണ്. എന്നാൽ സംഘം രൂപീകരിച്ച ശേഷം കുറഞ്ഞത് ആറു മാസമെങ്കിലും വിജയകരമായി  പ്രവർത്തിച് ഗ്രേഡിങ് കഴിഞ്ഞുള്ള സ്വയംതൊഴിൽ സംഘങ്ങൾക്ക് ആണ് ഈ ഒരു വായ്പ നൽകുന്നത്. മൂന്ന് വർഷമാണ് ഈ പദ്ധതിയുടെ തിരിച്ചടവ് കാലാവധി. ഇതിൻറെ പലിശ എന്ന് പറയുന്നത് വെറും 6% മാത്രമാണ്.

Similar Posts