വരണ്ട ചർമ്മമുള്ളവർ ഭക്ഷണത്തിൽ ഇക്കാര്യങ്ങൾ ഉൾപെടുത്താൻ ശ്രദ്ധിക്കണം..! എങ്കിൽ കണ്ടറിയാം അത്ഭുതപ്പെടുത്തുന്ന മാറ്റങ്ങൾ..!!

വരണ്ട ചർമം ഉള്ള ആളുകൾക്ക് ചർമസംരക്ഷണം കുറച്ച് ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്. പലപ്പോഴും ചർമം വരണ്ട് പൊട്ടുകയും, ചുളിവുകൾ വീഴുകയും വരെ ചെയ്യാറുണ്ട്. എന്നാൽ ഇത് ഒഴിവാക്കാൻ ഭക്ഷണക്രമത്തിൽ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ മാത്രം മതി. വരണ്ട ചർമം ഉള്ള ആളുകൾ ആദ്യം ശ്രദ്ധിക്കേണ്ടത് നന്നായി വെള്ളം കുടിക്കാൻ ആണ്.

ഇത് ചർമത്തിന്റെ ആരോഗ്യത്തിനു മാത്രമല്ല, ശരീരത്തിൻറെ മുഴുവൻ ആരോഗ്യത്തിനും ഗുണം ചെയ്യും. വരണ്ട ചർമമുള്ളവർ നട്സും ഡ്രൈ ഫ്രൂട്ട്സും ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം. ചർമത്തിലെ ആരോഗ്യത്തിന് ആവശ്യമായിട്ടുള്ള ധാരാളം പോഷകങ്ങൾ ഇതിൽ ഉണ്ട്. പ്രോട്ടീൻ അടങ്ങിയ ഫുഡുകൾ ധാരാളം കഴിക്കുന്നതും ഏറെ നല്ലതാണ്. അതുകൊണ്ടുതന്നെ സോയാബീൻ കൊണ്ടുണ്ടാക്കുന്ന വിഭവങ്ങൾ ഡ്രൈ സ്കിൻ ഉള്ള ആളുകൾക്ക് ഏറെ നല്ലതാണ്. ഇത് കൂടാതെ വിറ്റാമിൻ സി അടങ്ങിയിട്ടുള്ള ആഹാരം ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കേണ്ടതുണ്ട്. അതുകൊണ്ടുതന്നെ തക്കാളി ദിവസേന കഴിക്കുന്നത് ചർമ്മത്തിന്റെ യുവത്വം നിലനിർത്താൻ ഏറെ സഹായിക്കും.

വരണ്ട ചർമ്മം ഉള്ള ആളുകൾ മത്സ്യം നന്നായി കഴിക്കാൻ ശ്രദ്ധിക്കണം. ഒമേഗാ ത്രീ ഫാറ്റി ആസിഡിന്റെ സ്രോതസ്സ് ആയതുകൊണ്ടുതന്നെ ചർമ്മത്തിലെ ജലാംശം നിലനിർത്താൻ ഇത് ഏറെ സഹായകമാണ്. നല്ലതുപോലെ പഴങ്ങളും മുട്ടയും എല്ലാം കഴിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്. കൂടാതെ പച്ചിലകൾ കഴിക്കുന്നതും ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. ഈ ഭക്ഷണശീലങ്ങൾ നിങ്ങളുടെ ജീവിതശൈലിയിൽ കൊണ്ടുവരികയാണെങ്കിൽ വളരെ നല്ല മാറ്റം കാണാൻ സാധിക്കുന്നതാണ്.

 

Similar Posts