വറുത്തരച്ച കേരള സാമ്പാർ കുക്കറിൽ വളരെ എളുപ്പത്തിൽ തയ്യാറാക്കാം

നമുക്ക് ഇന്ന് ഒരു വറുത്തരച്ച സാമ്പാർ ഉണ്ടാക്കിയാലോ. വളരെ എളുപ്പമാണ് നല്ല ടേസ്റ്റ് ആണ് വറുത്തരച്ച സാമ്പാർ നിങ്ങൾ എല്ലാവരും ഒന്ന് ട്രൈ ചെയ്തു നോക്കുക. സാമ്പാർ ഉണ്ടാക്കുന്ന വേണ്ടി ആദ്യം തന്നെ ഒരു കപ്പ് പരിപ്പ് കഴുകി കുക്കറിൽ ഒരു സ്പൂൺ വെളിച്ചെണ്ണയും ഒഴിച്ച് വേവിച്ചെടുക്കുക.

ഇനി നാളികേരം വറക്കുന്ന അതിനായി ഒരു പാത്രം അടുപ്പത്ത് വെച്ച് കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് രണ്ട് കഷണംകായം നല്ലപോലെ വറുത്തു കോരി വെക്കുക. ആ എണ്ണയിലേക്ക് ഒരു ടീസ്പൂൺ ഉലുവയും മൂന്ന് ടേബിൾ സ്പൂൺ മല്ലി യും ഒരു എട്ട് പത്ത് വറ്റൽ മുളകും മുളക് നിങ്ങളുടെ എരുവിന് അനുസരിച്ച് എടുക്കാം ഒരു സ്പൂൺ കുരുമുളകും കറിവേപ്പിലയും ഒരു രണ്ടുമൂന്ന് ചെറിയ ഉള്ളി ചേർത്ത് നന്നായി മൂപ്പിക്കുക.നാളികേരം നന്നായി മൊരിഞ്ഞു കഴിഞ്ഞ് അതിലേക്ക് ഒരു ടേബിൾ സ്പൂൺ മഞ്ഞൾപ്പൊടി ചേർക്കുക. ഇത് തണുത്തതിനു ശേഷം നന്നായി അരച്ചെടുക്കുക.

നമ്മൾക്ക് ആവശ്യമായ സാമ്പാർ കഷ്ണങ്ങൾ കട്ട് ചെയ്ത് വൃത്തിയാക്കി കഴുകി വയ്ക്കുക. ഈ കഷണങ്ങൾ നമ്മൾ വേവിച്ചുവച്ചിരിക്കുന്ന പരിപ്പിലേക്ക് ഇട്ടുകൊടുക്കുക. ഇതിലേക്ക് നമ്മൾ അരച്ചുവെച്ചിരിക്കുന്ന വറുത്ത നാളികേരം ചേർത്ത് ആവശ്യത്തിന് ഉപ്പും ആവശ്യത്തിന് വെള്ളവും ചേർത്ത് കുക്കറിൽ ഒരു വിസിൽ വരുന്നതുവരെ വേവിക്കുക.

വെന്തുകഴിഞ്ഞാൽ ഒരു നെല്ലിക്ക വലുപ്പത്തിൽ ഉള്ള പുളി വെള്ളത്തിൽ പിഴിഞ്ഞ വെള്ളം കൂടി ഇതിൽ ചേർത്തു നന്നായി തിളപ്പിക്കുക. ഈ സമയത്ത് നമുക്ക് മല്ലിയില ഇട്ടുകൊടുക്കാം. ഒരു ചീനച്ചട്ടിയിൽ കുറച്ച് എണ്ണ ഒഴിച്ച് കൊടുത്ത് അതിലേക്ക് കടുകും രണ്ടു നുള്ള് ഉലുവയും ഇട്ട് പൊട്ടിക്കുക ശേഷം അതിലേക്ക് കറിവേപ്പിലയും രണ്ടു വറ്റൽമുളകും രണ്ട് ചെറിയ ഉള്ളി അരിഞ്ഞതും ഇട്ട് മൂപ്പിച്ച് സാമ്പാർ ലേക്ക് ഒഴിച്ചു കൊടുക്കാം. നമ്മുടെ വറുത്തരച്ച സാമ്പാർ ഇവിടെ റെഡിയായിട്ടുണ്ട്.