വളർത്തുനായ ഉള്ളവർ ശ്രദ്ധിക്കുക – കേനൻ ഡിസ്റ്റംപർ പടർന്നുപിടിക്കുന്നു

കേനൻ ഡിസ്റ്റംപർ എന്ന മാരക അസുഖം വളർത്തുനായ്ക്കളിൽ കണ്ടുവരുന്നതായി റിപ്പോർട്ട്. ആദ്യം ബാംഗ്ലൂർ പോലുള്ള സ്ഥലങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നുവെങ്കിലും ഇപ്പോൾ ഇവിടെ കേരളത്തിലും ഇവ പകരുന്നതായാണ് സോഷ്യൽ മീഡിയ വഴി അറിയാൻ കഴിയുന്നത്. ചെറിയ വളർത്തുനായ്ക്കളിലാണ് ഇവ കൂടുതൽ കണ്ടുവരുന്നത്.

കേനം ഡിസ്റ്റംപർ എന്നത് ഒരു പകർച്ച വ്യാധിയാണ്. മറ്റു നായകളുമായി നേരിട്ടോ അല്ലാതെയോ സമ്പർക്കത്തിൽ പെടുമ്പോഴാണ് രോഗം പടരുന്നത്.വായയിൽ കൂടിയുള്ള തുപ്പലും കുരയ്ക്കുമ്പോഴോ തുമ്പുമ്പോഴോ അടുത്തുള്ളവർക്ക് തെറിക്കുകയോ അല്ലെങ്കിൽ വാക്സിനേഷനോ മറ്റാവശ്യങ്ങൾക്കോ ഹോസ്പിറ്റലിൽ പോകുമ്പോഴാണ് ഇവ പകരാൻ കൂടുതൽ സാധ്യത. ഇത് ബാധിച്ചാൽ കൃത്യമായ ചികിത്സ ലഭിച്ചില്ലെങ്കിൽ മരണം ഉറപ്പാണ്. നമ്മൾ അരുമയായി വളർത്തുന്ന മൃഗങ്ങളുടെ മരണം നമുക്ക് കണ്ടു നിൽക്കാൻ കഴിയില്ല.

നായ്ക്കളെ വാങ്ങുമ്പോൾ ചെറുതാണെങ്കിൽ അതിന്റെ അമ്മ നായക്ക് കൃത്യമായി വാക്സിനേഷൻ എടുത്തോ എന്നത് അന്വേഷിക്കുക. അല്ലാത്തപക്ഷം അത് കുഞ്ഞുങ്ങളിലേക്കും പകരാൻ സാധ്യതയുണ്ട്. കുഞ്ഞുങ്ങൾക്ക് വാക്സിനേഷൻ എടുക്കുമ്പോൾ ആദ്യത്തേത് ഡോക്ടറെ വീട്ടിൽ വരുത്തിയോ അല്ലെങ്കിൽ വൃത്തിയുള്ള ഹൈജീനിക്കായ ഹോസ്പിറ്റലുകളിലോകൊണ്ടുപോവുക. രണ്ടാമത്തേത് മുതൽ ഹോസ്പിറ്റലിൽ പോകാവുന്നതാണ്. മൂന്ന് സ്റ്റേജുകളിലായാണ് ഈ രോഗം കടന്നുപോകുന്നത്. ആദ്യത്തെ ലക്ഷണം മൂക്കൊലിപ്പും കണ്ണിൽ നിന്നു വെള്ളം വരലുമാണ്. ഇതാണ് രോഗത്തിന്റെ ആദ്യലക്ഷണം. സാധാരണ രീതിയിൽ നമ്മൾ ഇത് ശ്രദ്ധിക്കാതെ വിട്ടാൽ രോഗം മൂർച്ഛിച്ചു രണ്ടാമത്തെ സ്റ്റേജ് ആയ ഛർദിൽ,വയറിളക്കം, ഓക്കാനം എന്നിവയിലേക്ക് കടക്കുന്നു. എന്നാൽ ചില നായകളിൽ നേരിട്ട് മൂന്നാമത്തെ ലക്ഷണമായ വായയിൽനിന്നും നീരും പതയും വരുന്നതിലേക്ക് പോകുന്നു. ഫിക്സിന്റെ ലക്ഷണങ്ങളാണ് ഇതും. ആയതിനാൽ ഫിക്സ് ആണെന്ന് കരുതി ആരും അടുത്തേക്ക് പോകാതിരിക്കുകയും മറ്റും ചെയ്യുന്നു. നല്ലൊരു എക്സ്പീരിയൻസ്ഡ് ഡോക്ടറെ സമീപിച്ചാൽ കൃത്യമായ വിവരങ്ങൾ നമുക്ക് ലഭിക്കുന്നതാണ്. കൃത്യമായ വാക്സിനുകൾ കൊടുത്ത് മറ്റു നായകളിൽ നിന്നും സമ്പർക്കം വരാതെയും ശ്രദ്ധിച്ചാൽ ഒരു പരിധിവരെ ഈ രോഗത്തിൽ നിന്നും നമ്മുടെ അരുമകളെ രക്ഷിക്കാൻ കഴിയും.

Similar Posts