വളർത്തു മൃഗങ്ങൾക്ക് ലൈസൻസ് നിർബന്ധം, സഹായധനം 5000 രൂപ വീതം
സംസ്ഥാനത്ത് പ്ലസ് വൺ സപ്ലിമെന്ററി അലോട്മെന്റ് ഇപ്പോൾ ആരംഭിച്ചു കഴിഞ്ഞു. അലോട്മെന്റിൽ സീറ്റുകൾ ലഭിക്കാത്ത വിദ്യാർത്ഥികൾ ഇത്തരത്തിൽ അപേക്ഷകൾ വച്ചു ഒഴിവുള്ള കോഴ്സുകളിലേക്ക് പ്രവേശനം നേടുന്നതിന് അപേക്ഷ വക്കണം.
സംസ്ഥാനത്ത് പോലീസിന് ഏറ്റവും പുതിയ മാർഗ്ഗരേഖ പുറത്തിറക്കി. എല്ലാ സ്റ്റേഷനുകളിലും എത്തുന്ന ചെറിയ പരാതികൾ പോലും അവഗണിക്കരുത് എന്നും പരാതിക്കാരോടോ പൊതു ജനങ്ങളോടോ മാന്യമായി പെരുമാറണമെന്നും ഉള്ള സർക്കുലർ ഇപ്പോൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
രാജ്യത്ത് ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ചിട്ടുള്ളവർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം. നിലവിൽ 84 ദിവസങ്ങൾക്കു ശേഷമാണ് കോവിഷിൽഡ് സ്വീകരിച്ചിട്ടുള്ളവർക്ക് രണ്ടാമത്തെ ഡോസിന് അനുമതി ഉള്ളത്. ഇപ്പോഴത്തെ സംവിധാനം അനുസരിച്ചു കൃത്യമായി ഫോണിൽ വന്നിട്ടുള്ള അറിയിപ്പുകൾ ശ്രദ്ധിക്കുകയും സ്ലോട്ടുകൾ ബുക്ക് ചെയ്തു രണ്ടാമത്തെ ഡോസ് സ്വീകരിക്കുകയും ചെയ്യുക. ഇതിലൂടെ കൂടുതൽ പ്രതിരോധ ശേഷി കൈവരിക്കുകയാണ് ചെയ്യുന്നത്. ഇത് കൂടാതെ ബൂസ്റ്റർ ഡോസ് കൂടി അനിവാര്യ മാണ് എന്ന് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നിലവിൽ ആശ വർകർമാർ വഴിയും സ്ലോട്ടുകൾ ബുക്ക് ചെയ്തും നമുക്ക് വാക്‌സിൻ സ്വീകരിക്കാം.
കുട്ടികൾക്ക് കൊവാക്‌സിൻ നൽകുന്നതിനുള്ള ഏറ്റവും പുതിയ അനുമതി വന്നിട്ടുണ്ട്. അടിയന്തിര ഉപയോഗത്തിനുള്ള അനുമതിയാണ് വന്നിട്ടുള്ളത്. കോവിഡ് ബാധിച്ചു മരിച്ച വ്യക്തികളുടെ ആശ്രിതർക്ക് ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.50000രൂപയാണ് കേന്ദ്ര സംസ്ഥാന സർക്കാരിന്റെ പങ്കാളിത്തതോടെ ഒറ്റത്തവണ ധനസഹായമായി പ്രഖ്യാപിച്ചത്. ഇതിനോടൊപ്പം സംസ്ഥാന സർക്കാരിന്റെ ഒരു സഹായ ഹസ്തം കൂടി ഉണ്ട്.
3 വർഷത്തേക്ക് മാസം തോറും 5000 രൂപ വീതമാണ് ലഭിക്കുന്നത്. മുൻഗണനാ വിഭാഗത്തിന് അവരുടെ റേഷൻ കാർഡിൽ ഉള്ള ആരെങ്കിലുമൊക്കെ കോവിഡ് ബാധിച്ചു മരണപെട്ടിട്ടുണ്ട് എങ്കിൽ അവർക്ക് ഇതിലേക്ക് അപേക്ഷ സമർപ്പിക്കുവാൻ സാധിക്കും. വിശദ വിവരങ്ങൾ വരും ദിവസങ്ങളിൽ ഇറങ്ങും. ക്ഷേമ പെൻഷൻ, ആശ്രയ പദ്ധതി തുടങ്ങിയവയിലെ ഗുണഭോക്താക്കൾക്കെല്ലാം ഈ പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭിക്കും.
വളർത്തു മൃഗങ്ങൾക്ക് ലൈസൻസ് നിർബന്ധമാക്കുകയാണ് സംസ്ഥാന സർക്കാർ. മൃഗ പരിപാലനം മെച്ചപ്പെടുത്തുന്നതിനും വളർത്തു മൃഗങ്ങളെ സുരക്ഷിതമായി വളർത്തുന്നുണ്ട് എന്ന് ഉറപ്പാക്കുന്നതിനു വേണ്ടിയാണ് ഇത്തരത്തിൽ ലൈസൻസ് ഏർപ്പെടുത്തുന്നത്. അടിസ്ഥാന സൗകര്യം ഇല്ലാത്ത വീടുകളിലും പരിസരത്തും വ്യാവസായിക അടിസ്ഥാനത്തിൽ കോഴി, പശു, ഫാർമുകൾ ആരംഭിച്ചു പരിസരവാസികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ആണ് ഇപ്പോൾ നടപടികൾ ആരംഭിച്ചത്. വീട്ടിൽ മൃഗങ്ങളെ വളർത്തുന്നവർ 6മാസത്തിനകം ലൈസൻസ് എടുക്കണമെന്ന് ഹൈകോടതി നിർദേശിച്ചിരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ രജിസ്റ്റർ ചെയ്തു വേണം ലൈസൻസ് എടുക്കാൻ.
സംസ്ഥാനത്തും രാജ്യത്താകമാനവും നിലവിൽ ഡിജിറ്റൽ ഹെൽത്ത് കാർഡുകൾ നൽകാൻ തീരുമാനമായിരുന്നു. ഇത് ആയുഷ്മാൻ ഭാരത് പദ്ധതിയിൽ 5ലക്ഷം രൂപയുടെ ഇൻഷുറൻസ് പദ്ധതിയാണെന്ന് തെറ്റായ വാർത്തകൾ പ്രചരിക്കുന്നുണ്ട്. വ്യക്തിയുടെ ആരോഗ്യ വിവരങ്ങൾ അത് ഡോക്ടർക്കും ആരോഗ്യപ്രവർത്തകർക്കും മനസ്സിലാക്കുന്നതിനും അതനുസരിച്ചു മുൻപോട്ട് കൊണ്ടു പോകുന്നതിനുമുള്ള ഒരു ഹെൽത്ത് കാർഡ് ആണ് ഇതെന്നുള്ള കാര്യം എല്ലാവരും ശ്രദ്ധിക്കുക. ഇത് നിലവിൽ ആരോഗ്യ ഇൻഷുറൻസ് കാർഡുമായി യാതൊരു ബന്ധവും ഇല്ല. ഭാവിയിൽ കൂട്ടിച്ചേർക്കലുകളോ ആനുകൂല്യങ്ങളോ ഇത്തരം കാർഡുകളിൽ രേഖപ്പെടുത്തിയേക്കാം.