വസ്ത്രം കഴുകുമ്പോൾ ശ്രദ്ധിക്കേണ്ട 10 കാര്യങ്ങൾ

തുണി അലക്കുക എന്നത് എല്ലാവർക്കും മെനക്കേടുള്ള കാര്യം തന്നെയാണ്. പലപ്പോഴും വീട്മാറി താമസിക്കുന്നവർ ഡ്രെസ്സുകൾ അലക്കാൻ മടിച്ച് കൂട്ടിയിട്ടുക പതിവാണ്. ദിവസങ്ങളോളം ചിലപ്പോൾ ഒരു ജീൻസ് കഴുകാതെ ഉപയോഗിച്ചെന്നും വരാം. നമ്മളിൽ പലരും ഇങ്ങനെയൊക്കെയാണ്.

എങ്ങനെ തുണി കഴുകൽ എളുപ്പത്തിൽ ചെയ്യാം, അയസാരഹിതമാക്കാം എന്നാണ് ഇന്ന് നമ്മൾ പറയാൻ പോകുന്നത്.പലപ്പോഴും വിലകൂടിയ ബ്രാൻഡഡ് ഡ്രസ്സുകൾ അശ്രദ്ധമായി വലിച്ചിട്ട് അലക്കുന്നത് അതിന്റെ ആയുസ് കുറയ്ക്കും എന്നാണ് അനുഭവം. എന്നാൽ ഒന്ന് ശ്രദധിച്ചാൽ ഈ പ്രശ്നങ്ങളൊക്കെ മാറ്റിയെടുക്കാനാവും.

ആദ്യം തന്നെ കഴുകേണ്ട തുണികളെ അതിന്റെ കളറിന്റെയും, തുണികളുടെ ക്വാളിറ്റി അനുസരിച്ചും മൂന്നോ നാലോ ബാസ്കാറ്റുകളിൽ നിക്ഷേപിക്കണം.ഇങ്ങനെ വേർതിരിച്ച് ഇടുക വഴി കുറെഏറെ അടുക്കും ചിട്ടയും വന്നതായി നമുക്ക് മനസിലാവും. രണ്ടാമതായി തുണികഴുകും മുൻപ് പോക്കറ്റുകളിൽ നിന്ന് കിട്ടുന്ന പേന, പേഴ്സ്, അങ്ങനെ മാറ്റിവെക്കാൻ മറന്ന വസ്തുക്കൾ ഇടാൻ മറ്റൊരു ബാസ്കറ്റ് കൂടി തുണി അലക്കാനുള്ള ഇടത്ത് വെക്കുക.

വാഷിംഗ്‌ മെഷീനിൽ ഓവർ ലോഡായി തുണിയിടുന്നത് ഒഴിവാക്കുക,തുണികൾ കഴുകും മുൻപ് അകം പുറത്തേക്ക് കൊണ്ടുവന്ന് കഴുകണം,സിബ് ഉള്ള വസ്ത്രങ്ങൾ ക്ലോസ് ചെയ്ത് മാത്രം കഴുകുക.ഇങ്ങനെ നിസ്സാരമായി കാണുന്ന കാര്യങ്ങൾ ശ്രദ്ധിച്ചാൽ തന്നെ നിങ്ങളുടെ വസ്ത്രങ്ങൾ കൂടുതൽ കാലം ഈടു നിൽക്കുകയും വൃത്തിയായിരിക്കുകയും ചെയ്യും. അങ്ങനെ 10 ഓളം ടിപ്സുകളാണ് താഴെ കാണുന്ന വിഡിയോയിൽ.. കാണുക

Similar Posts