വാട്സാപ്പ്‌ ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക ; വാട്സാപ്പ് നിർത്തലാക്കുന്നു..!! ഇക്കാര്യം ഉടനെ ചെയ്യുക..!! പ്രധാനപ്പെട്ട അറിയിപ്പ്..!!

ഇന്ന് സമൂഹമാധ്യമങ്ങൾ എല്ലാ ആളുകളും ഒരുപോലെ ഉപയോഗിക്കുന്നതാണ്. സ്മാർട്ട്ഫോണുകളുടെ കടന്നുവരവോടെ എല്ലാ ആളുകളും സാമൂഹ്യമാധ്യമങ്ങളിൽ എപ്പോഴും ഓൺലൈനിൽ ആണ്. സാമൂഹ്യ മാധ്യമങ്ങളിൽ ജനശ്രദ്ധ നേടിയിട്ടുള്ള ഒരു സാമൂഹ്യ മാധ്യമമാണ് വാട്സ്ആപ്പ്. സുഹൃത്തുക്കളുമായി ഇന്റർനെറ്റിന്റെ സഹായത്തോടെ എപ്പോഴും ബന്ധപ്പെട്ടിരിക്കാൻ വാട്സപ്പ് സഹായിക്കുന്നുണ്ട്. സന്ദേശങ്ങൾ കൈമാറുന്നതിനും പല തരത്തിലുള്ള മീഡിയകൾ ഷെയർ ചെയ്യുന്നതിനും വാട്സാപ്പ് ഉപയോഗിക്കാം.

കുറഞ്ഞ കാലത്തിനുള്ളിൽ തന്നെ ജനപ്രീതി നേടിയെടുത്ത വാട്സ്ആപ്പ് ഇപ്പോൾ പുതിയ നടപടിയുമായി എത്തിയിരിക്കുകയാണ്. അതായത് വാട്സ്ആപ്പ് ഇനിമുതൽ തെരഞ്ഞെടുത്ത ഐ ഒ എസ് / ആൻഡ്രോയിഡ് വേർഷനുകളിൽ മാത്രമേ ലഭിക്കുകയുള്ളൂ. പഴയ ഐ ഒ സ്/ ആൻഡ്രോയ്ഡ് വേർഷനുകളിൽ നിന്നും വാട്സാപ്പിന്റെ പ്രവർത്തനം നിർത്തലാക്കാനുള്ള ഔദ്യോഗിക അറിയിപ്പുകൾ ഇപ്പോൾ അറിയിച്ചിരിക്കുകയാണ്. ഐഒഎസ് 13.1 വേർഷനിലാണ് ഇനി വാട്സ്ആപ്പ് ലഭിക്കുക. ഇതിനു മുമ്പുള്ള ഐഒഎസ് 10, 11 എന്നീ വേർഷനുകളിൽ പ്രവർത്തിക്കുന്ന ഫോണുകളിൽ വാട്സാപ്പിന്റെ പ്രവർത്തനം ഉണ്ടാകില്ല. അതുപോലെതന്നെ ആൻഡ്രോയ്ഡിന്റെ ഏറ്റവും പുതിയ ആൻഡ്രോയ്ഡ് വേർഷനുകളിൽ വാട്സപ്പ് ലഭിക്കും.

എന്നാൽ ആൻഡ്രോയ്ഡ് 4.1 ലും അതിനു മുൻപുള്ള വേർഷനുകളിലും പ്രവർത്തിക്കുന്ന ഫോണുകളിൽ വാട്സ്ആപ്പ് ഇനി പ്രവർത്തിക്കില്ല. അതിനാൽ ഉപഭോക്താക്കൾ ഉടൻതന്നെ തങ്ങളുടെ സ്മാർട്ട്ഫോണുകളിൽ ഐഒഎസ്/ ആൻഡ്രോയിഡ് വേർഷനുകൾ അപ്ഡേറ്റ് ചെയ്യാൻ ശ്രമിക്കുക. ഇല്ലെങ്കിൽ പുതിയ സ്മാർട്ട്ഫോൺ വാങ്ങേണ്ടിവരും. എല്ലാ വാട്സ്ആപ്പ് ഉപഭോക്താക്കളും ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

Similar Posts