വായിലിട്ടാൽ അലിഞ്ഞു പോകുന്ന സ്ട്രോബറി പുഡ്ഡിംഗ്
ഈ ന്യൂ ജനറേഷൻ കാലത്ത് വീട്ടിൽ നിന്നു തന്നെ ഉണ്ടാക്കാൻ പറ്റുന്ന ഒരു വിഭവമാണ് പുഡ്ഡിംഗ്. അതുമാത്രമല്ല ഇത് ഉണ്ടാക്കാൻ വളരെ എളുപ്പവുമാണ്.
നല്ല കളർഫുള്ളായി ചെയ്യാൻ പറ്റുന്ന ഒരു പുഡ്ഡിംഗിന്റെ റെസിപ്പി ആണ് ഇവിടെ പറയുന്നത്. ഇത് ഉണ്ടാക്കാൻ 2 ചേരുവകളേ വേണ്ടതുള്ളൂ എന്നതാണ് ഇതിന്റെ പ്രത്യേകത. വായിലിട്ടാൽ അലിഞ്ഞു പോകുന്ന ടേസ്റ്റി പുഡ്ഡിംഗ് ആണിത്. ആദ്യം ഒരു ബൗളെടുത്ത് അതിൽ അര ടിൻ ഇരട്ടി മിൽക്ക്മെയ്ഡ് ഒഴിക്കുക. ഇനി വേണ്ടത് ജെല്ലി പൗഡറാണ്. പലതരത്തിലുള്ള ഫ്ലേവറുകൾ ഇപ്പോൾ ലഭ്യമാണ്. നിങ്ങൾക്ക് ഇഷ്ടമുള്ള ഫ്ലേവർ എടുക്കാം. സ്ട്രോബറിയുടേതാണ് ചേർക്കുന്നത്.
രണ്ടും കൂടി നന്നായി യോജിപ്പിക്കുക ബീറ്റർ ഉണ്ടെങ്കിൽ ബീറ്റ് ചെയ്യുന്നതായിരിക്കും നല്ലത്. കട്ടി ഉണ്ടാവാൻ പാടില്ല. ഇതിലേക്ക് അര കപ്പ് വെള്ളം ഒഴിച്ച് മിക്സ് ചെയ്യുക. അപ്പോൾ തന്നെ സ്ട്രോബറിയുടെ റോസ് നിറം ആവുന്നത് കാണാം. ഇത് അടുപ്പിൽ വെച്ച് ചൂടാക്കുക കുറച്ച് കട്ടിയാവാനാണ് ഇത് ചെയ്യുന്നത്. ഇത് ചൂടാക്കുമ്പോൾ ഇളക്കി കൊടുക്കാൻ ശ്രദ്ധിക്കണം. കട്ടിയായാൽ തീ ഓഫ് ചെയ്ത് അടുപ്പിൽ നിന്നും മാറ്റുക.
ഇതിൻറ ചൂട് മാറാൻ 2 മിനിറ്റ് വെയ്ക്കുക. അപ്പോഴും ഇത് ഇളക്കാൻ ശ്രദ്ധിക്കണം. ഇനി ഒരു ട്രേ എടുത്ത് അതിൽ ബട്ടർ പേപ്പർ വിരിക്കുക. പുഡ്ഡിംഗ് എളുപ്പത്തിൽ പുറത്തെടുക്കാനാണ് ഇത് വിരിക്കുന്നത്. അതിലേക്ക് ഈ മിശ്രിതം ട്രേയിലേക്ക് ഒഴിക്കുക. ഇതിന്റെ മുകളിൽ ഡ്രൈഫ്രൂട്ട്സോ ഫ്രഷ് ഫ്രൂട്ട്സോ നട്സോ ഒക്കെ വിതറാം. കുറച്ച് സമയം ഇത് റൂം ടെംപറേച്ചറൽ വെയ്ക്കുക. എന്നിട്ട് 4 മണിക്കൂർ ഫ്രിഡ്ജിൽ വെച്ചാൽ മതി. അതിനു ശേഷം പ്ലേറ്റിലേക്ക് തിരിച്ചിടാം. അതിന്റെ മേലെ നിങ്ങൾക്ക് പഞ്ചസാര ഇടണമെങ്കിൽ ഇടാം. ഇത് കഴിക്കുമ്പോൾ പഞ്ചസാര കടിക്കുമ്പോൾ നല്ല ടേസ്റ്റ് ഉണ്ടാകും. ഇഷ്ടമുള്ള ഷേയ്പിൽ മുറിച്ചെടുത്ത് കഴിക്കാം.