വായു ശുദ്ധീകരിക്കുന്ന കുറച്ച് നല്ലയിനം ഇൻഡോർ പ്ലാൻറുകൾ

വായു ശുദ്ധീകരിക്കുന്ന ( Air Purifying Plants ) കുറച്ച് നല്ലയിനം ഇൻഡോർ പ്ലാൻറുകൾ.

വീട്ടിൽ വയ്ക്കാൻ പറ്റുന്ന അടിപൊളി ഇൻഡോർ പ്ലാന്റുകളുടെ പേരാണ് താഴെപ്പറയുന്നത്. ഈ പ്ലാന്റുകൾ വായു ശുദ്ധീകരിക്കുന്നതിന് സഹായിക്കുന്നു. വീടിനകത്തും ഒരുപാട് എയർ പൊലൂഷൻ ഉണ്ടാകാറുണ്ട്. അത് വീട്ടിലുള്ള കുഞ്ഞുങ്ങൾക്കും, പ്രായമായവർക്കും വരെ നേരിടേണ്ടി വരുന്നുണ്ട്. വീടുപണി നടക്കുമ്പോൾ ഉണ്ടാകുന്ന പൊടികൾ, ഗ്യാസുകൾ, കാർപെറ്റിൽ നിന്നുണ്ടാകുന്ന പൊടികൾ, വളർത്തു മൃഗങ്ങളിൽ നിന്നും, പക്ഷികളിൽ നിന്നും ഉണ്ടാകുന്ന പൊടികൾ, പുകയിൽ നിന്നും ഉണ്ടാകുന്നത് ഇവയെല്ലാം എയർ പൊലൂഷൻ ഉണ്ടാക്കുന്നു. എന്നാൽ ഇത്തരം ഇൻഡോർ പ്ലാൻറുകൾ വീടിനകത്ത് വയ്ക്കുകയാണെങ്കിൽ നല്ലരീതിയിൽ ഓക്സിജൻ പുറത്തുവിടുന്നു.

1.അലോവേര

ഒരുപാട് ഔഷധഗുണങ്ങളുള്ള ചെടിയാണിത്. ഉറക്കം ഇല്ലാത്തവർക്ക് ഈ ചെടി ബെഡ്റൂമിൽ വയ്ക്കുകയാണെങ്കിൽ നല്ല ഉറക്കം ലഭിക്കും. അതുപോലെ നല്ല രീതിയിൽ വായു ശുദ്ധീകരിക്കുന്ന ചെടിയാണിത്.

2.മണി പ്ലാൻറ്

നല്ല രീതിയിൽ വായു ശുദ്ധീകരിക്കാൻ കഴിവുള്ള ഒരു ചെടിയാണിത്. ഇതിൻറെ പല വെറൈറ്റികൾ ഉണ്ട്. ഇത് എളുപ്പത്തിൽ നമുക്ക് വളർത്തിയെടുക്കാം. വെള്ളത്തിലും മണ്ണിലും ഒരേപോലെ ഇത് വളരും.

3. Z Z പ്ലാൻറ്

ഇത് നല്ല ഭംഗിയുള്ള ഒരു ചെടിയാണ്. അതുപോലെതന്നെ വായു ശുദ്ധീകരിക്കുന്ന ഒരു നല്ല ചെടിയാണിത്. ഇതിന് വളരെ കുറച്ച് വെള്ളം മാത്രം ഒഴിച്ചു കൊടുത്താൽ മതി. ഇലകൾ പ്ലാസ്റ്റിക് പോലെ നല്ല കട്ടിയുള്ളതും തിളക്കമുള്ളതും ആയിരിക്കും.

4.ഫിഡിൽ ലീഫ് ഫിഗ്

ഇതും നല്ല രീതിയിൽ വായു ശുദ്ധീകരിക്കുന്ന ഒരു ചെടിയാണ്. വലിയ ഇലകൾ ഇതിൻറെ പ്രത്യേകതയാണ്. ഇതിനിടയ്ക്ക് വളം ചെയ്യേണ്ടതാണ്.

5.സ്നേക് പ്ലാൻറ്

നല്ലൊരു വായു ശുദ്ധീകരിക്കുന്ന ചെടിയാണിത്. ഇതിന് അധികം വെള്ളം നൽകേണ്ട ആവശ്യമില്ല. ഉറക്കമില്ലായ്മയ്ക്ക് ഈ ചെടി ബെഡ്റൂമിൽ വയ്ക്കുകയാണെങ്കിൽ നല്ല രീതിയിൽ ഉറക്കംലഭിക്കും.

6.സ്‌നേക്ക് പ്ലാന്റ്.

ഇതിന് അധികം വെള്ളം നനക്കേണ്ട ആവശ്യം ഇല്ല. ഉറക്കക്കുറവ് ഉള്ളവർക്ക് ഇത് ബെഡ്‌റൂമിൽ വച്ചാൽ ഉറക്കം ലഭിക്കും.

7.പ്രേയർ പ്ലാന്റ്.

നല്ല ഭംഗിയുള്ള ഇൻഡോർ പ്ലാന്റ് ആണിത്. ഇതിന് കാര്യമായ പരിചരണം ആവശ്യമില്ല. വൈകുന്നേരം ആയാൽ ഇതിന്റെ ഇലകൾ കൈ കൂപ്പുന്നത് പോലെ മടങ്ങും. അതുകൊണ്ട് ഇതിനെ പ്രേയർ പ്ലാന്റ് എന്ന പേര് ലഭിച്ചു.

8.ഹാർട്ട്‌ ഷേപ്പ് ഫിലോഡൻഡ്രോൺ

ഇത് കണ്ടാൽ മണി പ്ലാന്റ് ആണെന്ന് തോന്നിപോകും. ഇത് നല്ല രീതിയിൽ എയർ പ്യൂരിഫൈ ചെയ്യും. വെറ്റില പോലുള്ള ഇലകൾ ആണിതിന്.

9.റബ്ബർ പ്ലാന്റ്
10.ആരെക്കെ പാം
11.പീസ് ലില്ലി
12.സ്‌പൈഡർ പ്ലാന്റ്
13.മോൺസ്റ്ററെ പ്ലാന്റ്
14.ചൈനീസ് എവെർഗ്രീൻ
15.ഫിലോഡൻഡ്രോൺ

Similar Posts