വായ്പകൾക്ക് 50000 രൂപ ധനസഹായം..!! ഇവർക്ക് ആനുകൂല്യം ലഭിക്കും..!! പ്രധാനപ്പെട്ട അറിയിപ്പ്..!!

നമ്മുടെ സംസ്ഥാനത്ത് വായ്പ എടുക്കുന്ന ആളുകൾ നിരവധിയാണ്. ഭവന നിർമ്മാണം, വസ്തു വാങ്ങൽ, വിദ്യാഭ്യാസം, വിവാഹം, വിദേശ പഠനം എന്നിങ്ങനെ വിവിധങ്ങളായ ആവശ്യങ്ങൾക്കായി ആളുകൾ വായ്പകളെയാണ് ആശ്രയിക്കാറുള്ളത്. വായ്പകൾ എടുക്കുന്ന ആളുകൾ കുറച്ചുകാലം കഴിഞ്ഞാൽ വായ്പകൾ തിരിച്ചടയ്ക്കാൻ കഴിയാതെ കഷ്ടപ്പെടുന്നത് നമ്മൾ കാണാറുണ്ട്. ഇപ്പോൾ വായ്പകൾ തിരിച്ചടയ്ക്കുന്നതിനുവേണ്ടി സഹായവുമായി എത്തിയിരിക്കുകയാണ് സംസ്ഥാന സർക്കാർ.

ഗുരുതരമായ രോഗങ്ങൾ മൂലം ദുരിതമനുഭവിക്കുന്ന ആളുകൾക്കാണ് വായ്പകൾക്ക് ഇളവ് നൽകികൊണ്ട് പുതിയ ബില്ല് പാസാക്കിയിരിക്കുന്നത്. സഹകരണ സംഘങ്ങളിലെ എ ക്ലാസ് അംഗങ്ങൾക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ഗുരുതര രോഗങ്ങൾ മൂലം കഷ്ടപ്പെടുന്നവർക്കു പുറമേ അപകടങ്ങളിൽ കിടപ്പിലായ ആളുകൾക്കും മാതാപിതാക്കൾ മരണപ്പെട്ട് വായ്പയുടെ ബാധ്യത മുഴുവൻ ചുമക്കേണ്ടി വരുന്ന പ്രായപൂർത്തിയാകാത്ത കുട്ടികൾക്കുമാണ് ഈ ആനുകൂല്യം ലഭിക്കുക. സഹകരണ സംഘ സമാശ്വാസ നിധിയിൽ നിന്നും പരമാവധി 50,000 രൂപ വരെയാണ് വായ്പകളിൽ ഇത്തരത്തിലുള്ള ആളുകൾക്ക് സഹായമായി ലഭിക്കുന്നത്.

വാർഷികവരുമാനം മൂന്നു ലക്ഷം രൂപവരെയുള്ള കുടുംബങ്ങൾക്കാണ് ഈ ആനുകൂല്യം ഉണ്ടായിരിക്കുക. ആരോഗ്യ പ്രശ്നങ്ങളും ചികിത്സാ ചെലവുകളും ഇത്തരം കുടുംബങ്ങൾക്ക് വലിയ ബാധ്യത ആകും എന്നതിനാലാണ് വായ്പയുടെ ബാധ്യതയിൽ ഇളവ് നൽകുന്നതിനുവേണ്ടി സഹകരണ സംഘ സമാശ്വാസ നിധിയിൽനിന്ന് ആനുകൂല്യങ്ങൾ നൽകുന്നതിന് തീരുമാനമായിരിക്കുന്നത്. സഹകരണ സംഘങ്ങളിൽ എ ക്ലാസ് അംഗത്വമുള്ള ആളുകളിൽ അർഹതയുള്ള ആളുകൾ ഇതിനു വേണ്ടി അപേക്ഷ നൽകേണ്ടതാണ്.

Similar Posts