വായ്പ എടുത്തവർക്ക് സന്തോഷ വാർത്ത മോറെട്ടോറിയം പ്രഖ്യാപിച്ചു, വായ്പ ഒറ്റത്തവണ തീർപ്പാക്കാൻ നടപടികൾ

വായ്പ എടുത്തവരെ സംബന്ധിച്ചിടത്തോളം അറിഞ്ഞിരിക്കേണ്ട വളരെ പ്രധാനപെട്ട കുറച്ചു വിവരങ്ങൾ ആണ് താഴെ പറയുന്നത്. വായ്പ മോറെട്ടോറിയം, വായ്പകൾ ഒറ്റത്തവണ തീർപാക്കി എഴുതി തള്ളൽ തുടങ്ങിയ മന്ത്രി സഭാ യോഗത്തിൽ തീരുമാനമായിരിക്കുകയാണ്. സംസ്ഥാന സർക്കാർ വായ്പകൾക്ക് മോറെട്ടോറിയം പ്രഖ്യാപിച്ചു. മഴക്കെടുതി, കോവിഡിനെ തുടർന്ന് പ്രഖ്യാപിച്ച ലോക്ക് ഡൌൺ എന്നിവ കണക്കിലെടുത്തു സംസ്ഥാനത്ത് ഡിസംബർ 31 വരെ ജപ്തി നടപടികൾക്ക് മോറെട്ടോറിയം പ്രഖ്യാപിച്ചു.

കർഷകർ,മത്സ്യ തൊഴിലാളികൾ, ചെറുകിട കച്ചവടക്കാർ, തുടങ്ങിയവർ, വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും ഹൗസിങ് ബോർഡ്‌, കോഓപ്പറേറ്റിവ് ഹൗസിങ് ഫെഡറേഷൻ പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ, ഫ്രൂട്ട്സ് ആൻഡ് വെജിറ്റബ്ൾസ് പ്രൊമോഷൻ കൌൺസിൽ പോലുള്ള സംസ്ഥാന സർക്കാർ ഏജൻസി കൾ സഹകരണ ബാങ്കുകൾ എന്നിവിടങ്ങളിൽനിന്നും എടുത്ത കാർഷിക വിദ്യഭ്യാസ ക്ഷീര വികസന മൃഗ സംരക്ഷണ വായ്പകൾക്ക് മോറെട്ടോറിയം ബാധകമാകും.

ദേശ സാൽകൃത ബാങ്കുകൾ, സ്വകാര്യ ബാങ്കുകൾ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങൾ, MFI തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്നുള്ള വായ്പകളിലെ ജപ്തി നടപടികൾക്ക് ഡിസംബർ 31 വരെ മോറെട്ടോറിയം ദീർഘിപ്പിക്കുന്നതിന് റിസേർവ് ബാങ്കിനോടും സംസ്ഥാന തല ബാങ്കേഴ്സ് സമിതിയോടും ആവശ്യപ്പെടാനും മന്ത്രി സഭാ യോഗം തീരുമാനിച്ചിട്ടുണ്ട്. കോവിഡ് കാലത്ത് വായ്പ തിരിച്ചടവുകൾക്കും ജപ്തിക്കും RBI മോറെട്ടോറിയം 3 മാസത്തേയ്ക്ക് കൂടി നീട്ടിയിരുന്നു.

കോവിഡിൽ നിന്നും സംസ്ഥാനം കരകയറുന്ന ഈ സാഹചര്യത്തിൽ അപ്രതീക്ഷിതമായി വന്ന കനത്ത മഴ നാശനഷ്ടങ്ങൾ വർധിപ്പിച്ചതാണ് മോറെട്ടോറിയത്തിനു കേരള സർക്കാരിനെ ഇപ്പോൾ പ്രേരിപ്പിച്ചിരിക്കുന്നത്. ഇതോടെ തിരിച്ചടവുകൾക്ക് ഇനി സാവകാശം ലഭിക്കുന്നതാണ്. മഴക്കെടുത്തിയിൽ മരിച്ചവരുടെ ആശ്രിതർക്കും നാശ നഷ്ടം നേരിട്ടവർക്കും മുഖ്യ മന്ത്രി യുടെ ദുരിതാശ്വസ നിധിയിൽ നിന്നും കൂടുതൽ ധനസഹായം ലഭിക്കുന്ന കാര്യം അടുത്ത മന്ത്രി സഭാ യോഗത്തിൽ പരിഗണിക്കും.

സഹകരണ ബാങ്കുകളിൽ നിന്ന് വായ്പ കുടിശിക ഉള്ളവർക്ക് ഇളവുകളോടെ ഒറ്റത്തവണ തീർപ്പാക്കലിന്റെ പ്രത്യേക പദ്ധതി തീരുമാനിച്ചിരിക്കുകയാണ് സംസ്ഥാന സർക്കാർ. നവ കേരളീയം കുടിശ്ശിക നിവാരണം ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി വഴിയാണ് ഇത്  നടപ്പിലാക്കുക. ഈ ഒരു ആനുകൂല്യത്തിന്റെ സമയപരിധി ഒക്ടോബർ 31 വരെ ഇപ്പോൾ നീട്ടിയിരിക്കുകയാണ്.2021 മാർച്ച്‌ 31 വരെ പൂർണമായോ ഭാഗികമായോ കുടിശ്ശികയായ വായ്പകളാണ് ഇത്തരത്തിൽ പരിഗണിക്കുക.

ഗുരുതര രോഗം ബാധിച്ചവരുടെ വായ്പകൾക്ക് പരമാവധി ഇളവുകൾ ലഭിക്കുന്നതായിരിക്കും. ഒത്തുതീർപ്പിന് തയ്യാറായാൽ എല്ലാ വായ്പകൾക്കും പിഴ പലിശ ഒഴിവാക്കുന്നതാണ്. വായ്പകളെ തുകയുടെ അടിസ്ഥാനത്തിൽ തരം തിരിച്ചാണ് ഇളവുകൾ ഉണ്ടാകുന്നത്. പരമാവധി 30% വരെ ഇളവുകൾ ലഭിക്കും. വായ്പ എടുത്ത ആൾ മരണപെട്ടാൽ അവകാശികൾക്ക് ഇളവ് നൽകി കൊണ്ട് കുടിശിക ഒഴിവാക്കാനും ഇപ്പോൾ അനുമതി ലഭിച്ചിട്ടുണ്ട്. അർബുദം, പക്ഷാ ഘാതം, ലിവേർസിറോസിസ്, ക്ഷയം, ചികിൽസിച്ചു മാറ്റാൻ കഴിയാത്ത മാനസിക രോഗം എന്നിവ ബാധിച്ചവർക്കും ഹൃദരോഗം, ശാസ്ത്രക്രിയക്ക് വിധേയരായവർ, ഡയാലിസിസ് ചികിത്സ ചെയ്യുന്നവർ അപകടത്തെ തുടർന്ന് കിടപ്പിലായവർ, തുടങ്ങിയവർക്ക് പരമാവധി ഇളവുകൾ ലഭിക്കുന്നതാണ്. ഇവരുടെ അവകാശികളുടെ സ്ഥിതി പരിശോധിച്ചാണ് ഇളവുകൾ നിശ്ചയിക്കുന്നത്.

Similar Posts