വായ്പ എഴുതി തള്ളുന്നു, ഇവർക്ക് ഇനി മുതൽ റേഷൻ ലഭിക്കില്ല, ‘മന്ദാഹാസം’ പദ്ധതി – 5000 രൂപ ധന സഹായം

സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൽ നിന്നും മുന്നറിയിപ്പ്. തൃശൂർ, പാലക്കാട്‌, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലൊടു കൂടിയ മഴക്കും, മണിക്കൂറിൽ 40km വേഗതയിൽ വീശിയടിക്കുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉരുൾപൊട്ടൽ,മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം ഭീഷണികളുള്ള സുരക്ഷിതമല്ലാത്ത സ്ഥലങ്ങളിൽ താമസിക്കുന്നവർ വരും ദിവസങ്ങളിൽ ജാഗ്രത പാലിക്കണമെന്ന് അറിയിച്ചു.

3 മാസം തുടർച്ചയായി റേഷൻ വാങ്ങാത്ത അനർഹരെ ഒഴിവാക്കുമെന്ന് ഭക്ഷ്യ വകുപ്പ് മന്ത്രി G.R അനിൽ അറിയിച്ചു. നിയമസഭയിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. അതുപോലെ അർഹരായവർ മുൻഗണന പട്ടികയിൽ നിന്നും ഒഴിവായിട്ടുണ്ടെങ്കിൽ അവരെ ഉടൻ തന്നെ പട്ടികയിൽ ഉൾപ്പെടുത്തുമെന്ന് മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി ഉണ്ടെങ്കിലും ലോഡ് ഷെഡ്‌ഡിങ്ങും പവർ കട്ടും വേണ്ടെന്ന് സർക്കാർ തീരുമാനിച്ചു. വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുമോ എന്ന് ഈ മാസം 19 ന് തീരുമാനിക്കുമെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണൻ കുട്ടി അറിയിച്ചു.കേന്ദ്ര വിഹിതം കുറഞ്ഞ സംസ്ഥാനത്ത് നിയന്ത്രണം ഉണ്ടാകുമെന്ന് റിപ്പോർട്ടുകൾ ഉണ്ട്.

അപ്പൂപ്പന്മാർക്കും, അമ്മൂമ്മമാർക്കും ഇനി ധൈര്യമായി ചിരിക്കാം. പല്ലുകൾക്ക് ബലക്ഷയം വന്ന് പ്രയാസം അനുഭവിക്കുന്നവരെ സഹായിക്കുന്നതിന് പുത്തൻ പദ്ധതിയുമായി സാമൂഹ്യ നീതി വകുപ്പ് ഇപ്പോൾ രംഗത്തു വന്നിരിക്കുകയാണ്. “മന്ദാഹാസം “എന്നാണ് ഈ പദ്ധതിയുടെ പേര്. ഇക്കൂട്ടർക്ക് വേണ്ടി തിരഞ്ഞെടുത്ത ദന്ത കോളേജുകളിലും ട്രീറ്റ്മെന്റ് സെന്ററുകളിലും മികച്ച ചികിത്സ ഉറപ്പാക്കുന്നതിന് ഒപ്പം ഗുണനിലവാരം ഉള്ള കൃത്രിമ പല്ലുകളും ലഭ്യമാകുന്നതായിരിക്കും. ബി പി എൽ വിഭാഗത്തിൽ പെട്ട മുതിർന്ന പൗരൻമാർക്കാണ് പദ്ധതിയുടെ സൗജന്യം ലഭിക്കുക. ഇതിനായി അപേക്ഷ സമർപ്പിക്കേണ്ടത് ജില്ല സാമൂഹ്യ നീതി വകുപ്പ് ഓഫീസിൽ ആണ്. റേഷൻ കാർഡിന്റെയോ ബി പി എൽ സർട്ടിഫിക്കറ്റിന്റെയോ വില്ലേജ് ഓഫീസിൽ നിന്ന് ലഭിക്കുന്ന വരുമാന സർട്ടിഫിക്കറ്റിന്റെ പകർപ്പ് അംഗീകൃത ദന്ത ഡോക്ടറുടെ സർട്ടിഫിക്കറ്റ് തുടങ്ങിയവ അപേക്ഷയോടൊപ്പം സമർപ്പിക്കണം.

കോവിഡ് പ്രതിസന്ധികാലത്ത് സഹകരണ ബാങ്കുകളിൽ വായ്പ കുടിശിക ഉള്ളവർക്ക് ഇളവുകളോടെ ഒറ്റത്തവണ തീർപ്പാക്കലിന് പ്രത്യേക പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. നവകേരളീയം കുടിശിക നിവാരണം ഒറ്റത്തവണ തീർപാക്കൽ പദ്ധതി വഴിയാണ് ഇത് നടപ്പിലാക്കുന്നത്. ഈ ആനുകൂല്യത്തിന്റെ സമയപരിധി സെപ്റ്റംബർ 30 വരെയായിരുന്നു. ഇപ്പോഴത് ഒക്ടോബർ 30 വരെ നീട്ടിയിട്ടുണ്ട്.2021 മാർച്ച്‌ 31 വരെയുള്ള പൂർണമായോ ഭാഗികമായോ കുടിശിക ആയ വായ്പകളാണ് പരിഗണിക്കുന്നത്. ഗുരുതരമായി രോഗം ബാധിച്ചവരുടെ വായ്പകൾക്ക് പരമാവധി ഇളവുകൾ നൽകുന്നതായിരിക്കും. ഒത്തു തീർപ്പിന് തയ്യാറായാൽ എല്ലാ എല്ലാ വായ്പകൾക്കും പിഴ പലിശ പൂർണമായും ഒഴിവാക്കും. വായ്പകളെ തുകയുടെ അടിസ്ഥാനത്തിൽ തരം തിരിച്ചാണ് ഇളവുകൾ നൽകുന്നത്. വായ്പ എടുത്തയാൾ മരിച്ചതാണെങ്കിൽ അവകാശികൾ ഇളവുകൾ നൽകി കുടിശിക ഒഴിവാക്കാനും അവസരം നൽകിയിട്ടുണ്ട്. അർബുദം, പക്ഷഘാതം, എയ്ഡ്‌സ്, ലിവർ സിറോസിസ്, ക്ഷയം, ചികിൽസിച്ചു മാറ്റാൻ കഴിയാത്ത മാനസിക രോഗം എന്നിവ ബാധിച്ചവർക്കും ഹൃദരോഗ ചികിത്സക്ക് വിധേയരായവർ, ഡയാലിസിസ് ചികിത്സ നടത്തുന്നവർ, അപകടത്തെ തുടർന്ന് കിടപ്പിലായവർ എന്നിവർക്കും പരമാവധി ഇളവുകൾ ലഭിക്കുന്നതാണ്.

Similar Posts