വാഷിംഗ് മെഷീനിൽ കഴുകാൻ പാടില്ലാത്ത12 വസ്തുക്കൾ എന്തൊക്കെ?

നമ്മളെല്ലാവരും വാഷിംഗ് മെഷീൻ ഉപയോഗിക്കുന്നവരാണ്. തിരക്കുപിടിച്ച ഈ കാലത്ത് തുണി അലക്കി സമയം കളയാൻ നമ്മൾ ആരും തയ്യാറല്ല. വാഷിങ്മെഷീൻ ഇല്ലാത്ത ഒരു കാലത്തെക്കുറിച്ച് പുതു തലമുറയ്ക്ക് ചിന്തിക്കാൻ പോലുമാവില്ല. എന്നാൽ പലപ്പോഴും അശ്രദ്ധമായി ആണ് നമ്മൾ വാഷിംഗ് മെഷീനിൽ തുണി അലക്കുന്നത്. വാഷിംഗ് മെഷീനിൽ തുണി അലക്കുമ്പോൾ നമുക്ക് സംഭവിച്ചേക്കാവുന്ന തെറ്റുകൾ ചൂണ്ടിക്കാണിക്കുന്ന ഒരു എഴുത്താണ് ഇത്.

വാഷിംഗ് മെഷീനിൽ കഴുകാൻ പാടില്ലാത്തതും എന്നാൽ നമ്മൾ കഴുകുന്നതും ആയ ചില കാര്യങ്ങളുണ്ട്. കഴുകാൻ പാടില്ലാത്ത സാധനങ്ങൾ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

1.ആദ്യമായി പറയാൻ പോകുന്നത് ഫോം പില്ലോയെ കുറിച്ചാണ്. ഫോം പില്ലോകൾ വാഷിംഗ് മെഷീനിൽ ഇട്ടുകഴിഞ്ഞാൽ ചുരുങ്ങി ഉപയോഗശൂന്യമായി പോകും. അതിന്റെ ഷേപ്പ് തന്നെ മാറിപ്പോകും.
2.കോയിനുകൾ അറിയാതെ പോലും വാഷിംഗ് മെഷീനിൽ ഇട്ടു പോകരുത്. ഇത് വാഷിംഗ് മെഷീന്റെ ഉള്ളിലെ യന്ത്രഭാഗങ്ങൾക്ക് നാശമുണ്ടാക്കും.
3.ഷെല്ലുകൾ പിടിപ്പിച്ച വസ്ത്രങ്ങൾ ഒരുകാരണവശാലും വാഷിങ്മെഷീനിൽ ഇടരുത്.
4.കുക്കിംഗ് ഓയിൽ, മണ്ണെണ്ണ, പെട്രോൾ ഇവ കലർന്ന വസ്ത്രങ്ങൾ വാഷിംഗ് മെഷീനിൽ ഇടരുത്.
5.പേഴ്സുകൾ ബാഗുകൾ അതുപോലുള്ള മെറ്റീരിയൽ ഉപയോഗിച്ചുകൊണ്ടുള്ള മറ്റു വസ്തുക്കൾ ഇതൊന്നും മെഷനിൽ ഇടരുത്
6.മഴ കോട്ടുകൾ ഒരിക്കലും വാഷിംഗ് മെഷീനിൽ ഇടാൻ പാടില്ല.
7.സിബ്ബുകൾ ഉള്ള ഡ്രസ്സുകൾ വാഷിംഗ് മെഷീനിൽ ഇടാതെ ഇരിക്കുന്നതാണ് ഉചിതം. ജീൻസ് അടക്കമുള്ള ഇത്തരം വസ്ത്രങ്ങൾ ഇനി വാഷിംഗ് മെഷീനിൽ ഇടണമെങ്കിൽ സിബുകൾ ക്ലോസ് ചെയ്തു ഇടുക.
8.ലെയ്സ് വെച്ച വിലകൂടിയ ഡ്രസ്സുകൾ ഒന്നും തന്നെ വാഷിംഗ് മെഷീനിൽ ഇടരുത്. ഇവ കൈകൊണ്ട് തണുത്ത വെള്ളത്തിൽ കഴുകി ഉണക്കുന്നതാണ് ഉചിതം.
9.പോക്കറ്റിൽ ഒളിഞ്ഞിരിക്കുന്ന പേനകൾ കണ്ടുപിടിച്ച് മാറ്റിവെച്ച് വേണം ഡ്രസ്സുകൾ വാഷിംഗ് മെഷീനിൽ ഇടുവാൻ.
10.കൂടുതൽ വാഷിങ് പൗഡർ, അളവിൽ കൂടുതൽ തുണികൾ, ഇതൊന്നും മിഷനിലേക്ക് ഇട്ടു കൊടുക്കരുത്.വിശദമായ വിവരങ്ങൾക്ക് താഴെയുള്ള വീഡിയോ വിവരിക്കുന്നു

Similar Posts