വാഹനം ഉള്ളവർ ശ്രദ്ധിക്കുക..!! ഇങ്ങനെ ചെയ്താൽ ഓണത്തിന് വണ്ടി പിടിച്ചെടുക്കും..!! പ്രധാനപ്പെട്ട അറിയിപ്പ്
ഓണക്കാലം ആഘോഷം ആക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് മലയാളികൾ. പൂക്കളമിട്ട് കൊണ്ടു ആരംഭിക്കുന്ന ഓണക്കാലത്തെ ആഘോഷങ്ങൾ ഇനിയും നിരവധി ആണ്. ഓണക്കാലത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ജോലി സ്ഥാപനങ്ങളിലും ഓണാഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നത് സാധാരണമാണ്. എന്നാൽ ഈ സാഹചര്യങ്ങളിൽ ഓണാഘോഷ പരിപാടികൾക്ക് വേണ്ടി വാഹനങ്ങൾ നിയമവിരുദ്ധമായ രീതിയിൽ മോടിപിടിപ്പിക്കുന്നതും റോഡുകളിൽ അഭ്യാസപ്രകടനങ്ങൾ നടത്തുന്നതും നമ്മൾ കാണാറുണ്ട്.
പ്രത്യേകിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് വിദ്യാർത്ഥികളുടെ ഇത്തരത്തിലുള്ള പ്രകടനങ്ങൾ സാധാരണ കണ്ടു വരുന്നത്. എന്നാൽ ഇക്കൊല്ലത്തെ ഓണാഘോഷ പരിപാടികൾക്ക് ഇത്തരത്തിലുള്ള അഭ്യാസപ്രകടനങ്ങൾ നടത്തുകയോ വാഹനങ്ങളിൽ മോടിപിടിപ്പിക്കുകയോ ചെയ്താൽ കർശനമായ നിയമ നടപടി സ്വീകരിക്കുമെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ അറിയിച്ചു.
ഇക്കാര്യത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കർശന നിർദ്ദേശം വിദ്യാർഥികൾക്ക് നൽകണമെന്നും കമ്മീഷണർ അറിയിച്ചിരിക്കുകയാണ്. നിയമവിരുദ്ധമായ ഇത്തരം പ്രവർത്തനങ്ങൾ നടത്തിയാൽ വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്യും. ആയതിനാൽ എല്ലാ ആളുകളും ഈ കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.