വാഹനം ഉള്ളവർ ശ്രദ്ധിക്കുക..!! മോട്ടോർ വാഹന വകുപ്പിന്റെ പുതിയ അറിയിപ്പ് എത്തി..!! പ്രധാനപ്പെട്ട വിവരം..!!

നമ്മുടെ രാജ്യത്ത് കേന്ദ്ര ഗതാഗതമന്ത്രാലയത്തിന്റെ നിരവധി നിർദ്ദേശങ്ങൾ എത്താറുണ്ട്. നമ്മുടെ രാജ്യത്ത് വാഹനങ്ങൾ നിരത്തുകളിൽ ഉപയോഗിക്കണമെങ്കിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിവിധങ്ങളായ നിയമങ്ങളും നിർദ്ദേശങ്ങളും പാലിക്കേണ്ടതുണ്ട്. ഇത്തരത്തിൽ നിയമങ്ങൾ നടപ്പിലാക്കുന്നതിന് സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് മോട്ടോർ വാഹന വകുപ്പുകൾ പ്രവർത്തിക്കുന്നുണ്ട്. മോട്ടോർ വാഹന വകുപ്പുകളുടെ പ്രവർത്തനം ഏകീകരിക്കുന്നതിന് ഉദ്യോഗസ്ഥർ നിരത്തുകളിലും ഓഫീസുകളിലും ഒരുപോലെ പണിയെടുക്കേണ്ടി വരുന്നുണ്ട്. എന്നാൽ ഈ സാഹചര്യത്തിൽ നിന്നും മാറി ഓൺലൈൻ വഴി സേവനങ്ങൾ ഏകോപിപ്പിക്കുന്നതിന് ഇപ്പോൾ കേന്ദ്രസർക്കാരിന്റെ ഉത്തരവ് വന്നിരിക്കുകയാണ്. നമ്മുടെ രാജ്യത്ത് മോട്ടോർവാഹനവകുപ്പുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങൾ ഓൺലൈനിൽ ലഭ്യമായിരുന്നു. ഏകദേശം പതിനെട്ടോളം സേവനങ്ങളാണ് ഓൺലൈൻ വഴിയായി ജനങ്ങൾക്ക് ലഭിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ലഭിക്കുന്ന അറിയിപ്പ് അനുസരിച്ച് ഓൺലൈൻ വഴി ജനങ്ങൾക്ക് ലഭിക്കുന്ന മോട്ടോർവാഹനവകുപ്പുമായി ബന്ധപ്പെട്ട പൗര കേന്ദ്രീകൃത സേവനങ്ങൾ 58 ആക്കിയിരിക്കുകയാണ്. ആധാർ കാർഡ് കേന്ദ്രീകരിച്ചാണ് ഓൺലൈൻ സേവനങ്ങൾ നവീകരിക്കുന്നത്. ഈ നവീകരണം നടപ്പിലാക്കുന്നതിലൂടെ ആർടിഒ ഓഫീസുകളിലെ ഉദ്യോഗസ്ഥർക്ക് ഓഫീസുകളിൽ അധിക സമയം ചെലവഴിക്കേണ്ടി വരില്ല. ഇത് നിരത്തുകളിൽ നേരിട്ടുള്ള പരിശോധനകൾ കൂടുന്നതിന് കാരണമാകും. ഗതാഗത നിയമങ്ങളുടെ ലംഘനങ്ങളും വാഹനം മോഡിഫിക്കേഷൻ പോലുള്ള കുറ്റകൃത്യങ്ങളും തടയുന്നതിന് ഇത് സഹായിക്കും. ആയതിനാൽ എല്ലാ ജനങ്ങളും ഇക്കാര്യം പ്രത്യേകം അറിഞ്ഞിരിക്കുക.

Similar Posts