വാഹനങ്ങളുടെ ടയർ പഞ്ചർ അടക്കാം, ഈസിയായി
ഇന്നത്തെ കാലത്ത് വാഹനങ്ങൾ ഇല്ലാത്തവർ വളരെ ചുരുക്കമായിരിക്കും. മിക്കവാറും വീടുകളിൽ ഇപ്പോൾ രണ്ട് വാഹനങ്ങൾ എങ്കിലും ഉണ്ടാകും. വാഹനം ഉള്ളവർക്ക് വളരെ ഉപകാരപ്രദമായ ഒരു കാര്യമാണ് ഇവിടെ പറയുന്നത്. വാഹനങ്ങളിലെ ടയർ പഞ്ചർ ആയാൽ എളുപ്പത്തിൽ എങ്ങനെ അടക്കാം എന്ന് നമുക്ക് നോക്കാം.
ഇപ്പോൾ അധിക വണ്ടികൾക്കും ട്യൂബ് ലെസ് ടയറുകൾ ആണ് ഉള്ളത്. ആദ്യം നമ്മൾ നോക്കേണ്ടത് ടയറിൽ എന്തെങ്കിലും തറഞ്ഞിട്ടുണ്ടോ എന്നാണ്. സൂചി, ആണി എന്നിവ കൊണ്ട് കുത്തി ഹോൾസ് വന്നിട്ടുണ്ടോ എന്ന് നോക്കണം. അതുണ്ടെങ്കിൽ ആദ്യം നമ്മൾ ചെയ്യേണ്ടത് തറഞ്ഞ സാധനം വലിച്ചെടുക്കുക എന്നതാണ്. പഞ്ചർ അടക്കാനുള്ള ടൂൾ നിങ്ങൾക്ക് മാർക്കറ്റിൽ വാങ്ങാൻ കിട്ടും. അല്ലെങ്കിൽ ഓൺലൈനിൽ നിന്നും നിങ്ങൾക്ക് വാങ്ങാം. ഈ കിറ്റിൽ രണ്ട് ടൂൾ ആണ് ഉണ്ടാവുക. ഒരു ടൂൾ തുള ഇടാനുള്ളതും രണ്ടാമത്തേത് ഹോൾസ് ഉള്ളതുമാണ്. പിന്നെ റബ്ബർ സ്റ്റിക്കും ഉണ്ടാവും.
ഇനി പഞ്ചർ എവിടെയാണെന്ന് കണ്ടുപിടിക്കാൻ ഒരു പ്ലാസ്റ്റിക് കുപ്പി എടുത്ത് അതിൻെറ മൂടിയിൽ ഒരു പിൻ കൊണ്ടോ മറ്റോ ഒരു ഹോൾസ് വെയ്ക്കണം. ഇനി ആ കുപ്പിയിൽ സോപ്പിന്റെ പൊടി ഇട്ട് വെള്ളമൊഴിച്ച് പതം ആക്കുക. ഇനി ടയറിന്റെ കാറ്റഴിച്ച ശേഷം കുപ്പിയിലെ പത ടയറിന്റെ എല്ലാഭാഗത്തും ആക്കുക. അപ്പോൾ കുമിളകൾ വരുന്ന ഭാഗത്തായിരിക്കും പഞ്ചറായത് എന്നു മനസ്സിലാക്കാം.
ഹോൾ കണ്ടു പിടിച്ചതിനു ശേഷം തുളയിടണ്ട ടൂൾ കൊണ്ട് അവിടെ തുളയ്ക്കുക. ഇനി രണ്ടാമത്തെ ടൂളെടുത്ത് അതിന്റെ വിടവിലൂടെ റബ്ബർ സ്റ്റിക്കിൽ നിന്ന് ഹോൾസിലൂടെ ഒരു സ്റ്റിക്ക് പകുതി കയറ്റി മടക്കുക. അത് ടയറിന്റെ ഉള്ളിലേക്ക് കയറ്റുക. അത് വലത്തോട്ട് തിരിച്ച് വേഗം തന്നെ തിരിച്ചെടുക്കുക. പുറത്തേക്ക് വന്ന സ്റ്റിക്കിന്റെ നീളം കൂടുതലാണെങ്കിൽ മുറിച്ചു കളഞ്ഞാൽ മതി. അങ്ങനെ അതിന്റെ ടയറിന്റെ പഞ്ചർ അടഞ്ഞു. ഇനി പമ്പെടുത്ത് കാറ്റടിച്ചു നോക്കുക. ഇനി അത് ഓകെ ആയോ എന്ന് നോക്കാൻ നേരത്തെ നമ്മൾ കലക്കിവെച്ച സോപ്പിന്റെ പൊടിയുടെ പത അടച്ച സ്ഥലത്തേക്ക് ആക്കുക. കുമിളകൾ ഒന്നും വരുന്നില്ലെങ്കിൽ പഞ്ചർ അടഞ്ഞു എന്ന് മനസ്സിലാക്കാം.