വാഹനങ്ങൾ ഉള്ളവർക്ക് മുന്നറിയിപ്പ്, ഇവ ലംഘിക്കുന്നവർക്ക് 7500 രൂപ പിഴ
നിങ്ങൾക്ക് സ്വന്തമായി വാഹനങ്ങൾ ഉണ്ടോ…? എങ്കിൽ തീർച്ചയായും മോട്ടോർവാഹന വകുപ്പിലെ ചില അറിയിപ്പുകളും, നിർദ്ദേശങ്ങളും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. നാളെ മുതൽ കർശനമായി നടപ്പിലാക്കാൻ പോകുന്ന ചില കാര്യങ്ങളാണ് താഴെ പറയുന്നത്. സംസ്ഥാനത്ത് ഇനിയുള്ള ദിവസങ്ങളിൽ വ്യാപകമായി കർശനമായ പരിശോധനകൾ ഉണ്ടാകുമെന്ന് ആണ് അധികൃതർ അറിയിച്ചിരിക്കുന്നത്. രാത്രി സമയത്ത് പോലും കർശനമായ പരിശോധന ഉണ്ടായിരിക്കും.
ഒരു വാഹനത്തിന് പ്രധാനമായി വേണ്ട ആർസി ബുക്ക്, ഇൻഷുറൻസ് പേപ്പർ, പൊലൂഷൻ സർട്ടിഫിക്കറ്റ് തുടങ്ങിയ രേഖകളെല്ലാം സ്വന്തം വാഹനത്തിൽ ഉണ്ടോയെന്ന് വാഹന ഉടമകൾ കൺഫോം ചെയ്യണം. അല്ലാത്തപക്ഷം ഫൈൻ അടക്കേണ്ട തായി വരും. അടുത്ത അറിയിപ്പ് ഓട്ടോ ഡ്രൈവർമാർക്ക് ഉള്ളതാണ്. അതായത് ഒരു വ്യക്തി സവാരിക്ക് വേണ്ടി ഓട്ടോ വിളിച്ച് അതിന് പോകാതിരുന്നാൽ 7500 രൂപ ഫൈൻ ഓട്ടോ ഉടമ അടക്കേണ്ടതായി വരും. കർശനമായ നിർദ്ദേശം ആണ് ഇത്. തീർച്ചയായും നടപടി ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചിരിക്കുന്നത്. സവാരിക്ക് വിളിച്ച ആൾക്ക് പരാതി ഉണ്ടെങ്കിൽ മാത്രമാണ് ഫൈൻ അടക്കേണ്ടതായി വരുക.
സ്കൂളുകൾ നവംബർ മാസത്തിൽ തുറക്കുകയാണ്. അതിനു മുന്നോടിയായി സംസ്ഥാനത്തെ മുഴുവൻ ബസ്സുകളുടെയും ഡോറുകൾ റിപ്പയർ ചെയ്യണമെന്ന് ഇപ്പോൾ ഗതാഗത വകുപ്പിൽനിന്ന് നിർദ്ദേശം വന്നിരിക്കുകയാണ്. വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനു വേണ്ടി ഓട്ടോമാറ്റിക് ഡോർ ഉള്ളതും സാധാരണ ഡോർ ഉള്ളതും ആയ മുഴുവൻ ഡോറുകളും റിപ്പയർ ചെയ്യണം. കാരണം വാഹനം ഓടുമ്പോൾ കൂടുതൽ സുരക്ഷയ്ക്ക് വേണ്ടിയാണ് ഡോർ അടച്ചിട്ട് വാഹനം ഓടിക്കണം എന്ന് പറയുന്നത്. ഡോറിന്റെ കംപ്ലയിന്റ്കാ രണം ഡോർ അടക്കാതെ വാഹനമോടിച്ചാൽ ഡ്രൈവർമാർക്കെതിരെയും, കണ്ടക്ടർമാർക്ക് എതിരെയും ബസ് ഉടമകൾക്ക് എതിരെയും കർശനമായ നടപടി ഉണ്ടാകുമെന്ന് ആണ് അധികൃതർ അറിയിച്ചിരിക്കുന്നത്.
വളരെ പ്രധാനപ്പെട്ട മറ്റൊരു അറിയിപ്പ് സ്കൂളുകൾ അടുത്ത ആഴ്ച തുറക്കുക യാണല്ലോ. പക്ഷേ വിദ്യാർത്ഥികൾക്ക് ബസ്സിൽ പോവാൻ സാധിക്കുകയില്ല. കാരണം അടുത്ത ആഴ്ച മുതൽ എല്ലാ സ്വകാര്യബസുകളും സമരത്തിലേക്ക് പോവുകയാണ് എന്നാണ് ഏറ്റവും പുതിയ അറിയിപ്പ്. പ്രധാനമായും ബസ്സുടമകൾ ഉന്നയിക്കുന്നത് ഒന്നുകിൽ മിനിമം ചാർജ് ചാർജ് വർധിപ്പിക്കുക. അതായത് മിനിമം ചാർജ് 12 രൂപയിലേക്ക് ഉയർത്തുക. അതോടൊപ്പം തന്നെ വിദ്യാർത്ഥികളുടെ മിനിമം ചാർജ് ആറു രൂപയായി വർധിപ്പിക്കുക തുടങ്ങിയവയാണ് ബസ്സുടമകളുടെ കണ്ടീഷനുകൾ. ഇൻഷുറൻസ് പ്രീമിയം നിരക്ക് വർധിപ്പിച്ചു, പക്ഷെ ബസുടമകൾക്ക്, ബസ് സംഘടനകൾക്ക് ആശ്വാസകര മാകുന്ന യാതൊരു പാക്കേജുകളും നടപ്പിലാക്കിയിട്ടില്ല. ഇതൊക്കെ കൊണ്ടാണ് അവർ സമരത്തിലേക്ക് നീങ്ങുന്നത് എന്നാണ് ബസ്സുടമകൾ വ്യക്തമാക്കുന്നത്.