വാഹനങ്ങൾ ഉള്ളവർ ശ്രദ്ധിക്കുക..!! ഇനി ചിലവ് കൂടും..!! പ്രധാനപെട്ട അറിയിപ്പ്..!!
നമ്മുടെ രാജ്യത്ത് ഒട്ടനവധി വാഹനങ്ങളുണ്ട്. മിക്ക ആളുകളും പൊതു ഗതാഗതത്തെ ആശ്രയിക്കാതെ യാത്രകൾ നടത്തുന്നതിന് സ്വകാര്യവാഹനങ്ങൾ ആണ് കൂടുതലും ഉപയോഗിക്കുന്നത്. കൂടുതൽ സൗകര്യപ്രദമായ യാത്രകൾക്ക് വേണ്ടിയാണ് ഇങ്ങനെ ആളുകൾ സ്വകാര്യവാഹനങ്ങൾ കൂടുതലും ഉപയോഗിക്കുന്നത്. വാഹനം സ്വന്തമായി ഉള്ളവർ അറിഞ്ഞിരിക്കേണ്ട വളരെ പ്രധാനപ്പെട്ട ഒരു അറിയിപ്പ് ആണ് ഇവിടെ പങ്കുവയ്ക്കുന്നത്.
പൊതുവേ വാഹനങ്ങൾ മെയിൻന്റെയിൻ ചെയ്യുന്നതിന് നല്ല ചിലവാണ്. വാഹനത്തിന്റെ ഇൻഷുറൻസ്, പൊലൂഷൻ, മെയിന്റനൻസ്, ടാക്സ് തുടങ്ങിയ പല തരത്തിലുള്ള ചെലവുകൾ വാഹനങ്ങളുമായി സംബന്ധിച്ച് വരും. ഇത്തരം ചിലവുകൾ വർഷത്തിൽ ഒന്നോ രണ്ടോ തവണ ഉണ്ടാവുകയും ചെയ്യും. ഇങ്ങനെയുള്ള ഒന്നാണ് പൊലൂഷൻ സർട്ടിഫിക്കറ്റ്. ഒരു വാഹനത്തിന് വേണ്ട പ്രധാനപ്പെട്ട രേഖകളിലൊന്നാണ് പൊല്യൂഷൻ സർട്ടിഫിക്കറ്റ്. ഇത് ഗവൺമെന്റ് അംഗീകൃത പുക ടെസ്റ്റ് കേന്ദ്രങ്ങളിൽ നിന്നാണ് ലഭിക്കുന്നത്. ഈ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് നിശ്ചിത തുക നൽകുകയും വേണം. ഈ തുക ഇപ്പോൾ വ്യത്യാസപെട്ടിരിക്കുകയാണ്.
കൂടാതെ സർട്ടിഫിക്കറ്റ് കാലാവധിയിലും മാറ്റമുണ്ട്. BS4 വിഭാഗത്തിൽപ്പെട്ട ഇരുചക്ര- മുച്ചക്ര വാഹനങ്ങളുടെ സർട്ടിഫിക്കറ്റ് കാലാവധി ആറുമാസമായി കുറച്ചിട്ടുണ്ട്. ഡീസൽ ഓട്ടോറിക്ഷ പോലുള്ള മറ്റ് BS3 വാഹനങ്ങൾക്ക് ഒരു വർഷത്തെ കാലാവധി ഉണ്ടാക്കും. ഇവയ്ക്ക് 130 രൂപയാണ് ഫീസ് വരുന്നത്. ഇരുചക്രവാഹനങ്ങളിൽ B46 വിഭാഗത്തിൽപ്പെടുന്നവയ്ക്ക് 100 രൂപയാണ് സർട്ടിഫിക്കറ്റിനായി ചിലവ് വരുന്നത്. മറ്റു വാഹനങ്ങൾക്ക് 80 രൂപയായി തുടരും. പെട്രോൾ സിഎൻജി വാഹനങ്ങൾക്ക് 110 രൂപയാണ് ഫീസ് വരുന്നത്. BS6 വിഭാഗത്തിൽപ്പെട്ട എല്ലാ വാഹനങ്ങൾക്കും പൊല്യൂഷൻ സർട്ടിഫിക്കറ്റിന് 6 വർഷത്തെ കാലാവധി ലഭിക്കും. അതിനാൽ വാഹനങ്ങൾ ഉള്ള ആളുകൾ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുക.