വാഹനങ്ങൾ ഉള്ളവർ ശ്രദ്ധിക്കുക..!! വാഹനപരിശോധന കർശനമാക്കുന്നു..!! ഇവർക്ക് പിടിവീഴും..!!
ഓണക്കാലം ആയതിനാൽ പല ആളുകളും യാത്രകൾക്കും മറ്റു പല ആവശ്യങ്ങൾക്കുമായി വാഹനങ്ങൾ ധാരാളമായി ഉപയോഗിക്കുന്ന സമയമാണിത്. ഈ അവസരം മുതലെടുത്ത് കൊണ്ട് സംസ്ഥാന പോലീസ് വാഹന പരിശോധന കർശനമാക്കുകയാണ്. മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ ആണ് പരിശോധന കർശനമാക്കുന്നത്. ഓണക്കാലം ആയതിനാൽ വിവിധ സ്ഥലങ്ങളിലേക്ക് യാത്ര പോകുന്ന എല്ലാ ആളുകളും വാഹനത്തിന്റെ കൃത്യമായ രേഖകൾ കയ്യിൽ കരുതണം.
ഇൻഷുറൻസ്, പെർമിറ്റ് എന്നിവ ഇല്ലാത്ത വാഹനങ്ങൾ ഓടിക്കുന്നത്, ലൈസൻസില്ലാതെ വാഹനമോടിക്കുന്നത്, സീറ്റ് ബെൽറ്റ്, ഹെൽമറ്റ് എന്നിവ കൂടാതെ വാഹനമോടിക്കുന്നത്, ബൈക്കുകളിൽ സാരി ഗാർഡ് നീക്കുന്നതും സൈലൻസർ മാറ്റിവെച്ച് അമിത ശബ്ദം ഉണ്ടാക്കുന്നതും തുടങ്ങിയ കാര്യങ്ങൾ ഉണ്ടായാൽ വിവിധ ഇനത്തിൽ പിഴ നൽകേണ്ടിവരും. നമ്മുടെ സംസ്ഥാനത്തെ ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലം പൊട്ടിപൊളിഞ്ഞു കിടക്കുന്ന വഴിയിലൂടെ യാതൊരു സംരക്ഷണവും കൂടാതെ യാത്ര ചെയ്യുന്നത് വളരെ അപകടകരമാണ്. കൂടാതെ തിരുവോണനാളിലും അടുത്തുള്ള ദിവസങ്ങളിലും നമ്മുടെ സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുകയാണ്.
അതിനാൽ ഒഴിവാക്കാൻ സാധിക്കുന്ന യാത്രകൾ പരമാവധി ഒഴിവാക്കുക. തിരക്ക് കുറവുള്ള വഴികൾ തിരഞ്ഞെടുക്കുക. വാഹനത്തിന്റെ ബ്രേക്ക്, ടയർ എന്നിവ എപ്പോഴും ശ്രദ്ധിക്കണം. ശ്രദ്ധയോടെ മുന്നോട്ടു പോയില്ലെങ്കിൽ അപകടത്തിൽ പെടാൻ സാധ്യതയുണ്ട്. ആയതിനാൽ എല്ലാ ആളുകളും കൃത്യമായ നിയമങ്ങൾ പാലിക്കുകയും വേണ്ട മുൻകരുതലുകൾ സ്വീകരിക്കുകയും വേണം.