വാഹനാപകടങ്ങളിൽ നഷ്ട പരിഹാരം ഇനിമുതൽ 3 മാസത്തിനുള്ളിൽ, സർക്കാർ ധന സഹായം ഇനിമുതൽ 100 മണിക്കൂറിനുള്ളിൽ അക്കൗണ്ടിൽ എത്തും

വാഹനാപകടങ്ങളിൽ നഷ്ടപരിഹാരവും, കേരള സർക്കാർ ധനസഹായവും അതിവേഗം ഇനി ജനങ്ങൾക്ക് ലഭ്യമാകാൻ പോവുകയാണ്. വാഹനാപകടങ്ങളിൽ പരിക്കേറ്റവരുടെയും ജീവൻ നഷ്ടപ്പെട്ടവരുടെ യും കുടുംബങ്ങൾ ഇൻഷുറൻസ് കമ്പനികളിൽ നിന്നും നഷ്ടപരിഹാരം ലഭിക്കുന്നതിന് വർഷങ്ങളോളം കേസുമായി കോടതികൾ കയറിയിറങ്ങാറുണ്ട്. എന്നാൽ ഇപ്പോൾ മോട്ടോർ വാഹന അപകട നഷ്ടപരിഹാര ക്ലെയിമുകൾ  മധ്യസ്ഥത യിലൂടെ പരിഹരിക്കുവാൻ കേന്ദ്രസർക്കാറും ഇൻഷുറൻസ് കമ്പനികളുടെ ഫെഡറേഷനും സമ്മതിച്ചു.

അപകട നഷ്ടപരിഹാരം ലഭിക്കുവാൻ ഇനി മൂന്നുമാസത്തെ കാലതാമസം മാത്രമേ ആവശ്യമുള്ളൂ. മുൻപ് അപകടത്തിനിരയായ വരുടെ കുടുംബം കേസുമായി എത്തുമ്പോൾ വിവിധ പ്രായോഗിക പ്രശ്നം മൂലം നഷ്ടപരിഹാരം ലഭിക്കുന്നതിന് കാലതാമസം നേരിട്ടിരുന്നു. നാഷണൽ ജുഡീഷ്യൽ ഗ്രിഡ് സിസ്റ്റത്തിന്റെ കണക്കനുസരിച്ച് മോട്ടോർ ആക്സിഡൻറ് ക്ലയിം ട്രൈബ്യൂണലിൽ നഷ്ടപരിഹാരം കാത്തു എഴുപത്തി മൂന്നു ലക്ഷത്തോളം കേസുകളാണ് കെട്ടിക്കിടക്കുന്നത്. ഇതിൽ 25 ശതമാനത്തിലേറെയും കേസുകൾ മൂന്ന് വർഷത്തിലേറെയായി തീർപ്പാകാതെ കിടക്കുന്ന വയാണ്.

കൂടാതെ 650 കേസുകൾ ഇരുപത് വർഷത്തിലേറെയായി കെട്ടിക്കിടക്കുകയാണ്. പുതിയ സംവിധാനത്തിന് ആയുള്ള നിർദ്ദേശങ്ങളുടെ റിപ്പോർട്ട് സുപ്രീം കോടതിയിൽ അഡീഷണൽ സോളിസിറ്റ് ജനറൽ ജയൻ സുഡ് ഒക്ടോബർ 26ന് ജസ്റ്റിസ് മാരായ  സഞ്ജയ് kishan കോൾ, എംഎം സുന്ദരേഷ് എന്നിവരടങ്ങിയ ബെഞ്ചിന് സമർപ്പിച്ചിരുന്നു.

നവംബർ 16ന് അടുത്ത വാദം കേൾക്കുമ്പോൾ കോടതി നിർദ്ദേശം പരിഗണിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. നിർദ്ദേശങ്ങൾ പരിഗണിക്കുന്ന തോടെ തീരുമാനം ഉടൻ നടപ്പിലാക്കും. ഇതിനായി ഇൻഷുറൻസ് കമ്പനികളുടെ ഫെഡറേഷൻ ഒരു മൊബൈൽ അപ്ലിക്കേഷൻ പുറത്തിറക്കുമെന്നും അതിലൂടെ രാജ്യത്തുടനീളമുള്ള അപകട ത്തിൻറെ പ്രാഥമിക റിപ്പോർട്ടും അപകടത്തെക്കുറിച്ചുള്ള വിശദമായ വിവരങ്ങളും ഫോട്ടോകളും ഉടൻ അപ്ലോഡ് ചെയ്യാൻ സാധിക്കുമെന്നും അഡീഷണൽ സോളിസിറ്റർ ജനറലിന്റെ റിപ്പോർട്ടിൽ പറയുന്നു. ഇത് ഇൻഷുറൻസ് കമ്പനികൾക്ക് ഉടൻ നടപടി എടുക്കുവാൻ ഉപകരിക്കും. നഷ്ടപരിഹാരത്തുക 25 ലക്ഷം രൂപയ്ക്ക് താഴെയാണെങ്കിൽ ഫീസ് ഇൻഷുറൻസ് സ്ഥാപനം നൽകണം. 25 ലക്ഷത്തിന് മുകളിൽ ആണെങ്കിൽ നഷ്ടപരിഹാരം സ്വീകരിക്കുന്ന ആളും ഇൻഷുറൻസ് സ്ഥാപനവും ചേർന്ന് ഫീസും നൽകണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.

വാഹനാപകടങ്ങളിൽ പെടുന്നവ ർക്കും അതുപോലെ അവരുടെ കുടുംബാംഗങ്ങൾക്കും വളരെ ആശ്വാസം നൽകുന്ന നടപടി ആയിരിക്കും ഇത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ധനസഹായം അപേക്ഷിച്ചവർക്ക് ഇനിമുതൽ അപേക്ഷിച്ച് ആഴ്ചകളും മാസങ്ങളും കാത്തിരിക്കേണ്ടിവരില്ല. എന്നുള്ളതാണ്. 100 മണിക്കൂറിനുള്ളിൽ സഹായധനം നിങ്ങളുടെ അക്കൗണ്ടിലെത്തും. മാരക രോഗങ്ങളുടെ ചികിത്സയ്ക്കും അപകട മരണം സംഭവിച്ച ആശ്രിതർക്കും അടിയന്തര ധനസഹായം ലഭിക്കുന്നതാണ്. ഇടി മിന്നൽ, കടൽക്ഷോഭം എന്നിവമൂലം വീട് നഷ്ടപ്പെടുന്നവർക്ക് ഇൻഷുറൻസ് പരിരക്ഷ ഇല്ലാത്ത കച്ചവട സ്ഥാപനങ്ങൾക്കും നാശനഷ്ടങ്ങൾ സംഭവിക്കുന്ന വർക്കും ഇതിനായി അപേക്ഷിക്കാം.

നിലവിലെ ധനസഹായം വർദ്ധിപ്പിക്കുവാനും സർക്കാർ ആലോചിക്കുന്നുണ്ട്. cmo.kerala.gov.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായിട്ടാണ് ഇതിനായി അപേക്ഷ സമർപ്പിക്കേണ്ടത്.

അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യേണ്ട അനുബന്ധങ്ങൾ ഒരു ഡിജിറ്റൽ ഫയലാക്കി അപ്‌ലോഡ് ചെയ്യണം. ഇമെയിൽ ഐഡിയും മൊബൈൽ നമ്പറും നിർബന്ധമാണ്. അപേക്ഷ നൽകി കഴിഞ്ഞാൽ തൽസ്ഥിതി പരിശോധിക്കുന്നതിനും സൈറ്റിൽ സൗകര്യമുണ്ട്. തൊട്ടടുത്ത അക്ഷയ കേന്ദ്രങ്ങളിലൂടെ നിങ്ങൾക്ക് ഇതിൻറെ അപേക്ഷ സമർപ്പിക്കാവുന്നതാണ്.

Similar Posts