വാഹന ഇൻഷുറൻസ് എങ്ങനെ എളുപ്പത്തിൽ ക്ലെയിം ചെയ്യാം

നിത്യജീവിതത്തിൽ നമ്മെളെല്ലാം വാഹനങ്ങൾ ഉപയോഗിക്കുന്നവരാണ്. സ്വന്തമായി വാഹനം ഉള്ളവരാണ് നമ്മൾ ഓരോരുത്തരും. എല്ലാവരും കൃത്യമായി വർഷവർഷം വാഹന, വ്യക്തി ഇൻഷുറൻസുകൾ പുതുക്കുന്നവരുമാണ്. എന്നാൽ അപ്രതീക്ഷിതമായി വരുന്ന വാഹന അപകടങ്ങൾ നമുക്ക് വാഹനത്തിനോ വ്യക്തിക്കോ കേട്ടുപാടുകൾ ഉണ്ടാക്കുമ്പോൾ എങ്ങനെ നമുക്ക് ഇൻഷുറൻസ് ക്ലെയിം ചെയ്യാമെന്നാണ് ഇന്ന് പറയുന്നത്.

മറ്റുള്ളയാളുകൾക്ക് പരിക്കോ മരണമോ സംഭവിക്കാത്തതും, മറ്റാരുടെ എങ്കിലും സ്ഥാപനജംഗമവസ്തുക്കൾക്ക് നാശം സംഭവിക്കാത്തതോ ആയ ഒരു അപകടമാണ് സംഭവിക്കുന്നതെങ്കിൽ അപകടം നടന്ന തീയ്യതി, സമയം, സ്ഥലം എന്നിവ നോട്ട് ചെയ്ത് ദൃക്സാക്ഷികളുണ്ടെങ്കിൽ അവരുടെ പേരും മറ്റ് വിവരങ്ങളും കുറിച്ചെടുക്കുക.

വാഹനം ഓടിക്കാവുന്ന കണ്ടിഷനിൽ ആണെങ്കിൽ നിങ്ങൾക്ക് ഇഷ്ടമുള്ള സർവീസ് സെന്ററിലേക്ക് എത്തിക്കുക. ഇൻഷുറൻസ് ഉള്ള വാഹനമാണെന്നും ക്ലെയിം ചെയ്യാൻ താൽപ്പര്യമുണ്ടെന്നും സർവീസറോട് പറയുക. വാഹന സംബന്ധമായ രേഖകൾ അവരെ ഏൽപ്പിക്കാവുന്നതാണ്. ഇനി സർവീസ് സെന്ററിലെ ആളുകൾ ഈ വാഹനത്തിന്റെ കേട്ടുപാടുകൾ തീർക്കുന്നതിലേക്കായി വരുന്ന സ്പെയർ പാർട്സുകളുടെ എസ്റ്റിമേറ്റ് തയ്യാറാക്കും. ഈ എസ്റ്റിമേറ്റ് വാഹന ഇൻഷുൻസ് കമ്പനിക്ക് സർവീസ് സെന്ററോ, നമ്മൾ സ്വയമോ കൈമാറണം.

ഇൻഷുറൻസ് കമ്പനിയുടെ ക്ലയിം ഇന്റിമേഷൻ ഫോറം പൂരിപ്പിച്ച് നൽകിയശേഷം, വാസ്തവമായ കാര്യങ്ങളാണ് നൽകിയതെന്ന് കമ്പനിക്ക് ബോധ്യമായാൽ ക്ലയിം ലഭിക്കാൻ ഒരു തടസ്സവും ഇല്ല.ക്ലെയിം ഇന്റിമേഷൻ ഫോറം നൽകിയതനുസരിച്ച് വാഹനത്തിന്റെ കേടുപാടുകൾ ഇൻഷുറൻസ് കമ്പനി പരിശോധിച്ച് ഉറപ്പിച്ച ശേഷം സെർവിസിന് അനുമതി നൽകുകയാണ് ചെയ്യുന്നത്.

വാഹനത്തിന്റെ റിപ്പയർ തീരുമ്പോഴേക്കും സർവേയർ ഒരു ലോസ് അസൈമെന്റ് റിപ്പോർട്ട് ഇൻഷുറൻസ് കമ്പനിയെ ഏൽപ്പിക്കും. കമ്പനി ഇത് കൃത്യമായി പരിശോധിച്ചശേഷം ചെക്കാണ് അനുവദിക്കുക. അത് വർഷോപ്പ് ഉടമയുടെ പേരിൽ മാറ്റാവുന്നതാണ്. വാഹനം റിപ്പയർ ചെയ്യുന്ന സർവീസ് സെന്റർ ആവശ്യമായി വന്ന സ്പെയർപാർട്സുകളുടെ കൃത്യമായ ബില്ലാണ് ഇൻഷുറൻസ് കമ്പനിയെ ഏൽപ്പിക്കുന്നത്. ഇത്തരത്തിൽ വളരെ വിശദമായ വാഹന സംബന്ധമായ ക്ലെയിം എങ്ങനെ ലഭിക്കുന്നു എന്നറിയാൻ താഴെ വീഡിയോ കാണുക.

Similar Posts