വാഹന ഉടമകൾക്ക് സന്തോഷവാർത്ത: പഴയ വാഹനം പൊളിച്ചു ഉപേക്ഷിക്കുന്നവർക്ക് പുതിയ വാഹനത്തിന് നികുതിയിളവ്

വാഹന ഉടമകൾക്ക് സന്തോഷവാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. ഉടമകളുടെ പക്കലുള്ള പഴയ വാഹനങ്ങൾ പൊളിക്കാൻ കൊടുക്കുകയാണെങ്കിൽ സ്ക്രാപ്പേജ് സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ പുതിയ വാഹനത്തിനുള്ള നികുതിയിളവ് ഒക്ടോബർ ഒന്നു മുതൽ പ്രാബല്യത്തിൽ വരും. സ്വകാര്യ വാഹനങ്ങൾക്ക് 15 വർഷത്തേക്കുള്ള വാഹന നികുതിയിൽ 25 ശതമാനവും, ട്രാൻസ്പോർട്ട് വാഹനങ്ങൾക്ക് എട്ടു വർഷത്തേക്കുള്ള നികുതിയിൽ 15 ശതമാനവും ആയിരിക്കും ഇളവ്.

മോട്ടോർ വാഹന നിയമത്തിലെ ഭേദഗതി ഇതിനുവേണ്ടി ഗതാഗത മന്ത്രാലയം വിജ്ഞാപനമിറക്കി. 30 ദിവസത്തിനുള്ളിൽ ഇതേ കുറിച്ചുള്ള അഭിപ്രായങ്ങൾ അറിയിക്കാം. വാഹനം രജിസ്റ്റർ ചെയ്യുന്ന ദിവസം മുതൽ ആയിരിക്കും ഇളവ് ലഭിക്കുന്ന കാലയളവ് നിശ്ചയിക്കുക.

അതുപോലെതന്നെ അംഗീകൃത സ്ക്രാപ്പിംഗ് കേന്ദ്രങ്ങളിൽനിന്നും മാത്രം വാഹനങ്ങൾ പൊളിച്ചാൽ മാത്രമാണ് പൊളിച്ചതിനുള്ള സർട്ടിഫിക്കറ്റ് ലഭിക്കുന്നത്. ഇത് ഉള്ളവർക്ക് പുതിയ വാഹനത്തിന് നികുതിയിളവ് ലഭിക്കുന്ന വിധമാണ് ഭേദഗതി വരുത്തുന്നത്. പുതിയ വാഹനങ്ങൾ വാങ്ങുമ്പോൾ വാഹന വിലയിൽ അഞ്ചു ശതമാനം വിലകുറച്ചു നൽകാൻ നിർമാതാക്കളോട് കേന്ദ്രസർക്കാർ വൈകാതെ നിർദ്ദേശിക്കും എന്ന് മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. ചിലപ്പോൾ രജിസ്ട്രേഷൻ ഫീസിലും ഇളവ് നൽകുമെന്ന് ആലോചനയിൽ ഉണ്ടെന്ന് അവർ വ്യക്തമാക്കി.

Similar Posts