വാഹന ഉടമകൾ ശ്രദ്ധിക്കുക..!! കേന്ദ്ര സർക്കാരിന്റെ അറിയിപ്പ് എത്തി..!! ഇത് ചെയ്തില്ലെങ്കിൽ പിഴയടക്കേണ്ടി വരും..!!

നമ്മുടെ രാജ്യത്ത് നിരവധിയായ വാഹനങ്ങളുണ്ട്. ഇന്ന് സ്വകാര്യ വാഹനങ്ങളിൽ ആണ് ഏറ്റവും കൂടുതൽ ആളുകൾ യാത്ര ചെയ്യുന്നത്. സ്വകാര്യ വാഹനങ്ങൾ ഉപയോഗിക്കുന്നവർ വിവിധങ്ങളായ ഗതാഗത നിയമങ്ങൾ പാലിക്കേണ്ടതുണ്ട്. യാത്രക്കാരുടെയും റോഡ് ഉപയോഗിക്കുന്നവരുടെയും സുരക്ഷയ്ക്കുവേണ്ടി ഉള്ള നിയമങ്ങൾ ആണ് കൂടുതൽ ഉള്ളത്.

വാഹന യാത്രക്കാർ ഹെൽമറ്റ്, സീറ്റ് ബെൽറ്റ് എന്നിവ നിർബന്ധമായും ധരിക്കണം എന്ന നിയമം നിലവിലുണ്ട്. എന്നാൽ 4 ചക്രവാഹനങ്ങളിൽ മുൻ സീറ്റിൽ ഉള്ള ആളുകൾ മാത്രമാണ് സീറ്റ് ബെൽറ്റ് ധരിക്കാറുള്ളത്. വിദേശരാജ്യങ്ങളിൽ വാഹനങ്ങളിൽ യാത്ര ചെയ്യുന്ന എല്ലാ ആളുകളും സീറ്റ് ബെൽറ്റ്‌ ധരിക്കാറുണ്ട്. സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ വാഹനാപകടങ്ങൾ ഉണ്ടാകുമ്പോൾ വാഹനത്തിനുള്ളിൽ ഉള്ള ആളുകൾക്ക് പരിക്ക് പറ്റും. ഇത് ഒഴിവാക്കുന്നതിനുവേണ്ടിയാണ് സീറ്റ് ബെൽറ്റുകൾ നിർബന്ധമായും ധരിക്കണം എന്ന് പറയുന്നത്.

ഇതുമായി സംബന്ധിച്ച കേന്ദ്രനിയമം ഇപ്പോൾ എത്തിയിരിക്കുകയാണ്. പിൻ സീറ്റിൽ ഉള്ള യാത്രക്കാരും സീറ്റ് ബെൽറ്റ് നിർബന്ധമായും ധരിച്ചിരിക്കണം. ഇപ്പോൾ ഉൽപാദിപ്പിക്കുന്ന വാഹനങ്ങളിൽ മുൻവശത്ത് ഉള്ള ആളുകൾ സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ അലാം അടിക്കുന്ന സംവിധാനം ഉണ്ട്. ഈ സംവിധാനം പിൻ സീറ്റിൽ ഉള്ള സീറ്റ് ബെൽറ്റുകൾക്കും ബാധകമാകുന്ന രീതിയിൽ നിർമ്മാണപ്രവർത്തനങ്ങളിൽ മാറ്റം വരുത്തണമെന്ന് കേന്ദ്ര ഗതാഗത മന്ത്രി അറിയിച്ചിരിക്കുകയാണ്. അതുപോലെ വാഹനങ്ങളിൽ ഇത്തരത്തിലുള്ള അലാമുകൾ പ്രവർത്തിക്കാതിരിക്കാൻ വേണ്ടി ഉള്ള പ്രൊഡക്ടുകൾ ആമസോൺ പോലുള്ള ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളിൽ നിന്ന് ലഭ്യമാണ്. ഇവയുടെ വില്പനയ്ക്ക് ഇപ്പോൾ വിലക്കേർപ്പെടുത്തിയിരിക്കുകയാണ്. വാഹന ഉടമകൾ എല്ലാവരും ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോൾ എല്ലാ ആളുകളും നിർബന്ധമായും സീറ്റ് ബെൽറ്റുകൾ ധരിച്ചിരിക്കണം.

Similar Posts