വാഹന ഉപഭോക്താക്കൾ അറിഞ്ഞിരിക്കേണ്ട പ്രധാന അറിയിപ്പുകൾ
വാഹന ഉടമകളും വാഹനം ഓടിക്കുന്നവരും വാഹനത്തിൽ യാത്ര ചെയ്യുന്നവരും ഒരുപോലെ അറിഞ്ഞിരിക്കേണ്ട സെപ്റ്റംബർ ഒന്നു മുതൽ പ്രാബല്യത്തിൽ വന്ന പുതുക്കിയ രണ്ട് പ്രധാന അറിയിപ്പുകൾ എന്തൊക്കെയാണെന്ന് നോക്കാം. ഒന്നാമത്തേത്, ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള പിഴ സെപ്റ്റംബർ ഒന്നാം തീയതി മുതൽ പുതുക്കി നിശ്ചയിച്ചിട്ടുണ്ട്. രണ്ടാമത്തേത് തൃശ്ശൂർ പാലിയേക്കര ടോൾ പ്ലാസ കടന്നു പോകുന്നതിനുള്ള ടോൾ ചാർജ് പുതുക്കിയിട്ടുണ്ട്. ഈ രണ്ടു കാര്യങ്ങളുടെയും വിശദാംശങ്ങളിലേക്ക്.
ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള പുതുക്കിയ പിഴ നിരക്ക് ഇങ്ങനെയാണ്. മദ്യപിച്ച് വാഹനം ഓടിച്ചു കഴിഞ്ഞാൽ 2000 രൂപ മുതൽ 10,000 രൂപ വരെയാണ് പുതുക്കിയ നിരക്കനുസരിച്ച് പിഴ നൽകേണ്ടത്. ലൈസൻസില്ലാതെ വാഹനം ഓടിച്ചു കഴിഞ്ഞാൽ 5000 രൂപയാണ് പിഴ അടക്കേണ്ടത്. വാഹനങ്ങൾ മത്സരയോട്ടം നടത്തിയാൽ പോലീസ് പിടിച്ചാൽ 5000 രൂപയാണ് പിഴ അടക്കേണ്ടത്.
ഇൻഷുറൻസ് ഇല്ലാതെ വാഹനം ഓടിച്ച് കഴിഞ്ഞാൽ 2000 രൂപ പിഴ അടയ്ക്കണം. ഹെൽമെറ്റ്, സീറ്റ് ബെൽറ്റ് ഇവ ഇല്ലാതെ വാഹനം ഓടിച്ചാൽ ആയിരം രൂപ പിഴയടയ്ക്കണം. ഡ്രൈവ് ചെയ്യുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിച്ച് കഴിഞ്ഞാൽ 10000 രൂപയാണ് പിഴ അടക്കേണ്ടത്.
തൃശ്ശൂർ പാലിയേക്കര ടോൾ പ്ലാസയിൽ ടോൾ ചാർജ് മാറ്റം വരുത്തിയിട്ടുണ്ട്. പുതുക്കിയ നിരക്കുകൾ. കാർ ജീപ്പ് വാൻ തുടങ്ങിയ വാഹനങ്ങൾക്ക് കടന്നുപോകാൻ നേരത്തെ 75 രൂപ ആയിരുന്നത് അഞ്ചുരൂപ കൂട്ടി 80 രൂപ ആക്കിയിട്ടുണ്ട്. ഒന്നിലധികം യാത്രക്കാർ ഉണ്ടെങ്കിൽ 110 രൂപയായിരുന്നത് 125 രൂപ എന്ന നിലയിലേക്ക് വർദ്ധിപ്പിച്ചിട്ടുണ്ട്. ഭാരം വഹിക്കുന്ന വാഹനങ്ങൾ ഒരു ഭാഗത്തേക്ക് പോകുന്നതിന് 120 രൂപയായിരുന്നത് 140 രൂപയാക്കി വർധിപ്പിച്ചിട്ടുണ്ട്.
ബസ്, ട്രക്ക് തുടങ്ങിയ വാഹനങ്ങൾക്ക് നേരത്തെ 155 രൂപയാണ് അടച്ചിരുന്നത് ഇനിമുതൽ 175 രൂപയാകും അടക്കേണ്ടത്. അതുപോലെ മൾട്ടി ആക്സിൽ വാഹനങ്ങൾക്ക് 410 രൂപയാണ് ഒരു ദിശയിലേക്ക് അടച്ചിരുന്നത് എങ്കിൽ 445 രൂപയാണ് ഇനി മുതൽ അടക്കേണ്ടത്. ഇത്തരത്തിൽ 5 രൂപ മുതൽ 10 രൂപ വരെയാണ് പുതുക്കിയ നിരക്കിൽ ചാർജ് വർധനവ് ഉണ്ടായിരിക്കുന്നത്. സെപ്റ്റംബർ ഒന്നുമുതൽ ആണ് പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വന്നത്.