വാഹന യാത്രക്കാർ ശ്രദ്ധിക്കുക..!! ഇനി പിൻസീറ്റിൽ ഉള്ളവർക്കും സീറ്റ് ബെൽറ്റ് നിർബന്ധം..!! പ്രധാനപ്പെട്ട അറിയിപ്പ്..!!
നമ്മുടെ രാജ്യത്ത് വാഹന യാത്രക്കാർ ഏറെയാണ്. സ്വകാര്യ വാഹനങ്ങളിൽ യാത്ര ചെയ്യാനാണ് എല്ലാ ആളുകളും താൽപര്യപ്പെടുന്നത്. കാരണം നമ്മുടെ റോഡുകളുടെ ശോചനീയാവസ്ഥയും റോഡുകളിലുള്ള തിരക്കുകളും പരിഗണിച്ചുകൊണ്ട് ആളുകൾ പൊതുഗതാഗതത്തെ ഇപ്പോൾ ആശ്രയിക്കുന്നത് വളരെ കുറവാണ്. മാത്രമല്ല ഇപ്പോഴത്തെ ഇന്ധന നിരക്ക് അനുസരിച്ച് ഇരുചക്രവാഹനങ്ങളെക്കാളും ലാഭകരം നാലുചക്ര വാഹനങ്ങൾ ആണ് എന്നാണ് ആളുകൾ തീരുമാനിക്കുന്നത്. അതുകൊണ്ടുതന്നെ നാലു ചക്ര വാഹനങ്ങളുടെ ഉപയോഗം ഇപ്പോൾ കൂടിയിരിക്കുകയാണ്. വാഹനങ്ങൾ ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട ചില കാര്യങ്ങളുണ്ട്.
ഡ്രൈവറുടെയും സഹയാത്രികരുടെയും സുരക്ഷയ്ക്ക് തുല്യ പ്രാധാന്യമാണുള്ളത്. മറ്റുള്ള രാജ്യങ്ങളിൽ എല്ലാം യാത്രക്കാരുടെ സുരക്ഷയ്ക്കാണ് ഏറ്റവും കൂടുതൽ പ്രാധാന്യം നൽകുന്നത്. എന്നാൽ നമ്മുടെ രാജ്യത്ത് ഏറ്റവും അവസാനം ആണ് സുരക്ഷയ്ക്ക് പ്രാധാന്യം നൽകുന്നത്. അതിനാൽ തന്നെയാണ് സീറ്റ് ബെൽറ്റുകൾ ആളുകൾ ഉപയോഗിക്കാത്തതും. മുൻപ് മുൻസീറ്റിൽ ഇരിക്കുന്ന ആളുകൾക്ക് മാത്രമാണ് സീറ്റ് ബെൽറ്റ് നിർബന്ധം പറഞ്ഞിരുന്നുള്ളൂ. എന്നാൽ കേന്ദ്ര ഗതാഗത മന്ത്രി സീറ്റ് ബെൽറ്റുമായി സംബന്ധിച്ച് പുതിയ വിജ്ഞാപനം ഇറക്കിയിരിക്കുകയാണ്.
അതായത്, ഇനിമുതൽ പിൻസീറ്റിൽ ഉള്ള ആളുകളും നിർബന്ധമായും സീറ്റ് ബെൽറ്റ് ധരിച്ചിരിക്കണം. ഇന്ത്യയിൽ കൂടുതലായി ആളുകൾ മരണപ്പെടുന്നത് വാഹനാപകടങ്ങളിൽ ആണ്. അപകടം നടക്കുമ്പോൾ പിൻസീറ്റിൽ ഉള്ള ആളുകൾ സീറ്റ് ധരിക്കാത്തതിനാൽ കൂടുതൽ അപകടങ്ങളിലും പിൻസീറ്റിൽ ഉള്ള ആളുകൾക്ക് പരിക്ക് ഉണ്ടാകാറുണ്ട്. ഇത് ഒഴിവാക്കുന്നതിന് വേണ്ടിയാണ് വാഹന യാത്രക്കാരായ എല്ലാ ആളുകളും നിർബന്ധമായും സീറ്റ് ബെൽറ്റുകൾ ധരിക്കണമെന്ന് അറിയിച്ചിരിക്കുന്നത്. സീറ്റ് ബെൽറ്റ് ധരിക്കാത്തആളുകൾ പിഴ അടക്കേണ്ടതായി വരും. 2024 ഓടെ നിലവിലുള്ള വാഹനാപകടങ്ങളുടെ നിരക്ക് 50 ശതമാനമായി കുറയ്ക്കുന്നതിനു വേണ്ടിയുള്ള നടപടിക്രമങ്ങളുടെ ഭാഗമായാണ് ഈ നിയമം കൊണ്ടു വന്നിരിക്കുന്നത്. ഇനിമുതൽ കൂടുതൽ എയർബാഗുകൾ ഉള്ള വാഹനങ്ങൾ നിരത്തിലിറക്കും എന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്. ആയതിനാൽ വാഹനയാത്രക്കാരായ എല്ലാ ആളുകളും ഈ കാര്യം പ്രത്യേകം അറിഞ്ഞിരിക്കണം.