വാഹന വിപണിയിൽ വൻ ഇടിവ്, വീണ്ടും ലോക്ഡൗൺ വാഹന വിപണിയെ കൂടുതൽ അധഃപതിപ്പിക്കും
കോവിഡ് വീണ്ടും വ്യാപനത്തിൽ ആയതുകൊണ്ട് വിവിധ നഗരങ്ങളിൽ ലോക്ഡൗൺ പ്രഖ്യാപിച്ചു കൊണ്ടിരിക്കുകയാണ്. ഇത് വാഹന വിപണിയെ വീണ്ടും ആശങ്കയിലാഴ്ത്തുന്നു. കഴിഞ്ഞ വർഷത്തിൽ കോവിഡിനെ തുടർന്ന് വാഹനവിപണിയിൽ 28.64 ശതമാനം കുറവുണ്ടായിരുന്നു. ഇനിയും ഈ നില തുടർന്നാൽ വൻ ഇടിവ് സംഭവിക്കാനിടയുണ്ട്. ഉത്സവ സീസണുകളിൽ ഇനിയും ലോക്ക്ഡൗണുകൾ ഉണ്ടാകുന്നത് വാഹന വിപണിയെ താഴ്ത്തും എന്ന് ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്സ് അസോസിയേഷൻ അറിയിച്ചു.
സാധാരണക്കാരുടെ വരുമാന മാർഗ്ഗത്തെ കോവിഡ് മഹാമാരി പ്രതികൂലമായി ബാധിച്ചു. പഠനങ്ങൾ പ്രകാരം ഏകദേശം 3.2 കോടി ഇന്ത്യക്കാർ മധ്യവർഗ വരുമാനം ഉള്ളവരുടെ പട്ടികയിൽനിന്ന് പുറത്തായിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇരുചക്രവാഹന വിപണിയിൽ നല്ല കുറവുണ്ടാക്കി. 2020 മാർച്ചിനെ അപേക്ഷിച്ച് ഇരുചക്ര വിപണിയിൽ 35.26 ശതമാനം ഇടിവാണ് ഉണ്ടായത്. മൂന്ന് ചക്ര വാഹന വിൽപ്പന 50.72 ശതമാനം കുറഞ്ഞു.
ആകെ വാഹനങ്ങളുടെ രജിസ്ട്രേഷൻ 2020 മാർച്ചിൽ 23,11,687 ആയിരുന്നു. ഇപ്പോൾ അത് 16,49,678 ആയി കുറഞ്ഞു. ആകെ വർദ്ധിച്ചത് യാത്ര വാഹനങ്ങളുടെയും, ട്രാക്ടറുകളുടെയും വിൽപനയിൽ മാത്രം. പുതിയ വാഹനങ്ങളിൽ ഉപയോഗിക്കുന്ന സെമികണ്ടക്ടർകൾ ക്കും, മറ്റു യന്ത്ര ഭാഗങ്ങൾക്കും ആഗോളതലത്തിൽ ക്ഷാമമുണ്ടായി. ഇതേതുടർന്ന് വാഹനങ്ങളുടെ ഡെലിവറി ഏഴ് മാസത്തോളം താമസം നേരിട്ടു. ഇക്കാരണത്താൽ മാത്രം വിൽപ്പനയിൽ 20 ശതമാനം കുറവുണ്ടായി.