വാർദ്ധക്യകാല പെൻഷൻ ലഭിക്കുന്നതിന് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കുക..!! പ്രധാനപ്പെട്ട അറിയിപ്പ്..!!

നമ്മുടെ സംസ്ഥാനത്ത് പെൻഷൻ ഉപഭോക്താക്കളായ നിരവധി പേരുണ്ട്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന അവശരായ ആളുകൾക്ക് വളരെയധികം സഹായകരമാണ് ഇത്തരത്തിലുള്ള സംസ്ഥാന സർക്കാർ നൽകുന്ന പെൻഷൻ പദ്ധതികൾ. ഇത്തരത്തിൽ വാർദ്ധക്യത്തിൽ കഴിയുന്ന ആളുകൾക്ക് വളരെയധികം സഹായകമാകുന്ന ഒന്നാണ് ഇന്ദിരാഗാന്ധി ദേശീയ വാർദ്ധക്യ പെൻഷൻ പദ്ധതി. ഈ പദ്ധതി വഴി 1600 രൂപയാണ് പ്രതിമാസം പെൻഷൻ ആനുകൂല്യം ആയി ലഭിക്കുന്നത്.

കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയാത്തതും ആദായ നികുതി അടയ്ക്കാത്തവരുമായ കുടുംബങ്ങളിലെ വൃദ്ധരായ ആളുകൾക്ക് ഈ പെൻഷൻ പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. പഞ്ചായത്തിലോ മുനിസിപ്പാലിറ്റിയിലോ കോർപ്പറേഷനിലോ ആണ് വാർധക്യ പെൻഷൻ ലഭിക്കുന്നതിന് വേണ്ട അപേക്ഷ നൽകേണ്ടത്. ഓൺലൈനായാണ് അപേക്ഷ നൽകേണ്ടത്. അപേക്ഷയുടെ പകർപ്പ് ഒപ്പിട്ട ശേഷം പഞ്ചായത്തിൽ ഏൽപിക്കുകയാണ് വേണ്ടത്.

തുടർന്നുള്ള അന്വേഷണത്തിൽ പെൻഷന് യോഗ്യത ഉണ്ടെന്ന് തെളിഞ്ഞാൽ പെൻഷൻ ലഭിക്കുന്നതാണ്. അപേക്ഷ നൽകി 15 ദിവസത്തിനകം ഇത് തീരുമാനമാകും. അപേക്ഷകന്റെയോ കുടുംബത്തിന്റെയോ പേരിൽ രണ്ടേക്കറിൽ കൂടുതൽ ഭൂമി ഉണ്ടാകാൻ പാടില്ല. പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർക്ക് ഇത് ബാധകമല്ല. മറ്റ് സാമൂഹ്യ ക്ഷേമ പെൻഷൻ സ്വീകരിക്കുന്ന ആളുകൾക്ക് വാർദ്ധക്യകാല പെൻഷൻ ലഭിക്കുന്നതിന് അർഹത ഉണ്ടായിരിക്കില്ല. എന്നാൽ വികലാംഗർ ആണെങ്കിൽ ഇവർക്ക് അർഹത ഉണ്ടായിരിക്കും. ഇതുപോലെയുള്ള നിരവധി മാനദണ്ഡങ്ങളാണ് ഇന്ദിരാഗാന്ധി ദേശീയ വാർദ്ധക്യകാല പെൻഷൻ ലഭിക്കുന്നതിന് പരിഗണിക്കുന്നത്. അർഹതയുള്ള ആളുകൾ ഉടൻതന്നെ ഓൺലൈൻ ആയി അപേക്ഷിച്ച് അപേക്ഷയുടെ പകർപ്പ് അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ നൽകേണ്ടതാണ്.

Similar Posts