വിദ്യാർത്ഥികളുടെ കിറ്റ് ലഭിക്കുമ്പോൾ രക്ഷിതാക്കൾ ശ്രദ്ധിക്കുക, ആയിരം രൂപയ്ക്കുമേൽ ഓരോ കുട്ടിക്കും
വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ട പ്രധാന വാർത്തയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. കാരണം വിദ്യാർത്ഥികൾക്കുള്ള ആനുകൂല്യങ്ങളുടെ വിതരണം ഇപ്പോൾ നടന്നു കൊണ്ടിരിക്കുകയാണ്. സൗജന്യ അരിയും, കിറ്റുമാണ് ഇപ്പോൾ വിതരണം ചെയ്തു കൊണ്ടിരിക്കുന്നത്. 1000 രൂപയ്ക്കു മുകളിൽ വരുന്ന കിറ്റ് ഓരോ വിദ്യാർത്ഥികൾക്കും ലഭിക്കുന്നു. 24ലക്ഷത്തോളം വരുന്ന വിദ്യാർത്ഥികൾ ഉച്ച ഭക്ഷണ പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അവർക്കാണ് ഈ ആനുകൂല്യങ്ങൾ ലഭിക്കുന്നത്.
സർക്കാർ, സർക്കാർ എയ്ഡഡ് സ്കൂളുകളിൽ 1മുതൽ 8 ക്ലാസ്സ് വരെ പഠിക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും ഈ ആനുകൂല്യങ്ങൾ ലഭിക്കും. യു പി തലത്തിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഏകദേശം 800രൂപക്ക് മുകളിൽ വിലവരുന്ന കിറ്റുകളും,10കിലോ അരിയുമാണ് ലഭിക്കുന്നത്.
എൽ പി തലത്തിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് 500രൂപ വിലവരുന്ന കിറ്റാണ് ലഭിക്കുന്നത്. കേന്ദ്ര സംസ്ഥാന സർക്കാരിന്റെ പങ്കാളിത്തത്തോടെയാണ് ഏറ്റവും വലിയ സൗജന്യ കിറ്റിന്റെ വിതരണം നടത്തുന്നത്.
7കൂട്ടം ഉത്പന്നങ്ങൾ അടങ്ങിയ കിറ്റിൽ 2ലിറ്റർ വെളിച്ചെണ്ണ, കടലമിഠായി തുടങ്ങിയവ ഉൾപ്പെടുന്നു. പക്ഷെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച സാധനങ്ങൾ ക്കു പകരം മറ്റുചില സാധനങ്ങൾ ആണ് വിദ്യാർത്ഥികൾക്ക് ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ സപ്ലൈകോയോട് വിശദീകരണം തേടുകയും, പൊതുവിദ്യാഭ്യാസ വകുപ്പ് ആവശ്യപ്പെട്ടിട്ടുള്ള സാധനങ്ങൾ മാത്രമേ ഉൾപെടുത്താവൂ എന്നും അല്ലാതെ വരുന്നവ സ്കൂളുകൾ സ്വീകരിക്കേണ്ടതില്ലെന്നും ഉള്ള നിർദേശങ്ങൾ സ്കൂളുകൾക്ക് കൈമാറിയിട്ടുണ്ട്.
ഈ കാര്യങ്ങൾ രക്ഷിതാക്കളും ശ്രദ്ധിക്കേണ്ടതാണ്. കിറ്റിൽ ഉൾപ്പെട്ട സാധനങ്ങൾ എല്ലാം തന്നെ നിലവാരം ഉള്ളവയാണ്. അതോടൊപ്പം ഓണക്കാലത്തു മിച്ചം വന്ന ശർക്കര വരട്ടി, ഉപ്പേരി തുടങ്ങിയവ ചില കിറ്റുകളിൽ പ്രത്യക്ഷപ്പെട്ടതായി ചില ആക്ഷേപങ്ങൾ ഉയർന്നിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ ആണ് സപ്ലൈകോയോട് വിശദീകരണം തേടിയത്. കിറ്റിലെ 7ഉത്പന്നങ്ങൾ സ്കൂൾ അധികൃതരും, രക്ഷിതാക്കളും പരിശോധിക്കണമെന്നാണ് അറിയിച്ചിട്ടുള്ളത്. കിറ്റിൽ പ്രധാനമായും ഉള്ളത് താഴെപ്പറയുന്ന ഉത്പന്നങ്ങൾ ആണ്. ചെറുപയർ, തുവരപരിപ്പ്, ഉഴുന്നുപരിപ്പ്, വറുത്ത റവ, റാഗിപ്പൊടി, വെളിച്ചെണ്ണ, കടലമിഠായി. എല്ലാ രക്ഷിതാക്കളും ശ്രദ്ധയോടെ കിറ്റ് കൈപ്പറ്റുക.