വിദ്യാർത്ഥികളുടെ പ്രത്യേക ശ്രദ്ധയ്ക്ക്..! സ്കോളർഷിപ്പുകളിലേക്ക് അപേക്ഷകൾ സമർപ്പിക്കാൻ അവസരം.!! ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം.!!

നമ്മുടെ നാട്ടിലെ വിദ്യാർത്ഥികൾക്ക് നിരവധി ആനുകൂല്യങ്ങൾ ലഭ്യമാകുന്നുണ്ട്. സ്കോളർഷിപ്പുകൾ ആയും, മറ്റ് പഠന സഹായങ്ങൾ ആയും നിരവധി പദ്ധതികളാണ് വിദ്യാർത്ഥികൾക്ക് വേണ്ടി ദിനംപ്രതി ആവിഷ്കരിച്ചു കൊണ്ടിരിക്കുന്നത്. അത്തരത്തിൽ ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് നൽകുന്ന സ്കോളർഷിപ്പ് ആണ് പ്രീമിട്രിക്സ് സ്കോളർഷിപ്പ്.

ഇതിലേക്ക് അപേക്ഷ സമർപ്പിക്കുവാനുള്ള അവസരമാണ് ഇപ്പോൾ എത്തിയിരിക്കുന്നത്. ന്യൂനപക്ഷത്തിൽ പെടുന്ന ക്രിസ്ത്യൻ, മുസ്ലിം, ജൈന,സിക്ക് പാഴ്സി മതവിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് ഈ ഒരു സ്കോളർഷിപ്പിലേക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. മുൻവർഷങ്ങളിൽ അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർത്ഥികൾ റിന്യൂ ചെയ്താൽ മതിയാകും. ഇതിനായുള്ള അപേക്ഷ ഓൺലൈനായി ആണ് സമർപ്പിക്കേണ്ടത്. അക്ഷയ കേന്ദ്രങ്ങൾ വഴിയോ, അല്ലെങ്കിൽ മറ്റ് ഓൺലൈൻ സ്ഥാപനങ്ങൾ വഴിയോ ഇതിനായുള്ള അപേക്ഷ സമർപ്പിക്കാവുന്നതാണ്.

ബാങ്ക് ഡീറ്റെയിൽസ് അപേക്ഷ ഫോമിൽ തെറ്റുകൂടാതെ എഴുതാനായി ശ്രദ്ധിക്കണം. വരുമാന സർട്ടിഫിക്കറ്റ്, പാസ്പോർട്ട് സൈസ് ഫോട്ടോ, മറ്റ് ബന്ധപ്പെട്ട രേഖകൾ എന്നിവയെല്ലാം കൃത്യമായി ഹാജരാക്കാനും ശ്രദ്ധിക്കേണ്ടതുണ്ട്. വിദ്യാർഥികൾക്ക് നൽകുന്ന വളരെ വലിയൊരു ആനുകൂല്യം തന്നെയാണിത്. അതുകൊണ്ട് അർഹരായ വിദ്യാർഥികൾ എത്രയും പെട്ടെന്ന് സ്കോളർഷിപ്പിലേക്ക് അപേക്ഷ സമർപ്പിക്കാൻ ശ്രദ്ധിക്കണം.

Similar Posts