വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്, സ്കൂൾ സമയക്രമത്തിൽ തിരുത്തലുകൾക്ക് സാധ്യത..!! പുതിയ തീരുമാനങ്ങൾ ഉടൻ..!!
കൊറോണയുടെ പശ്ചാത്തലത്തിൽ ഓൺലൈൻ ക്ലാസുകൾ സംഘടിപ്പിച്ചു കൊണ്ടിരുന്ന വിദ്യാഭ്യാസ രംഗത്ത് ഇപ്പോൾ റഗുലർ ക്ലാസ്സുകൾ നടന്നുകൊണ്ടിരിക്കുകയാണ്. ഓൺലൈൻ ക്ലാസ്സിന് ശേഷം വിദ്യാർത്ഥികൾക്ക് മുൻപുണ്ടായിരുന്നതിൽ നിന്നും വ്യത്യസ്തമായി വിദ്യാർത്ഥികളുടെ ശാരീരിക – മാനസിക ആരോഗ്യത്തിനും ഒരുപോലെ പ്രധാന്യം സ്ക്കൂളുകളിൽ നൽകുന്നുണ്ട്. ഇത് വളരെ വലിയൊരു മാറ്റമാണ്. ഇത്തരത്തിൽ വിദ്യാർത്ഥികളുടെ പഠിക്കാനുള്ള അന്തരീക്ഷം കൂടുതൽ മെച്ചപ്പെടുത്തുന്നതിനു വേണ്ടിയുള്ള നിരവധി തീരുമാനങ്ങൾ വിദ്യാഭ്യാസ വകുപ്പിൽ നിന്നും വരുന്നുണ്ട്.
സമാനമായ രീതിയിൽ വിദ്യാർഥികൾക്ക് പഠനത്തോടൊപ്പം അവരുടെ തനതായ താല്പര്യങ്ങളും ഒരുമിച്ച് കൊണ്ടു പോകുന്നതിനുള്ള സാഹചര്യം ഒരുക്കി കൊടുക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കാൻ തയ്യാറെടുക്കുകയാണ് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ്. ഇതനുസരിച്ച് സ്കൂൾ സമയക്രമത്തിൽ മാറ്റം വരുത്തുന്നതുമായ സംബന്ധിച്ച തീരുമാനങ്ങൾ ഇപ്പോൾ അണിയറയിൽ നടന്നുകൊണ്ടിരിക്കുകയാണ്.
പല വിദ്യാർത്ഥികൾക്കും പല മേഖലകളിൽ ആയിരിക്കും കഴിവുകൾ ഉണ്ടായിരിക്കുക. ഇത് തിരിച്ചറിഞ്ഞുകൊണ്ട് ഈ കഴിവുകൾ മെച്ചപ്പെടുന്നതിന് വേണ്ട സഹായങ്ങളും സാഹചര്യങ്ങളും ഒരുക്കുക എന്നതാണ് ഇതുവഴി വിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിടുന്നത്. ഇതിനു വേണ്ടി സ്കൂൾ സമയക്രമത്തിൽ മാറ്റം വരുത്തേണ്ടത് അനിവാര്യമായിരിക്കും. എന്നാൽ ഇതുമായി സംബന്ധിച്ച കൃത്യമായ തീരുമാനങ്ങൾ ഇതുവരെയും വന്നിട്ടില്ല. ഉടൻതന്നെ സ്കൂൾ സമയം മാറ്റുന്നതിനെ സംബന്ധിച്ചുള്ള തീരുമാനങ്ങൾ വരുമെന്ന് പ്രതീക്ഷിക്കുന്നു.