വിദ്യാർത്ഥികൾക്ക് ആദിത്യ ബിർള സപ്പോർട്ടിങ് സ്കോളർഷിപ് 2021, ഗവണ്മെന്റ് സ്കൂളിലും, പ്രൈവറ്റ് സ്കൂളിലും പഠിക്കുന്നവർക്ക് അപേക്ഷിക്കാം

നിങ്ങളുടെ വീട്ടിൽ ഒന്നാം ക്ലാസ്സ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ പഠിക്കുന്ന വിദ്യാർത്ഥികൾ ഉണ്ടോ? എങ്കിൽ 30,000 രൂപ വരെ ലഭിക്കുന്ന ഒരു സ്കോളർഷിപ്പ് പദ്ധതിയെക്കുറിച്ച് ആണ് താഴെ പറയാൻ പോകുന്നത്. ഓൺലൈനായാണ് ഇതിലേക്ക് അപേക്ഷിക്കേണ്ടത്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി എന്നുപറയുന്നത് ഡിസംബർ 30 വരെയാണ്. ഇപ്പോൾ സാമ്പത്തികമായി പ്രതിസന്ധിയിലാണ് എല്ലാവരും. അതുകൊണ്ടുതന്നെ വിദ്യാർത്ഥികളുടെ തുടർപഠനത്തിന് മാതാപിതാക്കൾ ഒരുപാട് ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്.

അങ്ങനെയുള്ള വിദ്യാർത്ഥികൾക്ക് വേണ്ടിയാണ് ഈ ഒരു പദ്ധതി ആരംഭിച്ചിരിക്കുന്നത്. പ്രൈവറ്റ് ആയും ഗവൺമെൻറ് ആയും വിവിധ സ്കോളർഷിപ്പുകൾ ഇപ്പോൾ നിലവിലുണ്ട്. അത്തരത്തിലുള്ള ഏറ്റവും പ്രധാനപ്പെട്ട ഒരു സ്കോളർഷിപ്പ് ആണ് ആദിത്യ ബിർള കോവിഡ് സപ്പോർട്ടിംഗ് സ്കോളർഷിപ്പ് 2021. ഒന്നാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെ പഠിക്കുന്ന കുട്ടികൾക്ക് 24000 രൂപ ഈ സ്കോളർഷിപ്പ് പദ്ധതി വഴി ലഭിക്കുന്നതാണ്. ഒമ്പതാം ക്ലാസ് മുതൽ പ്ലസ് ടു വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് മുപ്പതിനായിരം രൂപ സ്കോളർഷിപ്പ് ലഭിക്കും.

ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരേപോലെ ഈ സ്കോളർഷിപ്പിന് വേണ്ടി അപേക്ഷിക്കാം. ഗവൺമെൻറ് സ്കൂളിലോ പ്രൈവറ്റ് സ്കൂളിലോ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അപേക്ഷ കൊടുക്കാവുന്നതാണ്. ഇതൊരു പ്രൈവറ്റ് സ്കോളർഷിപ്പ് ആണ്. രജിസ്ട്രേഷൻ ഫീസ് ഒന്നും തന്നെ ഇല്ല. വീട്ടിൽ ഇരുന്നു കൊണ്ടു തന്നെ മൊബൈൽ ഫോൺ അല്ലെങ്കിൽ കമ്പ്യൂട്ടർ ഉപയോഗിച്ച് 10 മിനിറ്റിനുള്ളിൽ തന്നെ അപേക്ഷ കൊടുക്കാവുന്നതാണ്.

ഇതിലേക്ക് അപേക്ഷ കൊടുക്കാൻ വേണ്ട യോഗ്യതകൾ എന്തൊക്കെയാണ് നമുക്ക് നോക്കാം. അപേക്ഷ കൊടുക്കുന്ന കുട്ടി ഇന്ത്യയിൽ പഠിക്കുന്ന കുട്ടി ആയിരിക്കണം. നിലവിൽ ഒന്നു മുതൽ എട്ടാം ക്ലാസ് വരെയോ ഒമ്പതാം ക്ലാസ് മുതൽ പ്ലസ് ടു വരെയോ പഠിക്കുന്ന കുട്ടി ആയിരിക്കണം. ഏറ്റവും പ്രധാനപ്പെട്ട യോഗ്യത എന്താണെന്ന് വെച്ചാൽ ഈ രണ്ടു പ്രതിസന്ധിഘട്ടത്തിൽ ഏതെങ്കിലും ഒന്നിലൂടെ കുട്ടി കടന്നു പോയിരിക്കണം. അതായത് കോവിഡ് മൂലം ജോലി നഷ്ടപ്പെട്ട മാതാപിതാക്കളുടെ കുട്ടികൾ അല്ലെങ്കിൽ കോവിഡ് മൂലം മാതാപിതാക്കൾ മരണപ്പെട്ട കുട്ടികൾ എന്നിവർക്കാണ് ഈ സ്കോളർഷിപ്പിന് വേണ്ടി അപേക്ഷ കൊടുക്കാൻ അർഹതയുള്ളത്.

ഇനി എന്തൊക്കെ രേഖകളാണ് ഇതിലേക്ക് അപേക്ഷിക്കുമ്പോൾ കൊടുക്കേണ്ടത് എന്ന് നോക്കാം. കഴിഞ്ഞവർഷത്തെ മാർക്ക് ലിസ്റ്റ് കോപ്പി, സർക്കാർ അംഗീകൃത ഐഡി പ്രൂഫ് അതായത് ആധാർ കാർഡ്, വോട്ടർ ഐഡി, ഡ്രൈവിംഗ് ലൈസൻസ്, പാൻകാർഡ് തുടങ്ങിയവ. ക്ലാസിലേക്ക് പ്രവേശനം നേടിയ തെളിവ്. അതായത് അലോട്ട്മെൻറ് മെമ്മോ, പ്രവേശനം നേടിയ സമയത്ത് അടച്ച ഫീസ് റസീപ്റ്റ്, അഡ്മിഷൻ നേടിയ സ്കൂളിലെ ഐ ഡി കാർഡ്, പ്രതിസന്ധി തെളിയിക്കുന്ന രേഖ. അതായത് ജോലി നഷ്ടപ്പെട്ട രേഖ. മരണപ്പെട്ടതാണേങ്കിൽ ഡെത്ത് സർട്ടിഫിക്കറ്റ് എന്നിവ കരുതണം.

കുടുംബത്തിലെ പ്രതിസന്ധി അറിയാവുന്ന ഒരാളുടെ സത്യവാങ്മൂലം. അത് ഡോക്ടറുടെയോ, ഗവൺമെൻറ് ജോലി ചെയ്യുന്ന ആളുടെ യോ, സർക്കാർ ഉദ്യോഗസ്ഥന്റെയോ, സ്കൂൾ മേധാവിയുടെയോ ആകാം. അപേക്ഷകന്റെയോ രക്ഷിതാവിന്റെയോ ബാങ്ക് പാസ് ബുക്ക് വിവരങ്ങൾ, അപേക്ഷകന്റെ പാസ്പോർട്ട് സൈസ് ഫോട്ടോ ഇത്രയും രേഖകൾ ആണ് ഇതിലേക്ക് അപേക്ഷ കൊടുക്കുന്നതിനുവേണ്ടി കൈവശം ഉണ്ടാകേണ്ടത്.

Apply Now

Similar Posts