വിദ്യാർത്ഥികൾക്ക് കേന്ദ്ര സംസ്ഥാന സർക്കാരിന്റെ സ്കോളർഷിപ് സഹായം, 1000 മുതൽ 50000 രൂപ വരെ
സ്കൂൾ, കോളേജ് വിദ്യാർത്ഥികളെ സംബന്ധിച്ചിടത്തോളം കേന്ദ്ര സംസ്ഥാന സർക്കാരിന്റെ വിവിധ ക്ഷേമ പദ്ധതികളും, ധന സഹായ വിതരണം, സ്കോളർഷിപ് അപേക്ഷകളാണ് ഇപ്പോൾ നടന്നു വരുന്നത്. നാഷണൽ സ്കോളർഷിപ് പോർട്ടൽ മുഖാന്തിരവും സംസ്ഥാന സർക്കാരിന്റെ വിവിധ ക്ഷേമ വകുപ്പുകൾ മുഖാന്തിരവും ഉള്ള അപേക്ഷകളും ഇപ്പോൾ ആരംഭിച്ചിട്ടുണ്ട്.
1000 രൂപ മുതൽ 50000 രൂപ വരെ നമ്മുടെ അക്കൗണ്ടിലേക്ക് വാർഷിക ധന സഹായവുമായി എത്തിച്ചേരുകയും ചെയ്യും. വിദ്യാർത്ഥിയുടെയും രക്ഷിതാവിന്റെയും ജോയിന്റ് ബാങ്ക് അക്കൗണ്ടിലേക്കോ അല്ലെങ്കിൽ വിദ്യാർത്ഥിയുടെ ബാങ്ക് അക്കൗണ്ടിലേക്കോ തുക എത്തുന്നതാണ്. ഡയറക്റ്റ് ബെനിഫിറ്റ് ട്രാൻസ്ഫർ വഴിയാണ് തുക ക്രെഡിറ്റ് ആകുന്നത്. അതുമാത്രമല്ല എല്ലാ വിദ്യാർത്ഥികൾക്കും പരമാവധി ധന സഹായം ഉറപ്പാക്കുക, പിന്നോക്ക വിഭാഗം വിദ്യാർത്ഥികൾക്ക് പ്രത്യേക ധന സഹായം നൽകുക തുടങ്ങിയ ലക്ഷ്യങ്ങളാണ് ഈ പദ്ധതിക്ക് ഉള്ളത്.
ന്യുനപക്ഷ മത വിഭാഗങ്ങളെ സംബന്ധിച്ചിടത്തോളം പ്രത്യേകിച്ച് ഒന്നു മുതൽ 10 വരെയുള്ള ക്‌ളാസുകൾക്ക് പ്രീ മെട്രിക് എന്ന സ്കോളർഷിപ് ആരംഭിച്ചിട്ടുണ്ട്. നവംബർ 15 വരെയാണ് ഇതിനു വേണ്ടി അപേക്ഷിക്കാൻ കഴിയുന്നത്. പ്ലസ് വൺ മുതൽ ബിരുദ ബിരിദാനന്ദര കോഴ്സുകളും phd തലം വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പോസ്റ്റ് മെട്രിക് സ്കോളർഷിപ്പുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. 3000 രൂപ മുതൽ 30000 രൂപ വരെയാണ് ഇതിലൂടെ ലഭിക്കുന്നത്. വിദ്യാർത്ഥികളുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടിലേക്ക് ധന സഹായം എത്തിച്ചേരും. നവംബർ 30 വരെയാണ് ഇതിലേക്ക് അപേക്ഷ സമർപ്പിക്കുവാനുള്ള സമയം.
മുന്നോക്ക ക്ഷേമ സമുദായം നൽകുന്ന ധന സഹായം പദ്ധതി ഉണ്ട്. മുന്നോക്ക സമുദായങ്ങളിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾ സർക്കാർ സ്കൂളുകളിലും, കോളേജുകളിലും ആണ് പഠിക്കുന്നത് എങ്കിൽ അവർക്ക് dr.B.R അംബേദ്കർ പോസ്റ്റ് മെട്രിക് സ്കോളർഷിപ്പിന് വേണ്ടി അപേക്ഷിക്കാം. തപാൽ മാർഗമാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. 21/2 ലക്ഷം വരെ വാർഷിക വരുമാനം ഉള്ള കുടുംബത്തിൽ നിന്നും അപേക്ഷ കൊടുക്കാൻ സാധിക്കും. സർക്കാർ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്നവർക്ക് വേണ്ടി മുന്നോക്ക സമുദായ കോർപ്പറേഷൻ നൽകുന്ന “സമുന്നതി “എന്ന സ്കോളർഷിപ് ഉണ്ട്.
ജനറൽ കാറ്റഗറിയിൽ ഉള്ള മറ്റു വിഭാഗം വിദ്യാർത്ഥികൾക്ക് ഇതിലേക്ക് അപേക്ഷിക്കാം. SC, ST പ്രൊഫഷണൽ കോഴ്സുകൾ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് UGC ഏർപ്പെടുത്തിയിരിക്കുന്ന കേന്ദ്ര ആവിഷ്കൃത സ്കോളർഷിപ്പുകൾ ഉണ്ട്. അതിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഇന്ദിരാ ഗാന്ധി സിംഗിൾ ഗേൾ ചൈൽഡ് സ്കോളർഷിപ് വഴി പിജി കോഴ്സ് ചെയ്യുന്ന ഒറ്റ പെൺകുട്ടിയാണെങ്കിൽ അവർക്ക് 36500 രൂപ വരെ രണ്ടു വർഷവും ലഭിക്കുന്ന പദ്ധതിയാണ്. മറ്റു പല സ്കോളർഷിപ്പുകളും നവംബർ മാസത്തോടെ ആരംഭിക്കുകയും ചെയ്യും. പ്രൊഫസ്സർ ജോസഫ് മുണ്ടശ്ശേരി സ്കോളർഷിപ്, റാങ്ക് ജേതാക്കൾക്ക് അവർഡിന് വേണ്ടിയുള്ള അപേക്ഷകൾ തുടങ്ങിയവ ഇപ്പോൾ ആരംഭിച്ചു കഴിഞ്ഞു. കൂടുതൽ വിശദ വിവരങ്ങൾക്ക് അക്ഷയ ജന സേവന കേന്ദ്രങ്ങളെ സമീപിച്ചാൽ മതിയാകും. ആധാർ കാർഡ്, വിദ്യാർത്ഥിയുടെ പേരിലുള്ള ബാങ്ക് പാസ്സ് ബുക്ക്, പാസായ പരീക്ഷയുടെ മാർക്ക് ലിസ്റ്റ്, എസ് എസ് എൽ സി മാർക്ക് ലിസ്റ്റ്, വരുമാന സർട്ടിഫിക്കറ്റ്, മുൻഗണന തെളിയിക്കുന്ന രേഖകൾ തുടങ്ങിയവയാണ് പ്രധാന രേഖകൾ.