വിദ്യാർത്ഥികൾക്ക് സന്തോഷ വാർത്ത, NSP സ്കോളർഷിപ് നേടാൻ അവസരം തുക നേരിട്ട് അക്കൗണ്ടിലേക്ക്

വിദ്യാർത്ഥികൾക്ക് കേന്ദ്ര സർക്കാരിന്റെയും സംസ്ഥാന സർക്കാരിന്റെയും ആനുകൂല്യങ്ങൾ ലഭിക്കുന്ന ഏക ജാലക സംവിധാനമായ NSP യെ കുറിച്ചുള്ള വിവരങ്ങൾ ആണ് താഴെ പറയുന്നത്. സ്കോളർഷിപ്പുകൾ ലഭിക്കുന്നത് ഏതൊരു വിദ്യാർത്ഥിക്കും അഭിമാനമാണ്. അതിലൂടെ ലക്ഷ്യബോധവും ആത്മവിശ്വാസവും ഏറെ വർധിക്കും. എന്നാൽ സ്കോളർഷിപ്പുകളെ സംബന്ധിച്ച വിവരങ്ങൾ എവിടെ നിന്ന് അറിയാം എന്നുള്ളതാണ് പ്രശ്നം. ആരൊക്കെയാണ് ഇത് നൽകുന്നത്, വിവരങ്ങൾ എവിടുന്നു ലഭിക്കും, എങ്ങിനെ അപേക്ഷിക്കണം എന്നൊക്കെ പലർക്കും അറിയില്ല.

സ്കൂളുകളിലും കോളേജുകളിലും നോട്ടീസ് ബോർഡിൽ സ്കോളർഷിപ് വിവരങ്ങൾ പതിപ്പിക്കുമെങ്കിലും പലപ്പോഴും അത് എല്ലാവരിലേക്കും എത്താറില്ല. ഇതെല്ലാം മറികടക്കുവാനും അർഹരായവർക്ക് യഥാ സമയം സ്കോളർഷിപ് ലഭിക്കുവാനും കേന്ദ്ര സർക്കാർ തുടങ്ങിയ പദ്ധതിയാണ് നാഷണൽ സ്കോളർഷിപ് പോർട്ടൽ അഥവാ NSP.

കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ വിവിധ സ്കോളർഷിപ്പുകളും ബന്ധപ്പെട്ട സേവനങ്ങളും ഏകജാലക സംവിധാനത്തിലൂടെ വിദ്യാർത്ഥികളിലേക്കെത്തും. ഡിജിറ്റൽ ഇന്ത്യയുടെയും നാഷണൽ ഇ ഗവണ്ണൻസ് പ്ലാനിന്റെയും ഭാഗമായിട്ടാണ് ഈ പദ്ധതി നടപ്പിലാക്കിയത്. വിവിധ മന്ത്രാലയങ്ങൾ നൽകുന്ന സ്കോളർഷിപ്പുകൾ സുതാര്യവും ലളിതവുമാക്കി ഉത്തരവാദിത്തത്തോടെ വിദ്യാർത്ഥികളിലേക്കെത്തിക്കുകയാണ് NSP ചെയ്യുന്നത്.

സ്‌കോളർഷിപ്പുകൾ ഒറ്റ കുടകീഴിൽ ലഭിക്കുവാൻ ഈ പോർട്ടൽ സഹായിക്കും. അപേക്ഷ നടപടികൾ പൂർത്തീകരിച്ചു പരിശോധിച്ച ശേഷം യോഗ്യരായ വിദ്യാർത്ഥികളുടെ അക്കൗണ്ടിലേക്ക് തുകയെത്തും. കേന്ദ്ര സംസ്ഥാന സർക്കാറുകൾ നൽകുന്ന സ്കോളർഷിപ് വിവരങ്ങൾ എല്ലാം ഇതിലൂടെ അറിയാൻ കഴിയും. ഇതിനായി www.scholarship. gov.in  എന്ന പോർട്ടലിൽ ആദ്യം രജിസ്റ്റർ ചെയ്യണം. ശേഷം വിദ്യാർത്ഥികൾക്ക് ഒരു ഐഡി നൽകും. ഇതാണ് പിന്നീടുള്ള ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത്.

ഐഡി ഉപയോഗിച്ച് അപേക്ഷ സ്വീകരിച്ചോ, തള്ളിക്കളഞ്ഞോ എന്നും അറിയാൻ സാധിക്കും. ഇതുമായി പരാതി ഉണ്ടെങ്കിൽ ഇതിലൂടെ നേരിട്ട് നൽകാം. അല്ലെങ്കിൽ നോഡൽ ഓഫീസറെ സമീപിക്കാവുന്നതാണ്. പരാതിയിൽ എന്ത് തീരുമാനമെടുത്തു എന്നറിയുവാനും ഉള്ള സംവിധാനം ഇതിൽ ഉണ്ട്.

അപേക്ഷകർക്ക് ആധാർ കാർഡും, ദേശസാത്കൃത ബാങ്കിൽ അക്കൗണ്ടും നിർബന്ധമാണ്. രെജിസ്ട്രേഷൻ നടപടികൾക്കായി മൊബൈൽ നമ്പർ അത്യാവശ്യം ആണ്. ആധാർ നമ്പർ ബാങ്ക് അക്കൗണ്ട് മായി ബന്ധിപ്പിക്കണം. അപേക്ഷിക്കുന്ന സമയത്തു നൽകുന്ന ബാങ്ക് അക്കൗണ്ട് നമ്പർ, IFSC കോഡ്, ബാങ്കിന്റെ പേര് അടക്കമുള്ള വിവരങ്ങൾ ശരിയാണെന്ന് ഉറപ്പ് വരുത്തണം. ഇവ തെറ്റിയാൽ തുക ലഭിക്കില്ല. ഫോട്ടോയും വിദ്യാർത്ഥിയുടെ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റും സ്കാൻ ചെയ്തു സമർപ്പിക്കണം. അപേക്ഷ നടപടികൾ പൂർത്തിയായാൽ പ്രിന്റ് എടുത്തു സൂക്ഷിക്കാവുന്നതാണ്.

ന്യുനപക്ഷ മന്ത്രാലയം നൽകുന്ന പ്രീ മെട്രിക്, പോസ്റ്റ്‌ മെട്രിക്, മേരിറ്റ് കം മീൻസ് സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കാവുന്നതാണ്. ഈ മൂന്നു സ്കോളർഷിപ്പുകളിലും 30% പെൺകുട്ടികൾക്കായി മാറ്റി വച്ചിട്ടുണ്ട്. ഇതിൽ പ്രീ മെട്രിക് സ്കോളഷിപ് ഒന്നാം ക്ലാസ്സ്‌ മുതൽ 10 വരെ പഠിക്കുന്നവർക്കാണ്. സർക്കാർ സ്കൂളുകൾ, എയ്ഡഡ് സ്കൂളുകൾ അംഗീകൃത അൺ എയ്ഡഡ് സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് ഈ ആനുകൂല്യങ്ങൾ ലഭിക്കുക. പോസ്റ്റ്‌ മെട്രിക് സ്കോളർഷിപ്പിനായി പ്ലസ് വൺ മുതൽ PhD, വരെ പഠിക്കുന്നവർക് അപേക്ഷിക്കാം.

പ്രൊഫഷണൽ ആൻഡ് ടെക്‌നികൽ കോഴ്സുകൾ, സാങ്കേതിക പ്രഫഷണൽ കോഴ്സ്, ബിരുദ, ബിരിദാനന്ദര വിദ്യാർത്ഥികൾക്ക് മേരിറ്റ് കം മീൻസ് സ്കോളർഷിപ്പിന് വേണ്ടി അപേക്ഷിക്കാം.

Similar Posts