വിദ്യാർത്ഥികൾക്ക് 800 രൂപയോളം വിലവരുന്ന സൗജന്യ കിറ്റുകൾ, ആരോഗ്യ ഇൻഷുറൻസ്, പെൻഷൻ മസ്റ്ററിങ്

കേന്ദ്ര സംസ്ഥാന സർക്കാരിന്റെ വിവിധ സ്കോളർഷിപ്പുകൾക്ക് അപേക്ഷ നൽകാനുള്ള സമയമാണിപ്പോൾ. നവംബർ 30 വരെയാണ് അപേക്ഷ നൽകേണ്ടത്. സംസ്ഥാനത്തെ റേഷൻ കടകളിലൂടെ ഇപ്പോൾ ഈ മാസത്തെ ഭക്ഷ്യധാന്യം വിതരണം ആരംഭിച്ചു. സംസ്ഥാനത്തെ സ്കൂൾ കുട്ടികൾക്ക് സൗജന്യ അരിയും, കിറ്റും വിതരണവും ആരംഭിച്ചു. വിവിധ സ്ഥലങ്ങളിൽ നിശ്ചിത ദിവസങ്ങൾ ഇടവിട്ടാണ് വിതരണം നടത്തുന്നത്.

പെൻഷൻ വാങ്ങുന്നവർക്ക് ലൈഫ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിട്ടുണ്ട്. ഒക്ടോബർ 1 മുതലാണ് ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടത്. 80 വയസ്സിനു മുകളിൽ ഉള്ളവർക്കാണ് ഒക്ടോബർ 1 മുതൽ സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടത്. അതിനുശേഷം നവംബറിൽ ബാക്കിയുള്ളവർക്ക് സമർപ്പിക്കാം.

വിദ്യാർത്ഥികളുടെ സൗജന്യ കിറ്റിൽ വിവിധ ഉൽപ്പന്നങ്ങൾ ആണ് ഉള്ളത്. അത് രക്ഷിതാക്കൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് സ്കൂളിൽ എത്തി കൈപ്പറ്റേണ്ടതാണ്. യു പി തലത്തിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് 800രൂപയോളം വില വരുന്ന കിറ്റാണ് ലഭിക്കുന്നത്. പ്രീപ്രൈമറിയിലും, എൽ പി യിലും പഠിക്കുന്ന വിദ്യാർത്ഥികൾക്ക് 500രൂപ വിലവരുന്ന കിറ്റാണ് ലഭിക്കുന്നത്. വരും മാസങ്ങളിൽ ഉച്ചഭക്ഷണത്തിന്റെ അലവൻസ് വിദ്യാർത്ഥികൾക്ക് ലഭിക്കുമെന്നാണ് സംസ്ഥാന സർക്കാർ അറിയിച്ചിരിക്കുന്നത്.

അതുപോലെ തന്നെ സ്കൂൾ തുറക്കുന്ന സാഹചര്യത്തിൽ കുട്ടികൾക്ക് പ്രതിരോധ മരുന്നുകൾ നൽകാൻ തീരുമാനമായിട്ടുണ്ട്. ആരോഗ്യവകുപ്പിന്റെ തീരുമാന പ്രകാരം ഹോമിയോ ഗുളികകളാണ് കുട്ടികൾക്കു ലഭിക്കുന്നത്. വരും ദിവസങ്ങളിൽ ഇതിന്റെ വിതരണം ആരംഭിക്കുമെന്നാണ് അറിയിപ്പ്.

കേന്ദ്ര ആരോഗ്യ ഇൻഷുറൻസിന്റെ പുതിയ അപേക്ഷകൾ സ്വീകരിക്കുന്ന തരത്തിൽ വാട്സാപ്പിൽ ഒരുപാട് വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നുണ്ട്. പക്ഷെ ആയുഷ്മാൻ ഭാരത് പദ്ധതിയുടെ ഭാഗമായി പുതുക്കൽ അല്ലെങ്കിൽ പുതുതായി അപേക്ഷ സ്വീകരിക്കലോ ഇതുവരെ ആരംഭിച്ചിട്ടില്ല. വരും വർഷങ്ങളിൽ ഉണ്ടാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

ഓൺലൈൻ വഴി പണമിടപാട് നടത്തുമ്പോൾ ഏതെങ്കിലും തരത്തിൽ തട്ടിപ്പിന് ഇരയായിട്ടുണ്ടെങ്കിൽ 48മണിക്കൂറിനകം വിളിച്ചു അതിനുവേണ്ട പരിഹാരങ്ങൾ അറിയാൻ പ്രത്യേക സെൽ നമ്പർ സേവനം ആരംഭിച്ചു. ദേശീയ സൈബർ ക്രൈം സെല്ലിന്റെ ആഭിമുഖ്യത്തിൽ ആണ് പരാതി പരിഹാരം കാണുന്നത്. അവർ ബാങ്കുമായി ബന്ധപ്പെട്ടു നമ്മുടെ തുക ഹോൾഡ് ചെയ്തു വക്കുന്നു. 155260 എന്ന നമ്പറിലേക്കാണ് നമ്മൾ സഹായത്തിനായി വിളിക്കേണ്ടത്.

Similar Posts