വിദ്യാർഥികളും രക്ഷിതാക്കളും ശ്രദ്ധിക്കുക; സ്കൂൾ സമയം മാറുന്നു..!! പ്രധാനപ്പെട്ട അറിയിപ്പ്..!!

നമ്മുടെ സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയിൽ പുതിയ മാറ്റം കൊണ്ടുവരാൻ ഒരുങ്ങുകയാണ് സംസ്ഥാനസർക്കാർ. ഇപ്പോൾ വിദ്യാർഥികളുടെ മാനസികവും ശാരീരികവുമായ അവസ്ഥകളെ കൂടുതലായി പരിഗണിച്ചുകൊണ്ടാണ് ഓരോ ക്ലാസുകളും നടക്കുന്നത്. വിദ്യാർഥികളുടെ പാഠ്യവിഷയങ്ങളോടുള്ള വിദ്യാർഥികളുടെ മാനസികമായ ആരോഗ്യവും കണക്കിലെടുത്തുകൊണ്ടാണ് ഓരോ വിദ്യാർഥികൾക്കും വിദ്യാഭ്യാസം ഇപ്പോൾ നൽകുന്നത്.

നമ്മുടെ സംസ്ഥാനത്ത് സ്കൂളുകളിൽ വിദ്യാർഥികളുടെ മാനസിക സ്ഥിതി അനുസരിച്ച് കൊണ്ടുള്ള സമയക്രമത്തിൽ ആണ് ക്ലാസുകൾ നൽകേണ്ടത് എന്ന തീരുമാനത്തിൽ ഇപ്പോൾ കാദർ കമ്മിറ്റി എത്തിയിരിക്കുകയാണ്. ഖാദർ കമ്മിറ്റിയുടെ ശുപാർശപ്രകാരം രാവിലെ എട്ട് മണിമുതൽ ഉച്ചയ്ക്ക് ഒരു മണി വരെ വിദ്യാർഥികൾക്ക് ക്ലാസുകൾ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. കാരണം വിദ്യാർഥികൾക്ക് പഠിക്കാനും പഠിക്കുന്നത് കൂടുതൽ ഓർമ്മ നിൽക്കുന്നതിനും ഉപയോഗപ്പെടുന്ന സമയവും ഇതുതന്നെയാണ്.

അതിനാലാണ് ഒരുമണിവരെ ക്ലാസുകൾ വയ്ക്കുന്നതിന് കാദർ കമ്മിറ്റി ശുപാർശ നൽകിയിരിക്കുന്നത്. കൂടാതെ ഉച്ചയ്ക്കുശേഷം കലാ – കായിക പ്രവർത്തനങ്ങൾക്കും മറ്റ് പാഠ്യേതര വിഷയങ്ങൾക്കും പ്രാധാന്യം നൽകാനുമാണ് കമ്മിറ്റിയുടെ നിർദ്ദേശം. എന്നാൽ ഇത് വിദ്യാഭ്യാസ വകുപ്പിൽ നിന്ന് പാസായെങ്കിൽ മാത്രമേ സംസ്ഥാനത്ത് ഈ മാറ്റം നിലവിൽ വരികയുള്ളൂ. ഇത് തികച്ചും വിദ്യാർഥികൾക്ക് വേണ്ടിയുള്ള ഒരു തീരുമാനമാണ്. വിദ്യാർത്ഥികളുടെ മാനസികവും ശാരീരികവുമായ ആരോഗ്യവും ഇതുവഴി മെച്ചപ്പെടും. ആയതിനാൽ രക്ഷിതാക്കളും വിദ്യാർത്ഥികളും ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

Similar Posts