വിദ്യാ സമുന്നതി 2021 സ്കോളർഷിപ്, ഏറ്റവും വലിയ ആനുകൂല്യങ്ങൾ വിദ്യാർത്ഥികൾക്ക് 10000 രൂപ വരെ
സംസ്ഥാന സർക്കാർ മുന്നോക്ക സമുദായ കോർപ്പറേഷൻ വഴി നടപ്പിലാക്കുന്ന സമുന്നതി എന്ന സ്കോളർഷിപ്പ് പദ്ധതി ( വിദ്യാ സമുന്നതി സ്കോളർഷിപ്പ് പദ്ധതി ) ഏറ്റവും കൂടുതൽ വിദ്യാർഥികൾ അപേക്ഷിക്കുവാൻ വേണ്ടി കാത്തു നിന്ന ഒരു നിർണായക പദ്ധതി കൂടിയാണിത്. സംസ്ഥാന സർക്കാരിൻറെ ഭാഗത്തു നിന്നുള്ള ഏറ്റവും വലിയ പദ്ധതി ആയി ഇതു മാറും.
ഏകദേശം പതിനായിരത്തിനു മുകളിലാണ് വാർഷിക സ്കോളർഷിപ്ഇ നത്തിൽ വിദ്യാർത്ഥികളുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടിലേക്ക് എത്തുന്നത്. നിലവിൽ അതിലേക്കുള്ള അപേക്ഷകൾ ആരംഭിച്ചിരുന്നു. ഈ മാസം മുപ്പതാം തീയതി വരെയാണ് ഇതിൻറെ അപേക്ഷാ സമയം. പക്ഷേ മഴ പശ്ചാത്തലത്തിലും അതോടൊപ്പം തന്നെ കോവിഡ് സാഹചര്യങ്ങളിൽ അക്ഷയ ജനസേവന കേന്ദ്രങ്ങൾ എത്തുന്ന തിക്കും തിരക്കും മറ്റുകാര്യങ്ങളും പരിഗണിച്ച് ഇതിൻറെ തീയതികൾ വീണ്ടും നീട്ടാൻ സാധ്യത ഉണ്ട് എന്നാണ് നമുക്ക് ലഭ്യമായിട്ടുള്ള വിവരങ്ങൾ.
ഇതിലേക്ക് അപേക്ഷ വയ്ക്കുമ്പോൾ ജനറൽ വിഭാഗത്തിൽ ഉള്ള എല്ലാ വിദ്യാർഥികൾക്കും ലഭിക്കുന്ന ഏറ്റവും വലിയ ഒരു ആനുകൂല്യം കൂടിയാണിത്. വിവിധ സ്കീമുകളിൽ നിശ്ചിത മാർക്കുകൾ ഉള്ളവർക്കാണ് ഇതിന് യോഗ്യത ഉണ്ടാവുകയുള്ളൂ. പിന്നീട് സ്കോളർഷിപ്പിന് വേണ്ടി പരിഗണിക്കുന്ന മറ്റൊരു മാനദണ്ഡം നമ്മുടെ വാർഷിക വരുമാനമാണ്. കുറഞ്ഞ വാർഷിക വരുമാനമുള്ളവർക്ക് മുൻഗണന നൽകിയാണ് ഈ പദ്ധതിയുടെ ആനുകൂല്യം ബാങ്ക് അക്കൗണ്ടിലേക്ക് എത്തിച്ചേരുന്നത്.
ഇതിലേക്ക് അപേക്ഷ കൊടുക്കുന്നതിന് അക്ഷയ ജന സേവന കേന്ദ്രങ്ങളെ ആശ്രയിക്കാം. ബന്ധപ്പെട്ട രേഖകളെല്ലാം സ്കാൻ ചെയ്ത് ഇവിടെ അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്. അതിനുമുൻപ് ഡാറ്റാബാങ്ക് രജിസ്ട്രേഷൻ എന്ന നടപടി കൂടി ചെയ്യേണ്ടതാണ്. ഇതിലൂടെ ലഭിക്കുന്ന രജിസ്ട്രേഷൻ നമ്പർ ഉപയോഗിച്ച് ഓരോ വർഷവും പുതുക്കേണ്ട ആവശ്യവുമുണ്ട്.
വരുമാന സർട്ടിഫിക്കറ്റ്, എസ്എസ്എൽസി സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, പാസ്ബുക്ക് പകർപ്പ്, ഇൻസ്റ്റിറ്റ്യൂട്ട് നൽകുന്ന വെരിഫിക്കേഷൻ, ഏറ്റവും അവസാനം പാസായ പരീക്ഷയുടെ മാർക്ക് ലിസ്റ്റ് ഇതൊക്കെയാണ് പ്രധാന രേഖകൾ. നാല് ലക്ഷം രൂപ വരെയാണ് പരമാവധി വാർഷിക വരുമാനം നിജപ്പെടുത്തിയിരിക്കുന്നത്. ഹയർസെക്കൻഡറി തലം മുതൽ സ്കോളർഷിപ്പ് വിതരണം ആരംഭിക്കും. ഡിപ്ലോമ, ഡിഗ്രി, പിജി, സി എസ്,സി എ തുടങ്ങിയ കോഴ്സുകൾ പഠിക്കുന്നവർക്കും ആനുകൂല്യം ലഭിക്കും.
സർക്കാർ സ്കൂളും, സർക്കാർ എയ്ഡഡ് കോളേജുകളും എല്ലാം പഠിക്കുന്നവർക്ക് അപേക്ഷ വെക്കാൻ സാധിക്കും. കേരളത്തിന് പുറത്ത് പഠിക്കുന്ന വിദ്യാർത്ഥികൾ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം നേടിയതെങ്കിൽ അവർക്കും അപേക്ഷിക്കാം. അല്ലാത്തപക്ഷം അവർക്ക് അർഹത ഉണ്ടായിരിക്കില്ല. കേരളത്തിൽ പഠിക്കുന്ന വിദ്യാർഥികൾക്കാണ് മുൻഗണന ലഭിക്കുന്നത്.