വിപണി കീഴടക്കാൻ ടാറ്റായുടെ പുതുപുത്തനായ കുഞ്ഞൻ “പഞ്ച്” എസ് യു വി
ഏറെനാളായി ടാറ്റയുടെ അണിയറയിൽ ഒരുങ്ങുന്ന ഒരു വാഹനത്തിന്റെ അഭ്യൂഹങ്ങൾ പരക്കാൻ തുടങ്ങിയിട്ട്. എന്നാൽ കൂടുതൽ വിവരങ്ങൾ ഒന്നും ടാറ്റാ പുറത്ത് വിട്ടിരുന്നില്ല. വാഹനത്തിന്റെ ചിത്രങ്ങൾ നേരത്തെതന്നെ വൈറലായിരുന്നു. എന്നാൽ ഈ അടിപൊളി വാഹനത്തിന്റെ വിവരങ്ങൾ ടാറ്റ തന്നെ പങ്കുവെച്ചിരിക്കുകയാണ് ഇപ്പോൾ. പഞ്ച് എന്ന പേരിലാണ് ടാറ്റാ ഈ വാഹനത്തെ പരിചയപ്പെടുത്തിയിരിക്കുന്നത്.
വിപണിയിലേക്കുള്ള ഈ വാഹനത്തിന്റെ വരവ് അധികം താമസിക്കില്ല എന്ന് തന്നെയാണ് ടാറ്റ ഈ വാഹനത്തെ പരിചയപ്പെടുത്തുന്നതിലൂടെ നമുക്ക് മനസ്സിലാകുന്നത്. സെപ്റ്റംബർ ഒക്ടോബർ മാസത്തോടെ ഈ വാഹനം വിപണിയിലെത്തുമെന്നാണ് വിലയിരുത്തുന്നത്. 2020 ഡൽഹി ഓട്ടോ എക്സ്പോയിൽ പ്രദർശനത്തിന് എത്തിയത് മുതൽ ഏവരുടെയും ശ്രദ്ധ പഞ്ച് കവർന്നതാണ്. ആൽഫ പ്ലാറ്റ്ഫോമിലാണ് ഈ വാഹനം നിർമ്മിക്കുന്നത്. ആൾട്രോസ് ആണ് ആൽഫ പ്ലാറ്റ്ഫോമിൽ നിർമ്മിച്ച ആദ്യ വാഹനം.
എൽ ഇ ഡി ഡി ആർ, ബംബറിൽ സ്ഥാനം പിടിച്ചിട്ടുള്ള ഹെഡ് ലാമ്പ്, നക്സോണിനു സമാനമായ ഗ്രിൽ, ഗ്ലാഡിങ് നൽകി പരുക്കൻ ലുക്ക് നൽകിയിട്ടുള്ള ബംബർ, എന്നിവയാണ് പഞ്ചിന്റെ മുൻഭാഗം അലങ്കരിച്ചിരിക്കുന്നത്.
ടിയാഗോയ്ക്കും അൽട്രോസിനും നൽകിയ ഫീച്ചറുകളാവും പഞ്ച്ന്റെ ഇന്ററിയറിനും നൽകുക എന്നാണ് സൂചന. ടിയാഗോയ്ക്ക് നൽകിയിരിക്കുന്ന പെട്രോൾ എൻജിൻ തന്നെയായിരിക്കും ഈ വാഹനത്തിനും നൽകുക. 1.2 ലിറ്റർ പെട്രോൾ എഞ്ചിൻ ആയിരിക്കും പഞ്ചിനും.