വിമാന ടിക്കറ്റ് ഇനി ഇഎംഐയിൽ സ്വന്തമാക്കാം, പുതിയ സംവിധാനവുമായി സ്പൈസ്ജെറ്റ്
വിമാന ടിക്കറ്റ് ബുക്കിങ്ങിന് പുതിയ ഓഫറുമായി സ്പൈസ് ജെറ്റ് ഒരുങ്ങി കഴിഞ്ഞു. യാത്രക്കാർക്ക് ഇനി തവണകൾ ആയി ടിക്കറ്റ് നിരക്കുകൾ നൽകിയാൽ മതിയാകും. വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്യുന്ന സമയത്ത് മുഴുവൻ പൈസയും എടുക്കാൻ ഇല്ലേ? വിഷമിക്കണ്ട. ബജറ്റ്കാരിയർ ആയ സ്‌പൈസ് ജെറ്റ് യാത്രക്കാർക്കായി പുതിയ ടിക്കറ്റ് പെയ്മെൻറ് ഓപ്ഷൻ അവതരിപ്പിച്ചിട്ടുണ്ട്. ഇത് യാത്രക്കാർക്ക് വിമാന ടിക്കറ്റ് നിരക്കുകൾ തവണകളായി അടക്കാൻ അനുവദിക്കുന്ന രീതിയാണ്.
വളരെ കുറഞ്ഞ നിരക്കിൽ വിമാന ടിക്കറ്റുകൾ ലഭ്യമാക്കാൻ ഈ ഇ എം ഐ പദ്ധതി അവസരം നൽകുന്നു. ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് വിവരങ്ങൾ നൽകാതെ തന്നെ ഇഎംഐ സംവിധാനം യാത്രക്കാർക്ക് ഉപയോഗപ്പെടുത്താനാകും. ഇതിലേക്ക് വിവിധ തവണകളായി നിക്ഷേപകർക്ക് പണം നൽകാൻ കഴിയും.
മൂന്ന് തവണകളായോ,ആറ് തവണകളായോ,9 തവണകളായോ, അല്ലെങ്കിൽ 12 തവണകളായോ യാത്രക്കാർക്ക് പണം അടക്കാൻ കഴിയുന്നതാണ്. ഓൺലൈനായി ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതുമാണ്. സ്പൈസ് ജെറ്റ് വെബ്സൈറ്റിലൂടെ തന്നെ ടിക്കറ്റ് ബുക്ക് ചെയ്യാം. “വാൾനട്ട് 369” എന്നപേരിലാണ് പ്രത്യേക പദ്ധതി ഉപഭോക്താക്കൾക്കായി നൽകുന്നത്. ക്യാപിറ്റൽ ഫ്ലോട്ടുമായി ചേർന്നാണ് പ്രത്യേക പദ്ധതി അവതരിപ്പിക്കുന്നത്. എയർലൈൻസ് നൽകുന്ന പുതിയ വിവരങ്ങളനുസരിച്ച് പുതിയ ഫീച്ചർ ഉപഭോക്താക്കൾക്ക് പൂർണമായും കാർഡ്ലെസ്സ് ആയി ആണ് ലഭിക്കുന്നത്.
കാരണം ഇഎംഐ കൾ ലഭിക്കുന്നതിന് ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് ഒന്നും ആവശ്യമില്ല. യാത്രക്കാരുടെ സൗകര്യത്തിനും ബഡ്ജറ്റും അനുസരിച്ച് എളുപ്പത്തിൽ തവണകളായി തന്നെ പണമടയ്ക്കാൻ ആകും എന്നതാണ് ഇതിൻറെ പ്രത്യേകത. സ്പൈസ്ജെറ്റ് ചീഫ് കമർഷ്യൽ ഓഫീസർ ശില്പ ഭാടിയ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇ എം ഐ കാലാവധി പൂർത്തിയാക്കുന്നതിനു മുന്പ് ടിക്കറ്റ് നിരക്ക് നൽകി ഇ എം ഐ അവസാനിപ്പിക്കാൻ ആകും. ഇതിനായി പ്രത്യേക നിരക്കുകൾ ഒന്നും ഈടാക്കുക ഇല്ല.
ഹരിയാനയിലെ ഗുഡ്ഗാവ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഇന്ത്യയിലെ ചെലവുകുറഞ്ഞ എയർലൈൻ ആണ് സ്പൈസ് ജെറ്റ്. ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തിൽ രാജ്യത്തെ രണ്ടാമത്തെ വലിയ വിമാന കമ്പനി കൂടിയാണിത്. എയർലൈൻസ് ഉപയോഗിക്കുന്ന ആഭ്യന്തര യാത്രക്കാരുടെ എണ്ണം വർധിച്ചതോടെ സ്പൈസ് ജെറ്റ് രാജ്യത്തെ ചെറിയ നഗരങ്ങൾ കേന്ദ്രീകരിച്ച് 66 സർവീസുകൾ ഏതാനും മാസങ്ങൾക്കുമുൻപ് പ്രഖ്യാപിച്ചിരുന്നു. മാർച്ച് 28 മുതൽ പൂനെയിൽനിന്ന് ദർഭംഗ, ദുർഗാപൂർ, ഗ്വോളിയോർ, ജബൽപൂർ വാരണാസി എന്നിവിടങ്ങളിലേക്കുള്ള 5 അൺലിമിറ്റഡ് വിമാനസർവീസുകൾ അടക്കം 66 പുതിയ ആഭ്യന്തര വിമാന സർവീസുകൾ അടക്കം 66 പുതിയ ആഭ്യന്തര വിമാന സർവീസുകൾ ആണ് സ്പൈസ് ജെറ്റ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്.