വില 10 ലക്ഷത്തിനു താഴെ, വാങ്ങാവുന്ന മികച്ച 5 സെഡാൻ കാറുകൾ ഇവയാണ്
യാത്രയ്ക്കായി നമ്മൾ ഉപയോഗിക്കുന്ന രണ്ട് വാഹന ശ്രെണികളാണ് എസ് യു വി, മറ്റൊന്ന് സെഡാൻ.എന്നാൽ കഴിഞ്ഞ നാളുകൾ സെഡാൻ വാഹന വിപണിയിൽ കാര്യമായ പുരോഗതി വിൽപ്പന സംബന്ധിച്ച് ഇല്ല.കാരണം കോംപാക്ട് എസ് യു വി ശ്രെണി വാഹനങ്ങളുടെ മത്സരം തന്നെ ആണ്.എന്നാൽ സെഡാൻ വാഹനങ്ങൾ നഗര യാത്രകൾക്ക് ഏറ്റവും അനുയോജ്യമായ ഒരു വാഹനമാണ്.കൈയ്യിലുള്ള വാഹനങ്ങൾ അപ്ഗ്രേഡ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്കും ഒരു എസ് യു വി ബഡ്ജറ്റ് ഇല്ലാത്തവർക്കും റിച്ച് ആയ ഒരു വാഹനം ആയി സെഡാൻ ശ്രെണി വാഹനങ്ങൾ കൂടുതൽ ഒന്നും ചിന്തിക്കാതെ വാങ്ങിക്കാം.
പൊതുവെ,ഇന്ത്യയിലും, ഗണ്യമായ രീതിയില്‍ കാര്‍ വാങ്ങുന്നവര്‍ എസ്‌യുവികള്‍ തെരഞ്ഞെടുക്കുന്നു.എന്നിരുന്നാലും, സെഡാനുകള്‍ അവയുടെ സവിശേഷതകളും സാങ്കേതികവിദ്യകളും ഉപയോഗിച്ച് പണത്തിന് തുല്യമായ മൂല്യം വാഗ്ദാനം ചെയ്യുന്നു. ഇന്ന് ഈ വിഭാഗത്തില്‍ നിരവധി സെഡാനുകള്‍ രാജ്യത്ത് വില്‍പ്പനയ്ക്ക് എത്തുന്നുണ്ട്.ബഡ്‌ജറ്റിനു ഇണങ്ങും വിധം 10ലക്ഷത്തിൽ താഴെ വരുന്ന 5 സെഡാൻ വാഹനങ്ങളെ നമുക്ക് പരിചയപ്പെടാം.
മാരുതി സുസുക്കി സിയാസ്. ഇത് പ്രീമിയം സ്‌റ്റൈലിംഗും ആണ് നിങ്ങൾക്ക് ആവശ്യമെങ്കിൽ, സിയാസ് ഒരു നല്ല ഓപ്ഷനാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന ഇടത്തരം സെഡാനുകളില്‍ ഒന്നാണ് ഇത്.1.5 ലിറ്റര്‍ പെട്രോള്‍ മോട്ടോറില്‍ നിന്നാണ് ഇതിന്റെ പ്രവർത്തനം.ഇന്ധന ക്ഷമത 20.65 kmpl ആണ്.2014ൽ വിപണിയിലിറക്കിയ വാഹനം രാജ്യത്ത് ചുരുങ്ങിയ കാലത്തിനുള്ളിൽ 3ലക്ഷം വണ്ടികളാണ് വിറ്റഴിക്കപ്പെട്ടത്. രണ്ടാമതായി വരുന്നത് മാരുതി സുസുക്കി ഡിസയര്‍ ആണ്. ഇത് ഏറ്റവും ജനപ്രിയമായ സെഡാനുകളില്‍ ഒന്നാണ്. 23.26 കിലോമീറ്റര്‍ മൈലേജ്, പെട്രോൾ എൻജിനൊപ്പം ഉള്ള വണ്ടികൾ ആണ് ഇവ. 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ 90 bhp, 113 Nm ടോർഖ് ഉത്പാദിപ്പിക്കുന്നു.പ്രധാന ആകർഷണീയത എന്നത് മാനുവല്‍, എഎംജി ഗിയര്‍ബോക്‌സ് ഓപ്ഷൻ ആണ്.
ഹോണ്ട അമേസ് ഡിസയര്‍ പോലെ തന്നെ ജനപ്രിയമാണ്. കാറിന് അടുത്തിടെ നവീകരണം ജാപ്പനീസ് ബ്രാന്‍ഡ് ചെയ്തിരുന്നു. എന്നാൽ കാറിന്റെ വില നേരത്തെ ഉണ്ടായതിൽ നിന്ന് നേരിയ വര്‍ധനവ് മാത്രമാണ് ഉണ്ടായത്. അമേസ് പെട്രോള്‍ മാനുവല്‍ വേരിയന്റിന് 10 ലക്ഷം രൂപയ്ക്ക് താഴെ ആണ് വില. അതുപോലെ ഹ്യുണ്ടായി ഓറ ഹ്യുണ്ടായി എക്‌സെന്റിന്റെ പിന്‍ഗാമി എന്ന് പറയുന്നതിൽ തെറ്റില്ല. വ്യക്തിഗതമായി വാങ്ങുന്നവര്‍ക്കും ഫ്‌ലീറ്റ് ഓപ്പറേറ്റര്‍മാര്‍ക്കും എക്‌സ്സെന്റ് വളരെ ജനപ്രിയമാണ്.ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനാണ് വാഹനത്തിന്.8 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, കണക്റ്റഡ് കാര്‍ ടെക്‌നോളജി, സെമി-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ തുടങ്ങിയ കാര്യങ്ങൾ ഇതിനുണ്ട്.
ടാറ്റ ടിഗോര്‍ ഈ വാഹനം സ്‌പോര്‍ട്ട്ബാക്ക് ഡിസൈനിലാണ് ഇറങ്ങുന്നത്. ഫോര്‍-സ്റ്റാര്‍ ഗ്ലോബല്‍ NCAP സുരക്ഷാ റേറ്റിംഗ് ലഭിച്ചിട്ടുണ്ട്.1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് വാഹനത്തിന് ഉള്ളത്.7 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഹര്‍മന്‍-സോഴ്‌സ്ഡ് ഓഡിയോ സിസ്റ്റം, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ എന്നി സവിശേഷതകളും ഉണ്ട്.