വീടിന്റെ അറ്റകുറ്റ പണികൾക്ക് 50,000 രൂപ വരെ ലഭിക്കും, സെപ്റ്റംബർ 30 വരെ, വേഗം അപേക്ഷിച്ചോളു!

ഹൗസ് മെയിന്റെനൻസിന് അരലക്ഷം രൂപ, ഉടൻതന്നെ അപേക്ഷിച്ചുrകൊള്ളൂ, നിങ്ങളുടെ വീടിന്റെ അറ്റകുറ്റപ്പണികൾക്കായി അരലക്ഷം രൂപ വരെ ലഭിക്കുന്നു. സെപ്റ്റംബർ 30 ആണ് അവസാന ദിവസം.

നികുതി അടച്ച രസീത്, റേഷൻ കാർഡ് എന്നിവയുടെ കോപ്പി, തദ്ദേശസ്വയംഭരണ സ്ഥാപനത്തിൽ നിന്നു ലഭിക്കുന്ന താമസ സർട്ടിഫിക്കറ്റ് എന്നിവ മാത്രം മതി അപേക്ഷയോടൊപ്പം സമർപ്പിക്കാൻ. അപേക്ഷയുടെ മാതൃക www.minoritywelfare. kerala.gov.in എന്ന വെബ്സൈറ്റിൽ നിന്നും ലഭിക്കുന്നതാണ്.

ഇതിനു വേണ്ട യോഗ്യതകൾ, വീടിന്റെ വലുപ്പം 1200 സ്ക്വയർഫീറ്റിൽ കുറവായിരിക്കണം. അപേക്ഷിക്കുന്ന ആൾ കുടുംബത്തിലെ ഏക വരുമാനദായക ആയിരിക്കണം. പത്തു വർഷത്തിനിടയ്ക്ക് സമാന ഏജൻസികളിൽ നിന്നോ മറ്റു വകുപ്പുകളിൽ നിന്നോ ഭവന നിർമാണത്തിനോ അറ്റകുറ്റപ്പണിക്കോ ആനുകൂല്യം ലഭിച്ചവർ അപേക്ഷിക്കേണ്ടതില്ല. ബിപിഎൽ കുടുംബത്തിനും പെൺ മക്കൾ മാത്രമുള്ളവർക്കും മുൻഗണനയുണ്ട്.

ന്യൂനപക്ഷക്ഷേമ വകുപ്പു നൽകുന്ന ഈ സഹായത്തിന് ഹിന്ദു ഒഴികെയുള്ള മറ്റു മതവിഭാഗങ്ങൾക്ക് അപേക്ഷിക്കാവുന്നതാണ്. ന്യൂനപക്ഷ മത വിഭാഗങ്ങളിൽ പെട്ട വിധവകൾക്കും വിവാഹബന്ധം വേർപെടുത്തിയവർക്കും ഭർത്താവുപേക്ഷിച്ച വർക്കും മുൻഗണന. അതാത് ജില്ലാ കളക്ടറേറ്റുകളിലെ ന്യൂനപക്ഷ ക്ഷേമ വിഭാഗത്തിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

Similar Posts