വീടുപണിയുന്നവർ ശ്രദ്ധിക്കുക..!! കോടതിയുടെ ഉത്തരവ് എത്തി..!! പ്രധാനപെട്ട അറിയിപ്പ്..!!
എല്ലാവരുടെയും സ്വപ്നമാണ് സ്വന്തമായി ഭവനം പണിയുക എന്നുള്ളത്. ഇതിനുവേണ്ടി എല്ലാ ആളുകളും ഒരുപാട് കഷ്ടപ്പെടുന്നുണ്ട്. വീട് പണിയുന്നതിന് വേണ്ട സ്ഥലം വാങ്ങുന്നതിന് അതിനേക്കാൾ പാടാണ്. കാരണം ഇന്നത്തെ വില നിലവാരം അനുസരിച്ച് വീടുപണിയേണ്ട സ്ഥലം വാങ്ങുന്നതിന് വളരെയധികം വില കൊടുക്കേണ്ടി വരും. എന്നാൽ നിലവിലെ സാഹചര്യത്തിൽ നെൽപ്പാടം നികത്തി വീട് പണിയുന്നതിന് കൂടുതൽ ലാഭമുണ്ടാകും എന്ന് കരുതി കൂടുതൽ ആളുകളും ഇത് ചെയ്യുന്നുണ്ട്.
എന്നാൽ നെൽവയലുകൾ വാങ്ങി അതിനകത്ത് വീടുപണിയാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് ആശങ്ക ഉയർത്തി കൊണ്ട് ഹൈകോടതി ഉത്തരവ് വന്നിരിക്കുകയാണ്. അതായത് 2008നു ശേഷം നെൽവയലുകൾ വാങ്ങിയ ആളുകൾക്ക് ഇത് നികത്തി വീട് പണിയാൻ സാധിക്കില്ല. 2008 ലെ നെൽവയൽ – തണ്ണീർത്തട നിയമ പ്രകാരമാണ് നെൽവയലുകൾ പരിവർത്തനം ചെയ്യുന്നതിന് ആളുകളെ വിലക്കുന്നത് .
2008നു ശേഷം നെൽവയലുകൾ വാങ്ങുന്ന ആളുകൾക്ക് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഈ വിധി തിരിച്ചടിയാകും. ഡാറ്റ ബാങ്കിൽ ഉൾപ്പെട്ട തണ്ണീർത്തടങ്ങളും നെൽവയലുകളും സംരക്ഷിക്കുന്നതിന് വേണ്ടിയാണ് 2008ൽ ഈ നിയമം പാസാക്കിയിരിക്കുന്നത്. ആയതിനാൽ വീട് പണിയുന്നതിന് മുമ്പ് വീട് പണിയാൻ ഉദ്ദേശിക്കുന്ന സ്ഥലം ഡാറ്റ ബാങ്കിൽ ഉൾപ്പെട്ട നിലം ആണോ എന്ന് ഉറപ്പിക്കേണ്ടതാണ്. എന്തു തന്നെയായാലും സാധാരണ ജനങ്ങൾക്ക് ഇത് വലിയ തിരിച്ചടിയാണ് സൃഷ്ടിക്കുക.