വീടു പണിയിൽ നമുക്ക് എങ്ങനെ ചിലവു കുറയ്ക്കാം, ശ്രദ്ധിക്കാം ഈ 5 കാര്യങ്ങൾ

നമ്മുടെ എല്ലാവരുടെയും ആഗ്രഹം തന്നെയാണ് സ്വന്തമായി ഒരു വീട് വീടുപണിയിൽ എങ്ങനെ നമ്മൾക്ക് ചിലവ് കുറച്ചു ഭംഗിയുള്ള നല്ല രീതിയിൽ വീടുപണി എടുക്കാം എന്ന് നോക്കാം.

ഇങ്ങനെ ചെലവ് കുറയ്ക്കാൻ വേണ്ടി ആദ്യം നമ്മൾ നോക്കേണ്ടത് നമ്മുടെ വീടിന്റെ ആവശ്യമില്ലാത്ത സ്ഥലങ്ങൾ കുറയ്ക്കുക എന്നുള്ളതാണ്. ഒരു വീട് മുഴുവൻ പണിയും ചെയ്യുന്നതിന് വേണ്ടിയിട്ട് കുറഞ്ഞത് ഒരു സ്ക്വയർ ഫീറ്റിന് രണ്ടായിരം രൂപയാണ് ആവശ്യമായി വരിക. നമുക്ക് നമ്മുടെ വീടിന്റെ പ്ലാനിൽ അനാവശ്യമായി ട്ടുള്ള ഒരു 10 സ്ക്വയർ ഫീറ്റ് കുറയ്ക്കാൻ സാധിച്ചാൽ ഇരുപതിനായിരം രൂപ നമുക്ക് ലാഭമാണ് അതും 100 സ്ക്വയർഫീറ്റ് ആണെങ്കിൽ രണ്ട് ലക്ഷം രൂപയോളം നമുക്ക് ലാഭിക്കാം. ഇനി നമ്മൾ വീടുവയ്ക്കാൻ സ്ഥലം വാങ്ങിക്കുന്ന സമയത്ത് വലിയ ലോറികൾ പോലുള്ള വാഹനങ്ങൾ നമ്മുടെ സ്ഥലത്തേക്ക് എത്തിപ്പെടാൻ കഴിയുന്നവയും വെള്ളവും വൈദ്യുതിയും ഇന്റർനെറ്റും എല്ലാം നിങ്ങളുടെ സ്ഥലത്ത് ലഭ്യമാണ് എന്ന് ഉറപ്പുവരുതുകയും നിങ്ങളുടെ സ്ഥലം റോഡിൽ നിന്ന് ഒരുപാട് താഴേക്കും അല്ലെങ്കിൽ ഒരുപാട് മലയോര പ്രദേശത്തും അല്ല എന്നതും ഉറപ്പുവരുത്തുക.

വീടിന്റെ പ്ലാൻ വരയ്ക്കുന്ന സമയത്ത് വളരെ ലളിതമായ പ്ലാൻ വരയ്ക്കുവാൻ ശ്രദ്ധിക്കുക. ചിലവ് കുറയ്ക്കാനുള്ള മറ്റൊരു രീതി ഫ്ലോറിംഗ് ടൈലുകൾ ഉപയോഗിക്കുക മാർബിളുകളോ ഗ്രാനൈറ്റ് ഉപയോഗിക്കുന്നതിനേക്കാൾ ചിലവ് വളരെ കുറവാണ് ടൈൽസ് ഉപയോഗത്തിന് ഭംഗിയിലും ഇത് യാതൊരു കുറവും വരുത്തുന്നില്ല. അതുപോലെ കാർ പോർച്ചുഗൽ ട്രസ്സ് വർക്ക് ചെയ്യാൻ ശ്രദ്ധിക്കുക അതിൽ നിന്നും നിങ്ങൾക്ക് ഒരുപാട് ലാഭം ഉണ്ടാവുന്നതാണ്.

ഇതെല്ലാം സൂക്ഷിച്ചാൽ ഒരു പരിധി വരെ നിങ്ങളുടെ ഇഷ്ടത്തിന് അനുസരിച്ചുള്ള വീട് പണിയിൽ ഒരുപാട് ലാഭം കണ്ടെത്താൻ സാധിക്കും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Similar Posts