വീട്ടമ്മമാർക്ക് ഒരു സന്തോഷവാർത്ത; മാതൃജ്യോതി പദ്ധതിയിലൂടെ 48,000 രൂപ സൗജന്യമായി കിട്ടും !
കേരളത്തിലെ അമ്മമാർക്ക് മാസം 2000 രൂപ വെച്ച് ഒരു വർഷത്തേക്ക് 24,000 രൂപയും രണ്ടു വര്ഷം കൊണ്ട് 48,000 രൂപയും സൗജന്യമായി ലഭിക്കുന്ന ഒരു പദ്ധതിയെ കുറിച്ചറിയാം.
വിവിധ വെല്ലുവിളി നേരിടുന്ന നിരവധി അമ്മമാർ നമ്മുടെ സമൂഹത്തിൽ ഇന്നുണ്ട്.ഇത്തരത്തിലുള്ള അമ്മമാർക്ക് ധനസഹായം നൽകുക എന്ന ലക്ഷ്യത്തോടു കൂടി ആരംഭിച്ച പദ്ധതിയാണ് മാതൃജ്യോതി എന്ന പദ്ധതി.
നിരവധി ബുദ്ധിമുട്ടുകൾ നേരിടുന്ന അമ്മമാർക്ക് പ്രസവാനന്തര ശുശ്രൂഷയ്ക്കും കുഞ്ഞിനും അമ്മയ്ക്കും പോഷകാഹാരം ഉറപ്പുവരുത്തുന്നതിനും വേണ്ടി ധനസഹായം നൽകുന്ന പദ്ധതിയാണ്.രണ്ടു വർഷത്തേക്കാണ് ഈ ഒരു പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക.ഈ പദ്ധതി പ്രകാരം മുൻപ് കാഴ്ചയ്ക്കു ബുദ്ധിമുട്ടുള്ള അമ്മമാർക്ക് മാത്രമായിരുന്നു ആനുകൂല്യം ലഭിക്കുന്നത്.എന്നാൽ ഇപ്പോൾ 21 ഓളം ബുദ്ധിമുട്ടുകൾ ആണ് വെല്ലുവിളികൾ എന്ന ലിസ്റ്റിലേക്ക് ഉൾപ്പെട്ടിട്ടുള്ളത്.ഈ ലിസ്റ്റിൽ പെട്ടിട്ടുള്ള ഏതെങ്കിലും വെല്ലുവിളികൾ നേരിടുന്ന അമ്മമാർക്ക് കുഞ്ഞു ജനിച്ചാൽ ഉടൻ തന്നെ സാമൂഹിക നീതായി വകുപ്പിലേക്ക് അപേക്ഷ കൊടുക്കാം. ഇത്തരത്തിൽ കുഞ്ഞു ജനിച്ചയുടനെ ഈ പദ്ധതിയിലേക്ക് അപേക്ഷ കൊടുത്താൽ ഉടൻ തന്നെ രണ്ടു വർഷത്തേക്കുള്ള ആനുകൂല്യം ലഭിക്കും.
മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ പകർപ്പ്, ആശുപത്രിയിൽ നിന്നുള്ള ഡിസ്റ്റ്ചാർജ് സർട്ടിഫിക്കറ്റ്.വരുമാന സർട്ടിഫിക്കറ്റ്, ബിപിഎൽ ആണെങ്കിൽ അതിന്റെ പകർപ്പ് ,പാസ്സ്‌ബുക്കിന്റെ ബന്ധപ്പെട്ട രേഖകൾ എന്നിവ ഹാജരാക്കണം.80 % ന് മുകളിൽ അന്ധത ഉള്ളവർക്ക് അപേക്ഷിയ്ക്കാം,ഇന്റലെച്ചൽ ഡിസ്എബിലിറ്റി 60 % ഉള്ളവർ,മസ്കുലാർ ഡിസ്ട്രോഫി 50 %,മാനസിക രോഗം 60 %, ഒന്നിലധികം വൈകല്യങ്ങൾ, ബധിരനും മൂകനും ആയവർക്ക് ഒന്നാമത്തെ പരിഗണന,വിവിധതരം ബൗദ്ധിക വൈകല്യങ്ങൾഉള്ളവർക്ക് രണ്ടാമത്തെ പരിഗണന,ആസിഡ് ആക്രമണത്തിന് ഇരയായവർ 60 %, ഓട്ടിസം കുഷ്ട രോഗം മാറിയവർ 80 % ,ഹീമോഫീബിയ 70 %, ഉയരക്കുറവ് 70 % , പഠന വൈകല്യം 100 % എന്നിവർക്കാണ് ആനുകൂല്യങ്ങൾ.