വിവിധ ജനവിഭാഗങ്ങൾക്ക് കേന്ദ്ര സംസ്ഥാന സർക്കാറുകൾ വിവിധങ്ങളായ പദ്ധതികൾ വഴി പലതരത്തിലുള്ള ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നുണ്ട്. അവശരായവർ, രോഗികൾ എന്നിങ്ങനെയുള്ള ആളുകൾക്ക് സാമൂഹിക സുരക്ഷാ പെൻഷൻ വിതരണം ചെയ്യുന്നുണ്ട്. ഇത്തരത്തിൽ സാമ്പത്തിക സഹായം ആവശ്യമുള്ള ആളുകൾക്ക് സർക്കാർ ആനുകൂല്യങ്ങൾ നൽകുന്നു. എന്നാൽ എല്ലായ്പ്പോഴും ആനുകൂല്യങ്ങൾ ലഭിക്കാൻ അർഹതയുണ്ടായിട്ടും അധികാരികളുടെ ഓർമയിൽ പോലും ഉണ്ടാവാതിരിക്കാറുള്ള ഒരു ജനവിഭാഗമാണ് വീട്ടമ്മമാർ. ജോലിയൊന്നും ചെയ്യാതെ വീട്ടിലിരിക്കുകയാണ് എന്ന പദപ്രയോഗത്തിൽ മാത്രം അവർ ഒതുങ്ങി കൂടുന്നു.
നേരം വെളുക്കുന്നത് മുതൽ രാത്രി വരെ വീട്ടിലെ എല്ലാ ജോലിയും നിർവഹിക്കുന്നത് വീട്ടമ്മമാരാണ് എന്ന കാര്യത്തെ നമ്മൾ വിസ്മരിക്കുന്നു. വീട്ടിൽനിന്ന് ജോലിക്ക് പോകുന്ന മറ്റേതൊരു കുടുംബാംഗത്തെകാളും കൂടുതൽ ഭാരമുള്ള ജോലി ചെയ്യുന്നത് വീട്ടമ്മമാരാണ്. ഇത്തരത്തിലുള്ള ആളുകൾക്ക് ശമ്പളം നൽകണമെന്ന ഒരു പദ്ധതി സർക്കാർ നടപ്പിലാക്കാൻ ഉദ്ദേശിച്ചിരുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ സർക്കാർ അറിയിച്ചിട്ടില്ല.
എന്നാൽ വീട്ടമ്മമാർക്ക് പെൻഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി സഹായങ്ങൾ വിതരണം ചെയ്യുക എന്നത് വീട്ടമ്മമാർക്ക് വളരെ ആശ്വാസകരമായ ഒരു കാര്യം തന്നെയായിരിക്കും. രാജ്യത്തെ ഒട്ടനവധി സംസ്ഥാനങ്ങളിൽ എന്തിന് നമ്മുടെ അയൽ സംസ്ഥാനമായ തമിഴ്നാട്ടിൽ പോലും വീട്ടമ്മമാരെ ഈ പദ്ധതിയിൽ ഉൾപ്പെടുത്തി 1000 രൂപ മാസം വിതരണം ചെയ്യുന്നുണ്ട്. സംസ്ഥാന സർക്കാർ മുൻപ് പ്രഖ്യാപിച്ചിരുന്ന ഒരു പദ്ധതി കൂടിയാണ് ഇത്. ഇപ്പോൾ വീട്ടമ്മ പെൻഷൻ നടപ്പിലാക്കാനുള്ള തയ്യാറെടുപ്പുകൾ സർക്കാർ സ്വീകരിക്കുകയാണ് എന്ന് റിപ്പോർട്ടുകൾ വരികയാണ്. പ്രത്യേകിച്ച് ഒരു വരുമാനവും കൂടാതെ ഒരു ദിവസം പോലും ഒഴിവില്ലാതെ എല്ലാ വീട്ടു ജോലികൾ ചെയ്യുന്ന വീട്ടമ്മമാർക്ക് ഈ ഒരു പെൻഷൻ പദ്ധതി വളരെ സഹായകരമാകും എന്ന കാര്യത്തിൽ സംശയമില്ല. അവർക്ക് സ്വന്തമായൊരു നിക്ഷേപം ആരംഭിക്കുവാനും ഇതുവഴി സാധ്യമാകും. ഉടൻതന്നെ ഈ പദ്ധതി നടപ്പിൽ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.