വീട്ടിലുള്ള കണ്ണാടികൾ വെട്ടിത്തിളങ്ങാൻ ഒരു സൂത്രപ്പണി

നമ്മുടെ വീടുകളിൽ ഒന്നിലധികം കണ്ണാടികൾ ഉണ്ടാവും. പലപ്പോഴും കണ്ണാടികൾ ക്ലീൻ ചെയ്യാത്തത് കൊണ്ട് പുക പിടിച്ചു നിൽക്കുന്നതായി കാണാം. ഇവ എങ്ങനെ എളുപ്പത്തിൽ വെട്ടിതിളങ്ങും വിധം വൃത്തിയാക്കി എടുക്കാം. അതിനുള്ള ഒരു സൂത്ര വഴിയാണ് ഇന്ന് നമ്മൾ നോക്കുന്നത്.

ബാത്റൂമിലെയും, വാഷ്ബേസിൻ അടുത്തുള്ളതുമായ കണ്ണാടികളിൽ എപ്പോഴും പാടുകൾ വീണു കിടക്കുന്നതായി കാണാം. എങ്ങനെ നമുക്ക് എളുപ്പം ക്ലീൻ ചെയ്യാം എന്നു നോക്കാം. 5 മിനിട്ട് നേരം കൊണ്ട് കീൻ ആക്കി എടുക്കാൻ ആവുന്ന ഈ വിദ്യക്ക് വേണ്ടത് കട്ടൻ ചായയാണ്.

2 കപ്പ് വെള്ളം എടുത്ത് അതിൽ രണ്ട് ടേബിൾസ്പൂൺ തേയില ഇടുക. നല്ലതുപോലെ കടുപ്പം വന്നശേഷം ഊറ്റിയെടുക്കുക. ക്ലീൻ ചെയ്യാൻ ആവശ്യമുള്ള കണ്ണാടികളുടെ എണ്ണം നോക്കി അത്രയും തന്നെ കട്ടൻചായ ഉണ്ടാക്കി തണുപ്പിച്ച് എടുക്കുക.

കട്ടൻ ചായ കൂടാതെ രണ്ട് കോട്ടൻ തുണിയും കൂടി എടുക്കുക, സ്പ്രേ ബോട്ടിലിലോ നേതൃത്വ ബൗളിലോ എടുത്ത കട്ടൻചായ തുണി കൊണ്ട് കൈപ്പാടുള്ള കണ്ണാടിയിൻ മേൽ പുരട്ടുക. കുറച്ചു നേരത്തിനു ശേഷം തുടച്ചെടുക്കുക.തുടക്കുന്നതിനു മുൻപ് വേണമെങ്കിൽ ഒന്നോ രണ്ടോ മിനിട്ട് നമുക്ക് കാത്തിരിക്കാവുന്നതാണ്.

മാറ്റി വച്ചിരിക്കുന്ന തുണി കൊണ്ട് കണ്ണാടി നന്നായി തുടച്ചെടുക്കുക. മുകളിൽ നിന്ന് തുടങ്ങി എസ് ആകൃതിയിൽ തുടച്ച് എടുക്കുന്നതാണ് നല്ലത്. വൃത്താകൃതിയിൽ തുടങ്ങുകയാണെങ്കിൽ അഴുക്ക് പൂർണ്ണമായും മാറണമെന്നില്ല. അതുകൊണ്ടാണ് എസ് ആകൃതിയിൽ തന്നെ തുടച്ച് എടുക്കണം എന്ന് പറയുന്നത്. കണ്ണാടി ക്ലീൻ ചെയ്യാനുള്ള എളുപ്പവഴി അറിയാൻ ഈ വീഡിയോ കാണുക.

Similar Posts