വീട്ടിൽ അരി സഞ്ചി ഉണ്ടോ? എങ്കിൽ തുണികൾ വലിച്ചുവാരി ഇടണ്ട..!! ഇങ്ങനെ മാത്രം ചെയ്താൽ മതി..!!

നമ്മുടെ വീട്ടിൽ എല്ലായ്‌പോഴും അരിവാങ്ങാറുള്ളതാണ്. കടയിൽ നിന്നും അരി വാങ്ങുമ്പോൾ അരിയുടെ കൂടെ സഞ്ചി ലഭിക്കും. ഈ സഞ്ചി ഒരുപാട് ഉള്ളപ്പോൾ നമ്മൾ പലപ്പോഴും ഇത് കളയുകയാണ് ചെയ്യാറുള്ളത്. എന്നാൽ ഇവ ഉപയോഗിച്ച് നമ്മുടെ വലിയൊരു പ്രശ്നത്തിന് പരിഹാരം കാണാൻ സാധിക്കും. അതായത് വീടുകളിൽ തുണികൾ ഒതുക്കുക എന്നത് വളരെ ശ്രമകരമായ ഒരു കാര്യമാണ്. പ്രത്യേകിച്ച് കുട്ടികളുടെ വസ്ത്രങ്ങൾ കുട്ടികൾ എടുക്കുമ്പോൾ ശ്രദ്ധയില്ലാതെ മറ്റുള്ള തുണികൾ കൂടി വലിച്ചുവാരി ഇടുന്നത് സ്വാഭാവികമാണ്.

ഈ പ്രശ്നം പരിഹരിക്കുന്നതിന് അരി സഞ്ചി ഉപയോഗിച്ച് നമുക്ക് ഒരു ബാഗ് തയ്യാറാക്കി എടുക്കാം. ഇതിനായി രണ്ട് അരി സഞ്ചി എടുക്കുക. അതിനുശേഷം ഇതിന്റെ അടഞ്ഞിരിക്കുന്ന ഭാഗം മുറിച്ചു മാറ്റുക. അതിനുശേഷം ഇത് മുറിച്ച് വലിയ പീസ് ആക്കുക. ശേഷം ഇത് നാലായി മടക്കുക. ഇതിൽനിന്ന് നാല് ഇഞ്ച് റേഡിയസിൽ ഒരു വൃത്തം മുറിച്ചെടുക്കുക. അതിനു ശേഷം വീട്ടിലെ ഉപയോഗിക്കാത്ത പഴയ തുണിയിൽ ഇതേ അളവിൽ രണ്ട് വൃത്തം മുറിച്ചെടുക്കുക. ഇനി രണ്ട് തുണിയുടെ വൃത്തങ്ങൾക്കുള്ളിൽ മുറിച്ചെടുത്ത പ്ലാസ്റ്റിക് വൃത്തം വച്ച് മിഷനിൽ അടിച്ചെടുക്കുക.

അതിനുശേഷം അടുത്ത സഞ്ചി നടുവേ കീറി നീളത്തിലുള്ള പീസ് ആക്കുക. ശേഷം ഇതിന്റെ രണ്ടുഭാഗത്തും തുണി ഉപയോഗിച്ച് അടിച്ചെടുക്കുക. ശേഷം ഇത് സിലിണ്ടർ രൂപത്തിൽ അടിച്ചെടുക്കേണ്ടതാണ്. നമ്മുടെ ബാഗ് ഇവിടെ തയ്യാറായിരിക്കുന്നു. ഇനി കുട്ടികളുടെ വസ്ത്രങ്ങളെല്ലാം ഇവയിൽ ഉൾക്കൊള്ളുന്നതാണ്. മാത്രമല്ല ഈ ബാഗുകൾ കട്ടിലിനടിയിൽ സൂക്ഷിച്ചാൽ ആ സ്ഥലം വെറുതെ കളയേണ്ടിയും വരില്ല. ഇത് എല്ലാ ആളുകൾക്കും ഉപകാരപ്പെടും. കൂടുതൽ അറിയാൻ വീഡിയോ കാണൂ..

Similar Posts