വീട്ടിൽ കറിവെച്ചു ബാക്കിവരുന്ന ചിക്കനോ ബീഫോ ഉണ്ടെങ്കിൽ അതു കൊണ്ട് ഒരു അടിപൊളി സ്നാക്ക്സ് ഉണ്ടാക്കാം

വീട്ടിൽ കറിവെച്ചു ബാക്കിവരുന്ന ചിക്കനോ ബീഫോ ഉണ്ടെങ്കിൽ അതു കൊണ്ട് ഒരു അടിപൊളി സ്നാക്ക്സ് ഉണ്ടാക്കാം. ആദ്യം തന്നെ നമുക്ക് ഒരു മൂന്നു മുട്ട മിക്സിയുടെ ജാർ ലേക്ക് പൊട്ടിച്ചൊഴിക്കുക അതിലേക്ക് ഒരു 6 സ്ലൈസ് ബ്രെഡ് കൂടി പൊടിച്ചിടുക മുക്കാൽ ടേബിൾസ്പൂൺ കുരുമുളകുപൊടിയും ആവശ്യത്തിനു ഉപ്പും ചേർത്ത് നന്നായി അരച്ചെടുക്കുക. ഈ മാവു നല്ല ലൂസ് പാടില്ല മാവ് ലൂസ് ആണെങ്കിൽ രണ്ടോമൂന്നോ ബ്ലഡ് സൈസ് കൂടി ചേർത്തു കൊടുക്കാം.

ഒരു പാൻ അടുപ്പത്തു വെച്ച് എണ്ണ ഒഴിച്ച് ചൂടായ ശേഷം ഒരു ടേബിൾ സ്പൂൺ ഇഞ്ചി വെളുത്തുള്ളി ചതച്ചത് ചേർത്ത് കൊടുക്കുക അതിലേക്ക് കറിവേപ്പിലയും രണ്ടു വലിയ ഉള്ളി ചെറുതായി അരിഞ്ഞതും ചേർത്ത് നന്നായി വഴറ്റി കൊടുക്കുക. ഉള്ളി നന്നായി വാടി കഴിഞ്ഞാൽ നമുക്ക് ചിക്കനോ ബീഫ് ഒന്ന് മിക്സിയുടെ ജാർ ഇട്ട് കറക്കി എടുത്തു ഇതിലേക്ക് ചേർത്തു കൊടുക്കാം. ഇതിലേക്ക് ഒന്നര ടീ സ്പൂൺ മുളകുപൊടിയും മുളകുപൊടി നിങ്ങളുടെ എരുവിന് അനുസരിച്ച് എടുക്കാവുന്നതാണ് അര ടീസ്പൂൺ ഗരം മസാല അതുപോലെ അര ടീസ്പൂൺ കുരുമുളകുപൊടിയും ഇട്ട് നന്നായി മിക്സ് ചെയ്തു മല്ലിയില കൂടി ചേർത്ത് നന്നായി മൊരിച്ചെടുക്കുക.

ഒരു പാനിൽ നമ്മൾ എടുത്തു വച്ചിരിക്കുന്ന മാവ് ഒഴിച്ചു കൊടുത്തു ഒന്നു ലെവല് ചെയ്യുക അതിനുശേഷം അതിന്റെ മുകളിലേക്ക് നമ്മൾ ഉണ്ടാക്കി വച്ചിരിക്കുന്ന മിക്സ് കൂടി ചേർത്ത് കൊടുക്കുക ഒരു സ്പൂൺ ഉപയോഗിച്ച് ഒന്ന് അമർത്തി അതിനുശേഷം അടുപ്പത്തുവെച്ച് ഒരു പത്തു മിനിറ്റ് അടച്ചു വച്ച് വേവിക്കുക. ചെറിയ തീയിൽ വച്ച് വേവിച്ചെടുക്കാൻ ശ്രദ്ധിക്കുക. ചൂടാറിയതിനു ശേഷം വേറൊരു പാത്രത്തിലേക്ക് വെച്ച് നമുക്ക് കട്ട് ചെയ്ത് ഉപയോഗിക്കാം. വളരെ രുചികരമായ ഒരു സ്നാക്സ് തന്നെയാണ് ഇത് നിങ്ങൾ എല്ലാവരും വീട്ടിൽ തീർച്ചയായും ട്രൈ ചെയ്ത് നോക്കണം.

Similar Posts