വീട്ടിൽ കറ്റാർവാഴ ഉണ്ടോ?? എങ്കിൽ ഈ പ്രശ്നത്തിന് എളുപ്പം പരിഹാരം കാണാം.!! .

മൃദുവായതും തിളക്കമുള്ളതുമായ ചർമം എല്ലാ ആളുകളും ഒരു ആഗ്രഹിക്കുന്ന ഒന്നാണ്. എന്നാൽ നിരവധി തരത്തിലുള്ള ചർമപ്രശ്നങ്ങൾ അനുഭവിക്കുന്നവരാണ് ഒട്ടുമിക്ക ആളുകളും. പക്ഷെ ചെറിയ ചില കാര്യങ്ങൾ ചെയ്താൽ ചർമ്മത്തിലെ ഏതൊരു പ്രശ്നവും മാറ്റി മുഖം തിളക്കമുള്ളതാക്കാൻ സാധിക്കും. ഇതിനായി ഏറ്റവും കൂടുതൽ സഹായകമാവുക കറ്റാർവാഴ എന്ന ചെടിയാണ്. തികച്ചും പ്രകൃതിദത്തമായ ഔഷധമാണ് കറ്റാർവാഴ.

ഇതിൽ വൈറ്റമിൻ ഇ ധാരാളമായി അടങ്ങിയിട്ടുണ്ട്. നമുക്കെല്ലാവർക്കും അറിയാവുന്നത് പോലെ തന്നെ പണ്ട് കാലം മുതലേ പല രീതികളിലും കറ്റാർവാഴ സൗന്ദര്യ വർദ്ധനവിനായി ഉപയോഗിക്കാറുണ്ട്. ചർമസംരക്ഷണത്തിന് പുറമേ മുടിയുടെ സംരക്ഷണത്തിനും കറ്റാർവാഴ ഉപയോഗിക്കാറുണ്ട്. മുഖത്തെ തിളക്കം വർദ്ധിപ്പിക്കാനായി കറ്റാർവാഴയും തേനും മിക്സ് ചെയ്തു മുഖത്ത് പുരട്ടിയാൽ മതിയാകും. ഏകദേശം 15 മിനിറ്റ് നേരമെങ്കിലും ഇത് മുഖത്ത് വയ്ക്കാനായി ശ്രദ്ധിക്കണം.

അതിനുശേഷം കഴുകി കളയാവുന്നതാണ്. തണുത്ത വെള്ളത്തിൽ ആണ് കഴുകേണ്ടത്. എല്ലാദിവസവും ഈയൊരു കാര്യം ചെയ്യുകയാണെങ്കിൽ നിങ്ങളുടെ മുഖത്തെ മാറ്റം നിങ്ങളുടെ കണ്ടറിയാൻ സാധിക്കുന്നത് ആയിരിക്കും. പാടുകളും മറ്റും പോയി വളരെ മൃദുലമായ ചർമം നിങ്ങൾക്ക് പെട്ടെന്ന് സ്വന്തമാക്കാൻ സാധിക്കുന്നത് ആയിരിക്കും.